Explore every episode of the podcast Spiritual
| Title | Pub. Date | Duration | |
|---|---|---|---|
| യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം | 31 mars 2025 | 00:09:49 | |
സമൂഹത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതിന് പല കാരണങ്ങളുണ്ട്. ദിവസവും ഉപജീവനമാർഗം കണ്ടെത്തേണ്ട ആ അതിജീവനത്തിന്റെ അവസ്ഥയിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ പുറത്തുവന്നിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ അവർക്ക് താല്പര്യമുള്ള മറ്റു മേഖലകൾ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു. അത് സംഭവിക്കുന്നില്ലെങ്കിൽ, ആ സമൂഹത്തിൽ സുഖാനുഭൂതിയും ലഹരിക്കും കൂടുതൽ ആവശ്യക്കാർ ഉണ്ടാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Drug abuse in Kerala is a growing concern, with Sadhguru Jaggi Vasudev offering insights into the underlying causes on Manorama Podcast. He suggests engaging youth in diverse activities and cultivating inner bliss as potential solutions to combat this issue.This is Prinu Prabhakaran speaking. See omnystudio.com/listener for privacy information. | |||
| അസുരൻമാരെ തമ്മിലടിപ്പിച്ച തിലോത്തമ | 28 mars 2025 | 00:04:35 | |
ബ്രഹ്മദേവൻ ദേവശിൽപിയായ വിശ്വകർമാവിനെ വിളിച്ചുവരുത്തുകയും സുന്ദനും ഉപസുന്ദനും ഇടയിൽ അസൂയയും മത്സരവും സൃഷ്ടിക്കാൻ തക്കവണ്ണമുള്ള ഒരു സ്വർഗസുന്ദരിയെ സൃഷ്ടിക്കാൻ നിർദേശം നൽകുകയും ചെയ്തു. വിശ്വകർമാവ് പ്രപഞ്ചമെമ്പാടും യാത്ര ചെയ്തു. എല്ലാ ലോകങ്ങളിലെയും ഏറ്റവും നല്ല സൗന്ദര്യവസ്തുക്കളുടെ കണങ്ങൾ ശേഖരിച്ച് അദ്ദേഹം അതുകൊണ്ട് ഒരു യുവതിയെ സൃഷ്ടിച്ചു. ബ്രഹ്മാവ് അവൾക്കു ജീവൻ നൽകി, തിലോത്തമെയെന്ന പേരും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Apsaras are celestial women, famed in the Puranas and epics. They are described as embodiments of beauty and charm. The Puranas mention famous Apsaras like Urvashi, Rambha, and Menaka. Tilottama, a reservoir of beauty, is another Apsara among them. Her origin story is narrated by Narada Maharshi to the Pandavas in the Mahabharata. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| ഫിൻലൻഡിന്റെ ‘സിസു’ ആനന്ദം | 24 mars 2025 | 00:04:02 | |
ഐക്യരാഷ്ട്ര സംഘടനയുടെ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്ഥിരം ഒന്നാം സ്ഥാനത്തെത്തുന്ന രാജ്യമാണു ഫിൻലൻഡ്. അതിശൈത്യവും ആറുമാസത്തോളം ഇരുണ്ട സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയുമൊക്കെ ഫിൻലൻഡിലുണ്ട്. എന്നാൽ ഇതൊന്നും ഫിന്നിഷുകാരുടെ സന്തോഷം കെടുത്തുന്നില്ല. സന്തോഷമായിരിക്കുന്ന എന്ന ഫിൻലൻഡ് പാഠം ഒട്ടേറെപ്പേർ ഉറ്റുനോക്കുന്ന കാര്യമാണ്. ഫിന്നിഷ് സമൂഹത്തിൽ സിസു എന്നൊരു ആശയമുണ്ട്. അവരുടെ ജീവിതചര്യയുടെ നട്ടെല്ലാണ് ഈ ആശയം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Finnish happiness is rooted in the concept of 'sisu,' a mindset emphasizing resilience and determination. This, combined with a balanced lifestyle, strong social safety net, and appreciation for nature, contributes to Finland's consistently high happiness rankings. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| അംബരീഷിന്റെ ഭക്തിയുടെ ശക്തി; ഭൂമിയിലേക്കു വന്ന ചക്രായുധം | 21 mars 2025 | 00:05:58 | |
തന്റെ ഭക്തൻമാരിലെ ഏറ്റവും ഉത്തമനായ അംബരീഷിന്റെ കാര്യത്തിൽ വിഷ്ണുഭഗവാൻ പ്രത്യേക ശ്രദ്ധാലുവായിരുന്നു. അപകടങ്ങളിൽ നിന്ന് എപ്പോഴും അംബരീഷിനെ കാക്കാനായി അദ്ദേഹമറിയാതെ സുദർശന ചക്രമെന്ന തന്റെ മഹായുധത്തെ ഭഗവാൻ നിയോഗിച്ചു. ആയിടയ്ക്ക് അംബരീഷ രാജാവ് ഏകാദശി വ്രതമെടുത്തു. 12 ദിവസം ഉപവാസം. ദ്വാദശി നിനത്തിലെ ശുഭമുഹൂർത്തത്തിൽ ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കണം. അപ്പോഴാണു ആ രാജധാനിയിലേക്ക് ഒരാൾ വന്നത്. പാണ്ഡിത്യം കൊണ്ടും പെട്ടെന്നുദ്ഭവിക്കുന്ന കോപം കൊണ്ടും പ്രശസ്തനായ ദുർവാസാവ് മഹർഷിയായിരുന്നു അത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Ambareesha's unwavering devotion to Vishnu is showcased in this epic tale. The Sudarshana Chakra, Vishnu's divine weapon, descended to protect him, highlighting the power of true bhakti. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | 17 mars 2025 | 00:10:06 | |
അത്ര നല്ല വാർത്തകൾ അല്ല നമ്മൾ ഇപ്പോൾ സമൂഹത്തിൽ കേട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും കൗമാരപ്രായക്കാരായ കുട്ടികൾക്കിടയിൽ അഭൂതപൂർവമായ ഒരു അക്രമവാസന വളർന്നുവന്നിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും അവരെ വളർത്തിക്കൊണ്ടുവരുന്ന മുതിർന്നവർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. കുട്ടികളെ വളർത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Effective parenting involves understanding children's developmental stages, particularly adolescence. Sadhguru's wisdom offers valuable insights on fostering a strong, healthy parent-child bond and guiding teenagers through their challenges. This is Prinu Prabhakaran speaking. See omnystudio.com/listener for privacy information. | |||
| പ്രഭാവതിയുടെ വിവാഹേതരബന്ധം തടഞ്ഞ തത്ത | Ancient Indian Folklore: The Amazing Story of Prabhavati and the Parrot | 14 mars 2025 | 00:05:02 | |
ചന്ദ്രപുരം എന്ന ഗ്രാമത്തിലെ പ്രഭുവായ ഹരിദത്തന്റെ മകനാണു മദനൻ. മദനന്റെ ഭാര്യ അതീവ സുന്ദരിയായ പ്രഭാവതി. മദനനും പ്രഭാവതിയും തങ്ങളുടെ വിവാഹജീവിതം മുന്നോട്ടു നയിച്ചുപോന്നു. ആയിടെ കച്ചവടത്തിന്റെ ആവശ്യത്തിനായി മദനന് വളരെ ദൂരെയൊരു ദേശത്തേക്കു പോകേണ്ടി വന്നു. 70 ദിവസം കഴിഞ്ഞേ അദ്ദേഹം തിരികെവരൂ. മദനന്റെ അസാന്നിധ്യത്തിൽ പ്രഭാവതി തന്റെ കൂട്ടുകാരികളുമായി ഏറെ സമയം ചെലവഴിക്കാൻ തുടങ്ങി. കൂട്ടുകാരികൾ അവളെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ ഉപദേശിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ A clever parrot's storytelling prevents Prabhavati's infidelity in the classic Indian tale, *Sukha Sapthati*. This ancient story highlights the importance of loyalty and the power of moral tales. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| അഹിംസ പരമോ ധർമ | The Gita's Message of Peace: Ahimsa Paramo Dharma Explained | 10 mars 2025 | 00:03:15 | |
