Explore every episode of the podcast Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast
| Title | Pub. Date | Duration | |
|---|---|---|---|
| Ente Ormmakkay | Day 39 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 07 sept. 2026 | 00:21:51 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. കുരിശു മരണത്തിലൂടെ കിട്ടിയ അനുഗ്രഹമെല്ലാം ഇന്ന് കിട്ടുന്ന ഇടമാണ്, പരിശുദ്ധ കുർബാനയർപ്പണ സമയം. നമ്മുടെ എല്ലാ നിയോഗങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. ഇത് സമാഹരണ പ്രാർത്ഥനയുടെ സമയമാണ്. ദൈവസന്നിധിയിൽ കൂടുതൽ സമയം ചെലവഴിച്ചു ,ദൈവസാന്നിദ്ധ്യ സ്മരണയിലായിരിക്കുവാൻ ശ്രമിക്കുക. Ep-40- Day-39- 7-9-26- Ente Ormmakkay | Day 39 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 38 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 06 sept. 2026 | 00:23:41 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. നമ്മുടെ എല്ലാ പ്രാർത്ഥനകളും ,ഇതുവരെ പ്രാർത്ഥിക്കാൻ വിട്ടുപോയതുമായ എല്ലാ നിയോഗങ്ങളും കർത്താവിന്റെ മുൻപിൽ എഴുതിവെച്ചു പ്രാർത്ഥിക്കാം. ഈ അവസാന ദിവസങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനയിൽ ചിലവഴിക്കാം. ഇത് സമാഹരണ പ്രാർത്ഥനയുടെ സമയമാണ്. Ep-39- Day-38- 6-9-26- Ente Ormmakkay | Day 38 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 37 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 05 sept. 2026 | 00:18:14 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. പരിശുദ്ധ കുർബാനയുടെ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ചിന്തിക്കുന്നത്. ഒരു ബെനെഡിക്ടൻ സന്യാസിക്ക് യേശു നല്കിയെന്നവകാശപ്പെടുന്ന വെളിപ്പെടുത്തലുകളുടെ സമാഹാരമാണ്- ഇൻ സിനു ജെസു - എന്ന ഗ്രന്ഥം. ആരാധന ഏതു പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. എന്നാൽ യേശു വിശുദ്ധ കുർബാനയായി, നമ്മോടുള്ള സ്നേഹത്തെപ്രതി കാത്തിരിക്കുമ്പോൾ, പല സക്രാരികളിലും ഈശോ വിസ്മരിക്കപ്പെടുന്നു. മനുഷ്യർ ഈശോയുടെ സ്നേഹത്തെ വിലമതിക്കുന്നില്ല. ഓരോ ആരാധനയും പാപ പരിഹാരമാണ് നൽകുന്നത്. നിത്യതയിലെത്തുമ്പോഴാണ് നീ ആരാധിച്ച നിമിഷങ്ങളുടെ വില നിനക്കറിയൂ. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ദൈവഭയം -തിന്മകളിലേക്കു പോകുന്നതിന് കാരണം ദൈവഭയമില്ലാത്തതു കൊണ്ടാണ്. ഒഴിവാക്കേണ്ട പാപം: ലാഘവബുദ്ധി ഒഴിവാക്കുക. [Carelessness]- എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല എന്നുള്ള Casual feeling മാറ്റുക. ഇന്നത്തെ ടാസ്ക്: അൽപ്പസമയം മുറിയിലിരുന്നോ, ദിവ്യകാരുണ്യ ചാപ്പലുകളിൽ പോയോ യേശുവിനെ ആരാധിക്കാൻ പരിശ്രമിക്കാം. Ep-38- Day-37- 