എന്തെല്ലാമാണു നടക്കുന്നത്. ബന്ധുജനങ്ങളെ മൃഗീയമായി ചുറ്റികയ്ക്കടിച്ചു കൊല്ലുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും തെരുവിൽ ആക്രമിക്കുന്നു. വയലൻസ് അഥവാ ആക്രമണത്വര സമൂഹത്തിൽ വർധിച്ചുവരുന്നതിന്റെ സൂചനകളാണ് ഇത്. ഓരോ മനുഷ്യനും ഒരു സൈനികനാണ്, ജനനം മുതൽ എല്ലാവരും യുദ്ധം ചെയ്യുന്നുമുണ്ട്. പക്ഷേ ആ യുദ്ധം നമ്മുടെ മനസ്സിലാണു നടക്കേണ്ടത്. ആശയങ്ങൾ കൊണ്ടുള്ള ആ യുദ്ധത്തിന്റെ പരിണതഫലം ഓരോരുത്തരും മെച്ചപ്പെട്ട ഒരു മനുഷ്യനാവുക എന്നതാകണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Ahimsa Paramo Dharma, meaning non-violence is the highest virtue, is a cornerstone of Indian philosophy. The Gita, Mahabharata, and Ramayana all advocate for peaceful resolution over violence, a principle Gandhi championed, showing its timeless relevance. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| കൊഴുക്കട്ട കായ്ക്കുന്ന മരം | 07 mars 2025 | 00:05:37 | |
അനേകം കഥകളും മിത്തുകളുമൊക്കെ നിറഞ്ഞതാണു നേപ്പാളിന്റെ സാംസ്കാരിക മണ്ഡലം. ധോൻ ചോലേചാ നേപ്പാളിലെ പ്രശസ്തമായ ഒരു നാടോടിക്കഥയാണ്. മൈഞ്ചയുടെ വീട്ടിൽ ഒരാടുണ്ടായിരുന്നു. ധോൻ ചോലേച എന്നായിരുന്നു ആ ആടിന്റെ പേര്. ചോലേചയെ മേയ്ക്കാനായി എല്ലാദിവസവും മൈഞ്ച കാട്ടിലേക്കു പോകുമായിരുന്നു. ചോലേചയും മൈഞ്ചയും തമ്മിൽ ഗാഢമായ ബന്ധം നിലനിന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Dhon Choleche, a heartwarming Nepali folktale, tells the story of Mainch's resilience against her cruel stepmother. Through kindness and the help of a magical goat, Mainch overcomes adversity and finds happiness. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| ഏടാകൂടത്തിൽ പെട്ട അവസ്ഥ! | Trapped by Anxiety? Shift Your Perspective and Find Peace | 03 mars 2025 | 00:02:40 | |
ആകെ അസ്വസ്ഥമായ ഒരവസ്ഥയും വിഷമകരമായ വികാരങ്ങളും പലർക്കും തോന്നാറുണ്ട്. എല്ലാ സ്വാതന്ത്ര്യവുമുണ്ടായിട്ടും സമസ്യകളുടെ മുന്നിൽ താൻ പകച്ചു നിൽക്കുന്നു. താൻ അനുഭവിക്കുന്ന ഒന്നിനും പരിഹാരമില്ല എന്നു തുടങ്ങി ഒരായിരം ചിന്തകൾ നമ്മുടെ മനസ്സിനെ ട്രാപ് ചെയ്തപോലെ തോന്നിപ്പിക്കുന്നു. ഇനിയൊരു രക്ഷയേ ഇല്ലെന്നു പോലും നാം കരുതുന്ന അവസ്ഥകളുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Feeling trapped and overwhelmed by anxiety? Discover how shifting your perspective from a "job" to a "journey" can free you from negative emotions and find peace. Learn practical tips to overcome feelings of hopelessness. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| 907 വർഷം അപ്‌സരസ്സിനെ പ്രണയിച്ച കണ്ഠു മഹർഷി | 907 Years of Love: The Epic Tale of Kanthu Maharshi and Pramlocha | 28 févr. 2025 | 00:04:02 | |
സൗന്ദര്യത്തിന്റെ പ്രതീകങ്ങളാണ് അപ്‌സരസ്സുകൾ. അനേകം അപ്‌സരസ്സുകളുടെയും അവരുടെ പ്രണയങ്ങളുടെയും കഥകൾ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെയുണ്ട്. ഇക്കൂട്ടത്തിലുള്ള കൗതുകകരമായ ഒരു കഥയാണ് പ്രംലോചയെന്ന അപ്‌സരസ്സും കണ്ഠുമഹർഷിയും തമ്മിലുള്ള പ്രണയം. കാലം പോയതറിയാതെ 907 വർഷം മഹർഷി അപ്‌സരസ്സിനെ പ്രണയിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Kanthu Maharshi's 907-year love affair with Apsara Pramlocha is a captivating tale from Hindu mythology. This enchanting story explores the power of love and the unexpected consequences of intense penance. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| സഹജീവിയെ മുറിവേൽപിക്കുമ്പോൾ എന്തു സുഖമാണ് കിട്ടുക? | The Cruel Reality of Ragging | 24 févr. 2025 | 00:03:28 | |
മറ്റൊരാൾ സങ്കടപ്പെടുന്നതോ കരയുന്നതോ പോലും കാണുന്നത് പലർക്കും ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. മറ്റുള്ളവരെ ക്രൂരമായി വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നത് ഏറ്റവും മോശമായ കാര്യമാണെന്നു പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. അത്രയ്ക്കും പൈശാചികമായ പ്രവൃത്തിയാണിത്. അതാണ് റാഗിങ് എന്ന പേരിൽ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രൂരത. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Ragging inflicts immense physical and mental trauma on students, leading to long-term psychological issues and even death. This abhorrent practice must be eradicated from educational institutions, promoting compassion and respect instead of violence and humiliation. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| വസന്തസേനയുടെ ആഭരണം; ഒരു പ്രാചീന ക്രൈംത്രില്ലർ | Mṛucchakaṭika: The Ancient Indian Crime Thriller You Need to Know | 21 févr. 2025 | 00:05:47 | |
രാജ്യാന്തരവേദികളിൽ പോലും ആഘോഷിക്കപ്പെട്ട നാടകമാണ് മൃച്ഛകടികം. ചെറിയ കളിമൺവണ്ടി എന്നാണ് ഈ വാക്കിന്റെ അർഥം. ഒരു ആധുനിക സിനിമപോലെ ത്രില്ലടിപ്പിക്കുന്നതാണ് ഇതിലെ കഥാസന്ദർഭങ്ങൾ. ഉജ്ജയിനിയിൽ ജീവിച്ചിരുന്ന ഒരു നർത്തകിയായിരുന്നു വസന്തസേന. അഴകും ബുദ്ധിയും ഒരുപോലെ സമന്വയിച്ച യുവസുന്ദരി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Mṛuchakatikam, or "The Little Clay Cart," is a captivating ancient Indian crime thriller revolving around Vasantaseena and Charudatta. This enthralling play, based on Bharata Muni's Natyashastra, blends romance, intrigue, and justice, making it a timeless classic. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| ആത്മീയ പ്രാധാന്യമുള്ള മഹാശിവരാത്രി | Maha Shivratri: Unlock Spiritual Potential on this Auspicious Night | 17 févr. 2025 | 00:08:16 | |
ഒരു ആത്മീയ അന്വേഷകനായ വ്യക്തി തീർച്ചയായും ഈ രാത്രിയെ ഉപയോഗപ്പെടുത്തണം. ഓരോ ചാന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ അമാവാസിയുടെ തലേ ദിവസം ശിവരാത്രി എന്നറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ സംഭവിക്കുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസത്തിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും കൂടുതൽ ആത്മീയ പ്രാധാന്യമുള്ളത്. മഹാശിവരാത്രിയുടെ രാത്രി ഒരു വ്യക്തിക്ക് ഇത് അനുഭവിക്കാനുള്ള അവസരം നൽകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Maha Shivratri, a night of profound spiritual significance, offers a unique opportunity for spiritual awakening. Sadhguru explains the importance of this night and how to utilize its powerful energy for inner transformation. This is Prinu Prabhakaran speaking.
See omnystudio.com/listener for privacy information. | |||
| സിംഹത്തിന്റെ പേരക്കുട്ടി; ശ്രീലങ്കയിലെ ‘വിജയ’ | 14 févr. 2025 | 00:06:08 | |
ശ്രീലങ്കയിലെ പ്രബല സമൂഹമാണു സിംഹളർ. അവരുടെ ഉദ്ഭവം സംബന്ധിച്ച് സിംഹളർക്കിടയിൽ പ്രചാരത്തിലുള്ള ഒരു ഐതിഹ്യകഥ ഇത്തവണത്തെ കഥയ മമയിൽ. ഇന്നത്തെ ബംഗാൾ പണ്ട് വംഗദേശമെന്നാണ് അറിയപ്പെട്ടത്. അവിടത്തെ രാജാവ് മായാവതിയെന്ന, കലിംഗദേശത്തുനിന്നുള്ള ഒരു രാജകുമാരിയെ വിവാഹം കഴിച്ച് തന്റെ റാണിയാക്കി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the legend of Vijaya, the founder of the Sinhalese dynasty in Sri Lanka. This epic tale recounts his exile, voyage, and conquest, weaving a captivating story of origins and power. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| ആന്തരിക സൗഖ്യത്തിനായി ചില ‘ടോൾ’ പാഠങ്ങൾ | Find Your Inner Peace: Eckhart Tolle's Lessons on the Present Moment | 10 févr. 2025 | 00:02:45 | |
ജീവിതത്തിൽ സൗഖ്യത്തിനും സമാധാനത്തിനുമായി അനേകം കാര്യങ്ങൾ ടോൾ നമ്മെ ഉപദേശിക്കുന്നു. വർത്തമാനകാലത്തു ജീവിക്കുന്നതാണ് ഏറ്റവും സമാധാനം നൽകുന്ന കാര്യമെന്ന് അദ്ദേഹം പറയുന്നു. ഭൂതകാലവും ഭാവികാലവും നമ്മുടെ മനസ്സിന്‌റെ സൃഷ്ടികളാണത്രേ. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നമുക്ക് ഒരുപാട് ശാന്തി ലഭിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Eckhart Tolle's teachings emphasize the power of the present moment for achieving inner peace. By practicing mindfulness and accepting our current state, we can find tranquility and overcome the challenges of a busy life. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| ദ്വാരകയിലെ പാരിജാതമരം | 07 févr. 2025 | 00:03:53 | |
ഒരിക്കൽ ദേവേന്ദ്രന്റെ രാജധാനിയായ അമരാവതിയിൽ നാരദ മഹർഷി ഒരു സന്ദർശനം നടത്തി. ഇന്ദ്രലോകത്തെ മനോഹരമായ നന്ദനവനത്തിലൂടെ നടക്കുമ്പോൾ അദ്ദേഹം ഒരു വൃക്ഷം കണ്ടു. വെള്ളപ്പൂക്കളുള്ള ചേതോഹരമായ ഒരു വൃക്ഷം. അതിന്റെ പൂക്കൾ നക്ഷത്രങ്ങളുടെ ആകൃതിയിലുള്ളതായിരുന്നു. സ്വർഗീയമായ സുഗന്ധം അവയിൽ നിന്നു പുറപ്പെട്ടു. പാരിജാതപ്പൂക്കളായിരുന്നു അവ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Parijata tree, a divine tree from the churning of the ocean, features prominently in the story of Krishna and his queens. Its fragrant flowers and Krishna's acquisition of it for Satyabhama led to a humbling lesson about pride and sharing.This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information. | |||
| മാനസികവും വൈകാരികവുമായ ആരോഗ്യം | Sadhguru on Emotional Security: The Key to a Fulfilling Life | 03 févr. 2025 | 00:06:40 | |
വൈകാരിക സുരക്ഷിതത്വം എന്നത് വ്യക്തിഗത മനുഷ്യർക്കും സമൂഹത്തിനും തഴച്ചു വളരുന്നതിന് ആവശ്യമായ ഒന്നാണ്. ദൗർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ബാലിശമായ സങ്കല്പങ്ങൾ മൂലം, വൈകാരിക സുരക്ഷിതത്വം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പലതും ചെയ്യാൻ ശേഷിയില്ലാത്ത ഒരവസ്ഥയിലേക്ക് ആളുകളെ നമ്മൾ എത്തിച്ചിരിക്കുന്നു. വിരലിലെണ്ണാവുന്ന ചിലർക്കെങ്കിലും ഈ അരക്ഷിതാവസ്ഥയെ മറികടന്ന് പോകാൻ കഴിഞ്ഞേക്കാം.എന്നാൽ ഭൂരിഭാഗം ആളുകളും തളർന്നുപോകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru discusses the vital role of emotional security in modern life, emphasizing its effect on personal well-being and societal advancement. Learn how emotional stability is essential for success and fulfillment. This is Prinu Prabhakaran speaking. See omnystudio.com/listener for privacy information. | |||
| സത്യത്തിന്റെ മാമ്പഴം | 31 janv. 2025 | 00:02:59 | |
മാമ്പഴം വിളയുന്ന കാലമല്ലായിരുന്നു. കാട്ടിലെങ്ങും മാമ്പഴം കിട്ടാനുമില്ല. പിന്നെങ്ങനെ മാങ്ങ ലഭിക്കും? സാധാരണ ആളുകൾക്ക് അത് അപ്രാപ്യമാണ്. എന്നാൽ പാണ്ഡവർ, അവർ സാധാരണക്കാരല്ല. ഭഗവാന്റെ ശ്രീകൃഷ്ണന്റെ സ്നേഹവാൽസല്യങ്ങൾ ഏൽക്കുന്ന അവരെങ്ങനെ സാധാരണക്കാരാകും. അവർ നിശ്ചയമായും തങ്ങളുടെ അതിഥിയെ ദൈവത്തെപ്പോലെ കരുതുന്നവരാണ്. എവിടെ നിന്നെങ്കിലും അവർ മാമ്പഴം കൊണ്ടുവരും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Mango of Truth from the Odia Mahabharata reveals how the Pandavas, using truthfulness and Krishna's help, obtained a mango for a spy, highlighting the importance of honesty. This lesser-known story underscores the ethical dilemmas faced by the Pandavas during their exile. Prinu Prabhakaran talking here.Script: S. Aswin
See omnystudio.com/listener for privacy information. | |||
| സമ്പത്തു മാത്രമാണോ ജീവിതം? | 27 janv. 2025 | 00:03:05 | |
സമ്പത്തുണ്ടാകുന്നതും അതു സൂക്ഷിക്കുന്നതുമൊന്നും മോശമായ ഒരു കാര്യമേയല്ല. എന്നാൽ സമ്പത്തു മാത്രമാണ് ജീവിതം അഥവാ നാട്ടുഭാഷയിൽ പറഞ്ഞാൽ മുതൽ ഉണ്ടാക്കിവയ്ക്കാനായിട്ടാണു ജീവിതം എന്നൊക്കെ നമ്മൾ ചിന്തിച്ചുകളഞ്ഞാൽ പിന്നെ നമ്മൾ ഒരു യന്ത്രത്തെപ്പോലെയായി മാറാം. പണം സമ്പാദിക്കാനുള്ള ഒരു യന്ത്രം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Renunciation of wealth is a powerful testament to the enduring human spirit's search for meaning beyond material possessions. Many individuals, inspired by the Buddha's teachings, have forsaken immense fortunes to embrace a life of spiritual devotion.Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| പിശുക്കൻ ജന്മിയെ രക്ഷിച്ച ഭാര്യയുടെ മുടി | 24 janv. 2025 | 00:07:21 | |
പണ്ടുപണ്ട് തെക്കൻ ഇന്ത്യയിൽ ഒരു അറുപിശുക്കനായ ജന്മി പാർത്തിരുന്നു. കാതങ്ങളോളം നീണ്ടുകിടക്കുന്ന പാടങ്ങളും മാന്തോപ്പുകളും മറ്റുസ്വത്തുക്കളുമൊക്കെ അയാൾക്കുണ്ടായിരുന്നു. രാജാവിനെ വെല്ലുന്ന കൊട്ടാരസദൃശ്യമായ ഒരു വീട്ടിലായിരുന്നു ജന്മിയുടെ താമസം. ആ വീട്ടിലെ പത്തായങ്ങളിൽ അളവില്ലാതെ നെല്ലുകൂടിക്കിടന്നു. ജന്മി സമ്പാദിച്ച പണവും സ്വർണനാണയവുമൊക്കെ നിലവറകളിൽ പൊടിപിടിച്ചു കിടന്നു. ഒരു തുട്ടുപോലും ചെലവാക്കാൻ അയാൾക്കു മടിയായിരുന്നു. ആ ദേശത്തെ തന്നെ അതിസുന്ദരിയായ മണിമേഖലയായിരുന്നു ജന്മിയുടെ ഭാര്യ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ A miserly landlord's fate is changed by his wife's quick wit and a strand of her hair in this captivating South Indian folk tale. Learn about the magical solution and the cunning plan that saves the day. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| മനുഷ്യ ബന്ധങ്ങൾ മനോഹരമാക്കാം | 20 janv. 2025 | 00:04:12 | |
നിങ്ങളുടെ ഉള്ളിലെ സന്തോഷം പങ്കുവയ്ക്കാനായി ചെല്ലുമ്പോൾ ഈ ലോകത്ത് ഏതെങ്കിലും ഒരാൾ പറയുമോ എനിക്കത് വേണ്ടെന്ന്? ഇല്ല... നിങ്ങൾ അവരിൽ നിന്ന് സന്തോഷം പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുന്നതെല്ലാം നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ നിങ്ങൾ മറ്റുള്ളവരെ ഉപയോഗിക്കുമ്പോൾ മാത്രമാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Discover how to cultivate beautiful, fulfilling relationships. Sadhguru Jaggi Vasudev's wisdom reveals the secret: inner joy is the key to harmonious connections. Learn to share, not extract, happiness. Prinu Prabhakaran is talking here. See omnystudio.com/listener for privacy information. | |||
| രസാലുവിന്റെ പകിടകളി | 17 janv. 2025 | 00:04:05 | |
അതിസുന്ദരിയായ രാജകുമാരിയെ ഭാര്യയാക്കാൻ പല രാജാക്കൻമാരും മുന്നോട്ടുവന്നു. എന്നാൽ അതിനൊരു മത്സരമുണ്ടായിരുന്നു. ഒന്നല്ല, രണ്ടു മത്സരങ്ങൾ. ഒന്നാമതായി പകിടകളിയിൽ രാജകുമാരിയെ തോൽപിക്കണമായിരുന്നു. അടുത്തതായി രാജകുമാരിയുമായുള്ള ചോദ്യോത്തരവേളയിലും വിജയിക്കണം. ഈ രണ്ടു മത്സരങ്ങളിലും ജയിക്കാൻ വന്ന രാജകുമാരൻമാർക്കാർക്കും കഴിഞ്ഞില്ല. അവരെല്ലാം തോറ്റുമടങ്ങി. അതിനൊരു കാരണമുണ്ടായിരുന്നു...രഹസ്യമായ ഒരു കാരണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Raja Rasalu, a Punjabi folk hero, cleverly uses divine assistance to win a challenging dice game and the hand of a princess. This captivating tale from Indian folklore highlights themes of faith, strategy, and the transition from worldly power to spiritual enlightenment. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| നിരാശരാണോ? ഈ റോമൻ ചക്രവർത്തി പറയുന്നത് കേൾക്കൂ | 13 janv. 2025 | 00:05:19 | |
മറ്റുള്ളവരെ വിധിക്കാനും വിലയിരുത്താനും നിന്ന് സമയം കളയുന്നതിനു പകരം നമ്മുടെ മൂല്യങ്ങളും ചിന്തകളും മെച്ചപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ഇന്നത്തെ കാലത്തും ഇതു പ്രസക്തമാണ്. സമൂഹമാധ്യമങ്ങളിലും മറ്റു മറ്റാളുകൾ എന്തു ചെയ്യുന്നു. അതിലെ ശരിയേത് തെറ്റേത് എന്നു ചിന്തിക്കുന്നതിനു പകരം നമുക്ക് നമ്മെപ്പറ്റി ഒന്നോർക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ arcus Aurelius's Meditations provide practical wisdom for overcoming disappointment. The Roman Emperor's Stoic philosophy offers timeless guidance on finding peace and self-mastery.Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| കല്യാണ ആലോചനയ്ക്ക് സാക്ഷി പറയാനെത്തിയ ശ്രീകൃഷ്ണൻ | 10 janv. 2025 | 00:05:17 | |
പ്രേമരൂപനായ ശ്രീകൃഷ്ണൻ ഭക്തരുടെ ശാഠ്യത്തിനു മുന്നിൽ എന്നും വഴങ്ങാറുണ്ട്. ഇത്തവണയും വഴങ്ങി. ‘ശരി, ഞാൻ വരാം. നീ മുന്നിൽ നടക്കണം, ഒരു വ്യവസ്ഥയുമുണ്ട്. പുരിയിലെത്തുന്നതു വരെ നീ ഞാൻ പിന്തുടരുന്നുണ്ടോ എന്നറിയാൻ തിരിഞ്ഞുനോക്കരുത്. അങ്ങനെ ചെയ്താൽ യാത്ര അവിടെത്തീരും’ എന്ന് ശ്രീകൃഷ്ണൻ പറഞ്ഞു. അങ്ങനെ യാത്ര തുടങ്ങി. ശ്രീകൃഷ്ണന്റെ കാലിലെ ആഭരണത്തിൽ നിന്നു കിലുങ്ങുന്ന ഒരു ശബ്ദം ഉയരുന്നുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Sakshi Gopal Temple in Odisha is a unique temple where Lord Krishna witnessed a marriage proposal. This captivating story explains the temple’s origin and its significance in Indian mythology. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| വിവാഹം എന്ന സങ്കൽപം | 06 janv. 2025 | 00:08:08 | |
വിവാഹം എന്ന വാക്കിന് ഇന്ന് ലോകത്തിന്റെ ചില ഭാഗങ്ങളിൽ വളരെ നെഗറ്റീവ് ആയ ഇമേജ് കൈവന്നിരിക്കുന്നു, കാരണം ഇതൊരു സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ്. ചില സമൂഹങ്ങളിലെ യുവാക്കൾ വിവാഹത്തെ ഒരു മോശം കാര്യമായി കാണുന്നു. യുവത്വത്തിൽ നിങ്ങൾ അതിനെതിരാണ്, കാരണം നിങ്ങളുടെ ശാരീരികനില ഒരു നിശ്ചിത രീതിയിലാണ്. വിവാഹം ഒരു ബന്ധനമായോ, ഒരു ചങ്ങലപോലെയോ ഒക്കെ തോന്നാം. പക്ഷേ, കാലക്രമേണ, ശരീരം ക്ഷീണിക്കുമ്പോൾ, നമ്മളോട് പ്രതിബദ്ധതയുള്ള ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കും. ഇത് വളരെ ബാലിശമായ ചിന്താഗതിയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru Jaggi Vasudev shares his insightful perspective on marriage, exploring its necessity, the changing societal landscape, and the importance of self-evaluation before committing. Discover whether marriage is right for you based on your individual needs. This is Prinu Prabhakaran speaking. See omnystudio.com/listener for privacy information. | |||
| പ്രേതബാധ ഒഴിപ്പിക്കാൻ പോയ ചന്ദ്രലേഖ; എട്ടുപെട്ടികളിൽ കൊള്ളമുതൽ ഒളിപ്പിച്ച കള്ളൻമാർ | 03 janv. 2025 | 00:07:21 | |
മാന്ത്രികശക്തിയുള്ള ആയുധമാണു കണക്കോൽ. ഇതിന് ഏതു കോട്ടയും തുരന്നുകയറാൻ പറ്റും. അതേപോലെ ഇതൊരാളെ ലക്ഷ്യം വച്ച് വലിച്ചെറിഞ്ഞാൽ പിന്നെ ഇരയെ ലക്ഷ്യം വച്ചു ചെന്നു കുത്തിക്കൊലപ്പെടുത്തും. ചന്ദ്രലേഖയിരുന്ന കുഴിയിലേക്കും കണക്കോൽ എത്തി. അവളുടെ ദേഹത്തേക്ക് അതു തറഞ്ഞുകയറാൻ തുടങ്ങി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Chandralekha's courageous actions during a midnight exorcism lead to an unexpected encounter with thieves. Her cleverness helps her outsmart them and recover their stolen loot. The Legend of Chandralekha: An Indian Folktale of Bravery. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| പുതുവർഷത്തിൽ വിഷമമാണോ? | 30 déc. 2024 | 00:03:28 | |
കടന്നുപോയ, ഉപയോഗിക്കപ്പെടാതെ പോയ സമയത്തെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതുകൊണ്ട് വീണ്ടും കുറേ സമയം നഷ്ടപ്പെടും എന്നല്ലാതെ പ്രത്യേകിച്ചു യാതൊരു പ്രയോജനവുമില്ല. പൊടുന്നനെ ഒരു ഡേറ്റിൽ എല്ലാരീതിയിലും പരിണാമം വന്നു നമുക്ക് മാറാൻ വലിയ പാടാണ്. അതിനാൽ പ്രായോഗികബുദ്ധിയോടെ നമുക്കു പുതുവർഷത്തെ വരവേൽക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ New Year's depression affects many, stemming from holiday burnout, winter blues, and the pressure of resolutions. Instead of dwelling on the past, focus on practical steps for personal growth and embrace the new year with hope and realistic expectations. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| ചൈനയെ കീഴടക്കാൻ സിംഗപ്പൂരിലെത്തിയ ഇന്ത്യൻ രാജാവ്; സമുദ്രരാജകുമാരിയെ വിവാഹം കഴിച്ച രാജശൂരൻ | 27 déc. 2024 | 00:05:29 | |
പ്രാചീന ഇന്ത്യയിൽ ഒരു രാജാവുണ്ടായിരുന്നു. രാജശൂരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ ഏഷ്യയിലേക്ക് എത്തിയ അലക്‌സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. തന്റെ മുൻഗാമിയെപ്പോലെ ലോകമെങ്ങും കീഴടക്കണമെന്നായിരുന്നു രാജശൂരന്റെയും ആഗ്രഹം. അതിനായി അദ്ദേഹം അടുത്തുള്ള രാജ്യങ്ങളുടെയെല്ലാം രാജാക്കൻമാരെ കീഴ്‌പ്പെടുത്തി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The legend of Rajasura, the Indian king who journeyed to Singapore aiming to conquer China Rajasura, Raja Sura, Indian King, Singapore, China, Temasek, Johor Strait, Malaysia, Thailand, Burma, Alexander the Great, Sea Princess, Undersea Kingdom, Palembang, Sumatra, Indonesia. Prinu Prabhakaran talking here.Script: S. Aswin See omnystudio.com/listener for privacy information. | |||
| എന്തൊരു യാത്രയാണിത്? | 23 déc. 2024 | 00:03:30 | |
ആരാണു നീ? ആ അന്വേഷണം നമ്മളിൽ എത്ര പേർക്കു നടത്താൻ കഴിയും. എത്രയോ ഉപരിപ്ലവമായ കാര്യങ്ങളിൽ നാം വ്യാപരിക്കുന്നു. നമ്മുടെ ഉള്ളിലേക്കുള്ള യാത്രകൾ ഒന്നു പോയിനോക്കിയാൽ ഒരു പക്ഷേ അദ്ഭുതം കൊണ്ട് നമ്മൾ തന്നെ ചോദിക്കും–എന്തൊരു യാത്രയാണിത്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the profound philosophical journey from the Rigveda's Nasadiya Sukta to the Aitareya Upanishad and the life of Bhishma Pitamaha, reflecting on the essence of education and self-discovery. Discover ancient Indian wisdom and its relevance to modern life. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| വൈശാലിയിലെ അമ്രപാലി | 20 déc. 2024 | 00:05:36 | |
വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലിയെ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Amrapali of Vaishali’s life was a dramatic journey from a courtesan to a Buddhist nun. Her story, interwoven with powerful kings and pivotal historical events, exemplifies the complexities of ancient Indian society. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| എന്താണ് മെഡിറ്റേഷൻ? | 16 déc. 2024 | 00:05:15 | |
ധ്യാനം എന്നാൽ എവിടെയെങ്കിലും പോകുന്ന ഒരു പ്രക്രിയ അല്ല.. ശരിക്കും അതൊരു തിരിച്ചു വരവാണ്.. നിങ്ങളുടെ സ്വന്തം പ്രകൃതത്തിലേക്കുള്ള ഒരു മടങ്ങി വരവാണ് ധ്യാനം. നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല.. എന്നാൽ നിങ്ങൾക്കത് സംഭവിക്കാൻ അനുവദിക്കാം. ധ്യാനം നിങ്ങളിൽ സംഭവിക്കണമെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളുടെ ശരീരത്തെ പാകപ്പെടുത്തണം... മനസ്സിനെ പാകപ്പെടുത്തണം.. ഊർജ്ജങ്ങളെയും വികാരങ്ങളെയും പാകപ്പെടുത്തണം.... അങ്ങനെ നിങ്ങളുടെ എല്ലാ തലങ്ങളിലും നിങ്ങൾ പാകപ്പെടുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ് ധ്യാനം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Meditation is not something you do, but a state of being that blossoms from within when you prepare your body, mind, and energy. It is about transcending the limitations of your physical and mental self, allowing you to experience the boundless nature of life itself. Prinu Prabhakaran is talking here. See omnystudio.com/listener for privacy information. | |||
| മനുഷ്യരൂപത്തിൽ ഉജ്ജയിനിയിലെത്തിയ ചന്ദ്രൻ! കാദംബരി എന്ന അനശ്വര പ്രണയകഥ | 13 déc. 2024 | 00:05:33 | |
മനോഹരമായ അക്ഷോധ തടാകത്തിന്റെ കരയിലുള്ള ഒരു ക്ഷേത്രത്തിലെത്തിയതാണ് പുണ്ഡരീകനെന്ന സന്യാസിയും കൂട്ടുകാരൻ കപിഞ്ജലനും. അവിടെ ഗന്ധർവ രാജകുമാരി കാദംബരിയും കൂട്ടുകാരി മഹാശ്വേതയും തൊഴാനെത്തും. ആദ്യകാഴ്ചയിൽ തന്നെ മഹാശ്വേതയും പുണ്ഡരീകനും തമ്മിൽ പ്രണയിച്ചുപോയി. എന്നാൽ പെട്ടെന്നാണു താനൊരു സന്യാസിയാണെന്ന കാര്യം പുണ്ഡരീകൻ ഓർക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Kadambari is a classic Indian romantic novel written by Banabhatta in the 7th century, exploring the enduring love between Kadambari, Chandrapida, Mahashweta, and Pundarika across lifetimes and through the complexities of reincarnation. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| പരദൂഷണമെന്ന സുഖം | 09 déc. 2024 | 00:03:08 | |
സ്ത്രീപുരുഷ ഭേദമന്യേ മിക്കവരും ചെയ്യുന്ന ഒന്നാണ് പരദൂഷണം എന്നത്.ചുമ്മാ പറയുന്നതിന് കാശുചെലവൊന്നുമില്ലാത്തതിനാൽ എന്തും അടിച്ചുവിടാമല്ലോ. പരദൂഷണത്തിന് എന്താണ് കുഴപ്പം. പല കുഴപ്പങ്ങളുമുണ്ട്. ചിലപ്പോൾ വസ്തുതകളൊന്നുമറിയാതെ അല്ലെങ്കിൽ നമുക്കുപോലും ഉറപ്പില്ലാതെ നമ്മൾ ഒരാളെ കുറ്റം പറയും. പരദൂഷണം പറയാതിരിക്കുന്നത് വലിയൊരു മേന്മ തന്നെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the allure and consequences of gossip in our lives. From its impact on relationships to its prevalence in the digital age, understand why breaking free from this habit is crucial for personal growth. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| രാജാവിനെ പാഠം പഠിപ്പിച്ച സ്ത്രീ | 06 déc. 2024 | 00:04:29 | |
മധ്യ ഇന്ത്യയിൽ ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നുകിടന്ന ഒരു നാട്ടുരാജ്യമായിരുന്നു മാൾവ. എഡി 1010 മുതൽ 1055 വരെ പ്രതിഭാധനനായ ഒരു രാജാവ് മാൾവയുടെ ഭരണാധികാരിയായി. അദ്ദേഹമായിരുന്നു ഭോജ രാജാവ്. മാൾവയിലെ രാജാവായിരുന്ന സിന്ധുരാജന്റെയും റാണി സാവിത്രിയുടെയും മകനായിരുന്ന ഭോജൻ പണ്ഡിതനായ രാജാവ് എന്ന വിശേഷണത്തിന് എല്ലാ തരത്തിലും അർഹനായിരുന്നു ഭോജൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the fascinating story of Raja Bhoj, the wise and learned king of Malwa (ancient India), often compared to the legendary Vikramaditya. Explore his reign and legacy in Indian history. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| കല്ലിലൊളിപ്പിച്ച മധുരം; ശുഭചിന്തയോടെ കാര്യങ്ങളെ സമീപിക്കാം | 02 déc. 2024 | 00:02:48 | |
നമ്മുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ നാമാഗ്രഹിക്കാത്ത ചില സന്ദർഭങ്ങളൊക്കെ വരും. അത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായും നമുക്ക് വിഷമവും ദേഷ്യവും യോജിപ്പില്ലായ്മയുമൊക്കെയുണ്ടാകും. എന്നാൽ ഈ സന്ദർഭങ്ങൾ യഥാർഥത്തിൽ നമ്മൾക്ക് ഉപദ്രവമല്ല, മറിച്ച് മറച്ചുവയ്ക്കപ്പെട്ട നിലയിലുള്ള അനുഗ്രഹങ്ങളാണെങ്കിലോ? അതാണു ബ്ലെസ്സിങ് ഇൻ ഡിസ്ഗൈസ്. ശുഭചിന്തയോടെ ജീവിതം നയിക്കുന്നവർ പല സാഹചര്യങ്ങളെയും ഈ രീതിയിൽ എടുക്കാറുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover how approaching challenges with optimism can reveal hidden opportunities for growth and self-discovery. Learn to find the "blessing in disguise" in difficult situations. See omnystudio.com/listener for privacy information. | |||
| പേടിച്ചു വിറപ്പിക്കുന്ന കോട്ടയുടെ രഹസ്യം; സിംഗിയയെ മോഹിപ്പിച്ച രത്നാവതി | 29 nov. 2024 | 00:03:46 | |
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ രാജസ്ഥാനിലെ ഒരു കോട്ടയാണ് ഉത്തരമായി ലഭിക്കുക. ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഭാൻഗർ കോട്ട നിലനിൽക്കുന്നത്. പണ്ട്, ഭാൻഗർ കോട്ടയിൽ രത്നാവതിയെന്ന അതിസുന്ദരിയായ രാജകുമാരി പാർത്തിരുന്നു. രത്നാവതിക്ക് വിവാഹപ്രായമായി, പലനാടുകളിൽ നിന്നും രാജകുമാരൻമാർ അവളെ ഭാര്യയാക്കണമെന്ന ആഗ്രഹത്തോടെ രാജാവിനു സമീപം ആലോചനകളുമായെത്തി. എന്നാൽ ആയിടെ അവിടെ വന്നു ചേർന്ന ഒരു ദുർമന്ത്രവാദിയായ സിംഗിയ രത്നാവതിയെ കണ്ട് ആകൃഷ്ടനായി. എങ്ങനെയും അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം അയാളിൽ ഉറച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Journey to Rajasthan's Bhangarh Fort, a place shrouded in mystery and fear. Unravel the tragic tale of Princess Ratnavati, the sorcerer's curse, and the unexplained events that plague this deserted fort, making it India's most haunted destination. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം; തകരുന്ന മാനസികാരോഗ്യം | 25 nov. 2024 | 00:09:43 | |
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം? ഇതെക്കുറിച്ച് യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച കാര്യങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ The increasing prevalence of depression, anxiety, and stress globally. Drawing upon Sadhguru's perspective, it explores the impact of these issues on individuals and society, highlighting the need for understanding and empathy. Sadhguru's insights offer a path to navigate these challenges and achieve mental well-being. Prinu Prabhakaran talking here. See omnystudio.com/listener for privacy information. | |||
| വിക്രമാദിത്യനും ഗുഹയിലെ പ്രേതവും | 22 nov. 2024 | 00:04:30 | |
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും കിട്ടിയില്ല. ലോകത്തിലെ ഏറ്റവും മഹത്തരമായ കാര്യമേതെന്നായിരുന്നു വിക്രമാദിത്യനെ അലട്ടിയ ചോദ്യം? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ This engaging tale from Indian folklore tells the story of young Vikramaditya's quest for wisdom. Facing a fearsome ghost in a dark cave, he learns a valuable lesson about the true power of the mind. Prinu Prabhakaran talking here.Script: S. Aswin See omnystudio.com/listener for privacy information. | |||
| ആളുകൾ മാറുന്നുണ്ട് | 18 nov. 2024 | 00:03:20 | |
മാറ്റങ്ങൾ കണ്ടിട്ട് ഇതൊന്നും അംഗീകരിക്കാതെ പഴയകാല ഗൃഹാതുര സ്മരണകളുമായി ജീവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവർ വലിയ വിഡ്ഢിത്തമാണ് ചെയ്യുന്നത്.ഗൃഹാതുരത്വവും പഴയ ഓർമകളുമൊക്കെ ഇടയ്‌ക്കൊക്കെ അയവിറക്കുന്നതു നല്ലതു തന്നെ. എന്നാൽ ഇതിൽ തന്നെ തളച്ചിടപ്പെട്ടാൽ അതു നമ്മെ തന്നെ ബാധിക്കും. ഭൂതകാലം നമുക്കായി ഒരുക്കുന്ന തടവറയിലെ അന്തേവാസികളാകും നാം. ഭൂതകാലം മാധുര്യമുള്ളതാകാം, ഇപ്പോഴത്തെ കാലം ചവർപ്പുള്ളതുമാകാം, എന്നാൽ ഇപ്പോഴത്തെ ചവർപ്പിനെ അംഗീകരിച്ചേ പറ്റൂ. The inevitable nature of change in people and relationships. It explores how to cope with shifting dynamics in friendships, family ties, and even our own personal evolution. The article encourages acceptance, letting go of the past, and focusing on personal well-being. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| ഗുഹകളിൽ മറഞ്ഞിരിക്കുന്ന മഹാനിധി! പിതാവിനെ തടവിലിട്ട അജാതശത്രു | 15 nov. 2024 | 00:04:34 | |
രാജ്‌ഗിറിലുള്ള രണ്ടു ഗുഹകളടങ്ങിയ സംവിധാനമാണ് സോൻ ഭണ്ഡാർ. ഈ ഗുഹകളെ സംബന്ധിച്ച് വലിയൊരു നിഗൂഢതയുണ്ട്. ഇതിനുള്ളിൽ ഒരു വലിയ നിധി ഒളിച്ചിരിപ്പുണ്ടെന്നാണു വിശ്വാസം. സോൻ ഭണ്ഡാർ എന്ന പേരിനർഥം സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നാണ്. സ്വർൺ ഭണ്ഡാർ എന്നും ഈ ഗുഹകൾ അറിയപ്പെടുന്നു. ഈ നിധി കണ്ടെത്താൻ ഒരു വാക്യമറിയണം എന്നാണ് തദ്ദേശീയരുടെ വിശ്വാസം. ഗുഹയ്ക്കുള്ളിലെ ഒരു വാതിലിനു സമീപം ഒരു ലിഖിതമുണ്ട്. ഈ ലിഖിതം മനസ്സിലാക്കിയാൽ നിധിയിലേക്കുള്ള രഹസ്യവാക്ക് അറിയാൻ സാധിക്കുമെന്നും ഇവർ കരുതുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Journey back in time to ancient India and the captivating city of Rajgir. Uncover the legend of Son Bhandar caves, rumored to hold the hidden treasure of King Bimbisara, who was imprisoned by his own son, Ajatashatru. Explore the fascinating history of the Magadha empire, its connection to Gautama Buddha, and the enduring mystery of the treasure that continues to captivate imaginations. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| സ്വന്തം ജീവിതത്തെ പരസ്യ ബോർഡിലാക്കരുത് | 11 nov. 2024 | 00:03:00 | |
നമ്മുടെ ജീവിതം എന്തിനു മറ്റുള്ളവരുടെ രസത്തിനു വേണ്ടി പന്താടാൻ കൊടുക്കണം? അതിന്റെ യാതൊരു ആവശ്യവുമില്ല. പ്രശ്‌നങ്ങൾ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അതിൽ കഴിയാവുന്നവ നമ്മൾ തന്നെ പരിഹരിക്കുക. പറ്റാത്തതിനു പുറമേ നിന്ന് ഉറപ്പുള്ള സഹായം തേടുക. അല്ലാതെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഒരു പരസ്യബിൽബോർഡിലെന്നപോലെ പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Learn why oversharing personal problems can backfire and how to protect your privacy for healthier relationships. Discover the importance of setting boundaries and finding trusted confidants. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| വിദ്യാധരൻമാരുടെ ചക്രവർത്തിയായ നരവാഹന ദത്തന്‍ | 06 nov. 2024 | 00:05:06 | |
രാമായണവും മഹാഭാരതവുമുൾപ്പെടെ കൃതികളിൽ വിദ്യാധരൻമാരെപ്പറ്റി പരാമർശമുണ്ട്. ഈ വിദ്യാധരൻമാരുടെ ചക്രവർത്തിയായി മാറിയ ഒരു രാജകുമാരനുണ്ട്. അവന്റെ പേരാണ് നരവാഹന ദത്തൻ. ഇന്ത്യയിലെ പ്രാചീന സാഹിത്യത്തിന്റെ മകുടോദാഹരണമായ കഥാസരിത് സാഗരത്തിലെ നായകനാണ് നരവാഹനദത്തൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The captivating tale of Naravahanadatta, the prince of Vidyadharas, from the ancient Indian epic Kathasaritsagara. Explore the world of Indian mythology, kings, and prophecies in this timeless story. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| വിജയത്തിന്റെ താക്കോൽ | 04 nov. 2024 | 00:03:13 | |
ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ചെല്ലാം യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച ചില കാര്യങ്ങളെക്കുറിച്ചറിയാം.വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ടെങ്കിലും നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഏക കാര്യം എന്നു പറയുന്നത് നമ്മുടെ പരിശ്രമമാണെന്നാണ് സദ്ഗുരു പറയുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Let's learn what Sadhguru Jaggi Vasudev, a yogi and mystic, has shared about the things needed to succeed in life, or rather what true success really is. Sadhguru says that while fate, destiny, and luck all play a big role in our lives, the only thing we can control is our effort. Prinu Prabhakaran is talking here See omnystudio.com/listener for privacy information. | |||
| വിശ്വാമിത്രനായി മാറിയ കൗശിക മഹാരാജാവ് | 30 oct. 2024 | 00:04:10 | |
വേദങ്ങളിലും ഐതിഹ്യങ്ങളിലും പുരാണങ്ങളിലുമൊക്കെ ആഘോഷിക്കപ്പെടുന്ന മഹർഷിയാണ് വിശ്വാമിത്രൻ. കൗശികനെന്നായിരുന്നു ആദ്യം അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാരാജാവായിരുന്ന അദ്ദേഹം പിന്നീട് ഒരു മഹർഷിയായി മാറി. വിശ്വാമിത്രനായി മാറിയ കൗശിക മഹാരാജാവിനെക്കുറിച്ചാണ് ഈ ലക്കം കഥയമമയിൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Vishwamitra is a revered sage celebrated in Vedas, legends, and epics. Originally known as Kaushika, he was once a great king who later transformed into a powerful sage. This edition of Kadhayamama tells the story of King Kaushika’s journey to becoming Vishwamitra. Here, Prinu Prabhakaran narrates, with a script by S. Ashwin See omnystudio.com/listener for privacy information. | |||
| ആവശ്യമില്ലാത്ത ഉപദേശങ്ങൾ | 27 oct. 2024 | 00:03:47 | |
വാക്കുകൾ നമ്മളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഒരു വ്യക്തിയെ സാത്വികനാക്കാനോ ദുഷ്ടലാക്കുള്ളയാളാക്കാനോ വാക്കുകൾക്കു കഴിയുമെന്ന് ഓർക്കണം. ഒരു വ്യക്തിയെ പാടെ നശിപ്പിക്കാനും വാക്കുകൾക്ക് കഴിവുണ്ട്. അതിനാൽ ഓരോ വാക്കും കരുതലോടെയാകണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the profound impact of words and the dangers of unnecessary advice. Explore the importance of mindful communication and the consequences of careless speech.Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| സർവം നശിപ്പിക്കുന്ന ബ്രഹ്‌മാസ്ത്രം | 23 oct. 2024 | 00:02:58 | |
ബ്രഹ്‌മദത്തമായ ആയുധങ്ങളിൽ ഏറെ പ്രസിദ്ധം ബ്രഹ്‌മാസ്ത്രം തന്നെ. തങ്ങളുടെ ആവനാഴിയിലെ ഏറ്റവും നല്ല ഉപായം എന്ന നിലയ്ക്കുള്ള ശൈലിയായി പോലും ബ്രഹ്‌മാസ്ത്രത്തെ പറയാറുണ്ട്. ഹിന്ദു ഐതിഹ്യങ്ങൾ പ്രകാരം വളരെ കുറച്ചുപേർക്കേ ബ്രഹ്‌മാസ്ത്രവും അതുപയോഗിക്കാനുള്ള സിദ്ധിയും ലഭിച്ചിട്ടുള്ളൂ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The legendary Brahmastra, a weapon of unparalleled power in Hindu mythology. It explores its devastating effects, the select few who possessed it, and its role in epic tales like the Ramayana. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| മെരുക്കാം ആ സമുദ്രങ്ങളെ | 21 oct. 2024 | 00:03:12 | |
ഒന്നാലോചിച്ചാൽ നമ്മുടെ ഉള്ളിലും ഒരു വലിയ സമുദ്രമില്ലേ.. വികാരങ്ങൾ ആഞ്ഞടിക്കുന്ന മഹാസമുദ്രം. ഈ സമുദ്രം കടന്നു മുന്നോട്ടുപോകാൻ തുനിയുന്ന ഒരു നാവികനല്ലേ നാം. എത്രയെത്ര കടൽക്കെണികളിലേക്ക് ആ സമുദ്രം നമ്മെ നയിക്കും. ചിലപ്പോൾ ആ വികാരക്കടലിൽ നമ്മുടെ ജീവിതമാകുന്ന കപ്പൽ ഉറയ്ക്കും, മറ്റു ചിലപ്പോൾ ആടിയുലയും അങ്ങനെ എന്തെല്ലാം അനുഭവങ്ങളാണ് ആ സമുദ്രം നമുക്ക് നൽകുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Embark on a journey of self-discovery as we explore the parallels between conquering the vast ocean and navigating the turbulent waters of our emotions. Discover the inner strength to tame the oceans within. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| കണ്ണനു നൽകിയ മാമ്പഴങ്ങൾ | 16 oct. 2024 | 00:03:14 | |
ശ്രീകൃഷ്ണന്റെ ബാല്യകാല കഥകളിൽ പ്രസിദ്ധമാണ് ഒരു പഴക്കച്ചവടക്കാരിയുടേത്. അക്കാലത്ത് മഥുരയിൽ ഒരു പഴക്കച്ചവടക്കാരി ജീവിച്ചിരുന്നു. ഒരിക്കൽ അവർ നന്ദഗോപരുടെയും യശോദയുടെയും വാസസ്ഥലത്തെത്തി. മധുരവും വാസനയുമേറിയ മാമ്പഴങ്ങൾ കണ്ട് ശ്രീകൃഷ്ണന് കൊതിയടക്കാനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ This captivating story from Hindu mythology recounts the charming tale of little Krishna and a fruit vendor in Mathura. Witness the playful nature of Krishna and the miraculous events that unfold as he interacts with the vendor, revealing his divine nature. Prinu Prabhakaran is talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| മനസ്സിൽ ഒരു കോട്ട കെട്ടണം... | 14 oct. 2024 | 00:02:42 | |
ലോകം മുന്നോട്ടു പോകുന്നു. ഞാൻ മാത്രം തുടങ്ങിയിടത്തു നിൽക്കുന്നു. ഒരു തുരുത്തിലെന്നവണ്ണം. പലപ്പോഴും നമ്മൾക്ക് തോന്നുന്ന ഒരു ഫീലിങ്ങാണ് ഇത്. നമ്മൾ എന്തെല്ലാമോ ജീവിതത്തിൽ മിസ് ചെയ്യുന്നെന്നും മറ്റുള്ളവർ ആസ്വദിക്കുന്ന ലോകം നമുക്ക് അന്യമാണെന്നുമുള്ള തോന്നലാണ് ഇതിനു കാരണം. സമൂഹമാധ്യമങ്ങൾ ഒരു പരിധിവരെ ഇതിനു വഴി വച്ചിട്ടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The common feeling of being left behind in a world driven by social media comparison. It emphasizes the importance of building mental resilience and finding inner peace by understanding the transient nature of emotions and accepting our individual paths. Prinu Prabhakaran talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||
| ഒന്ന് സമാധാനപ്പെടൂ! എല്ലാം ശരിയാകുമായിരിക്കും | 09 oct. 2024 | 00:03:52 | |
നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങളുണ്ടാകും. അവ നമ്മുടെ സമാധാനവും കളയും. എന്നാൽ ഈ പ്രശ്‌നങ്ങൾ നമ്മെ അലട്ടാത്ത ഒരു സ്ഥിതിന്നാലോ. സമാധാനം പുനസ്ഥാപിക്കപ്പെടും. ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകാംഷ, ഭൂതകാലത്തെ ചെയ്തികളെക്കുറിച്ചുള്ള കുറ്റബോധങ്ങളും വിഷമങ്ങളും തൊട്ട് പല കാര്യങ്ങളും നമ്മുടെ സമാധാനം കളയാം. ചിന്തകളാണ് പ്രധാന പ്രശ്‌നം. ചിന്തകൾ കാടുകയറി പോകുമ്പോൾ നമ്മുടെ മനസ്സ് നമ്മെ തന്നെ വരിഞ്ഞുമുറുക്കാൻ തുടങ്ങും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The meaning of peace and how to achieve it in our daily lives. It delves into the sources of our unrest, including fear, anxiety, and regrets, and offers practical advice on overcoming them. By focusing on mental strength, adapting to circumstances, and letting go of what we cannot control, we can cultivate a sense of inner peace even amidst life's inevitable challenges. Prinu Prabhakaran is talking here.Script: S. Aswin. See omnystudio.com/listener for privacy information. | |||