5-9-26- Ente Ormmakkay | Day 37 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 04 sept. 2026 | 00:19:57 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. =കത്തോലിക്കാ തിരുസഭ ദിവ്യകാരുണ്യത്തെ കുറിച്ച്, നടത്തിയിട്ടുള്ള പ്രധാനപ്പെട്ട പ്രബോധനങ്ങൾ, പ്രമാണരേഖകൾ, മാർപാപ്പാമാരുടെ പ്രബോധനങ്ങൾ, ഡോക്യൂമെന്റസ്, ഇവയിൽ സഭ എന്താണ് വിശുദ്ധ കുർബാനയെക്കുറിച്ചു പഠിപ്പിക്കുന്നത്, ദിവ്യകാരുണ്യം ദൈവം സഭയ്ക്ക് നൽകിയ അമൂല്യ സ്വത്താണ്. 2000 വർഷങ്ങളിൽ സഭ നൽകിയ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നും ദിവ്യകാരുണ്യം നിലനിൽക്കുന്നു. ദിവ്യകാരുണ്യം -കൂദാശ,ബലിയിലും ഈശോയുടെ യഥാർത്ഥ സാന്നിധ്യവും, ദൈവത്തിനർപ്പിക്കുന്ന കൃതജ്ഞതയും സ്തുതിയുമാണ്. വിശുദ്ധ പൗലോസിന്റെ ഇടവകപ്പള്ളി അന്ത്യോക്യയിലെ സഭയാണ്. മിഷൻ യാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇടവകയിലായിരുന്നു. ഇതുപോലെ ഇടവകയാണ് നമ്മുടെ വേര്. അത് മറക്കരുത്. ഒറ്റപ്പെട്ടും ഭിന്നിച്ചും നിൽക്കുന്നതിനും പകരം, ഇടവകയെ, സ്നേഹിക്കുക. ഈശോയെ സ്നേഹിക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ ഇന്നത്തെ ടാസ്ക്: സ്വന്തം ഇടവകയെയും സഭയെയും സ്നേഹിക്കുക (സഭയെ സ്നേഹിക്കുന്നത് ഈശോയെ സ്നേഹിക്കുന്നതിന് തുല്യമാണ്).നിങ്ങളുടെ ഇടവകയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യം ചെയ്യുക. ഇടവകയ്ക്ക് വേണ്ടി ചെയ്യാവുന്ന നന്മപ്രവൃത്തികൾ ചെയ്യുക. ഉദാഹരണത്തിന് , ദേവാലയവും മുറ്റവും അടിച്ചു വാരുക, ടോയ്ലറ്റ് ക്ലീൻ ചെയ്യാം, ചെടികൾ പിടിപ്പിക്കാം, കാർപെറ്റ് മോശമായെങ്കിൽ പുതിയത് മേടിച്ചുകൊടുക്കാം, ഇടവകയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്ത്, ഇടവകയെ സ്നേഹിക്കാൻ എല്ലാവർക്കും പരിശ്രമിക്കാം. ഇന്നത്തെ പ്രാർത്ഥന: ഈശോയെ, നിന്റെ ശരീരമായ സഭയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണേ, പരിശീലിപ്പിക്കണമേ. സഭയ്ക്ക് ഹാനികരമായതൊന്നും ചെയ്യാതെ, സഭയെ സംരക്ഷിക്കാനുള്ള കൃപ, സഭയിലെ എല്ലാ അംഗങ്ങൾക്കും നൽകി, സഭയിലെ എല്ലാ ശുശ്രൂഷകളെയും അനുഗ്രഹിക്കേണമേ. Ep-37- Day-36- 4-9-26- Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 35 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 03 sept. 2026 | 00:19:48 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയനുഭവത്തെ ഒരു വിവാഹ വിരുന്ന് എന്ന വിധത്തിലാണ് ബൈബിൾ പലപ്പോഴും ഉപമിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥം ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടികളുടെ ചരിത്രമാണ്. മനുഷ്യർ തമ്മിൽ ഉപദ്രവിക്കാതിരിക്കാൻ, ഗവണ്മെന്റോ ആരും നയിക്കാനില്ലാത്ത കാലത്തു ഉണ്ടാക്കിയ കരാർ ആണ് ഉടമ്പടി. ഉടമ്പടി വെച്ചാൽ അവർ പിന്നെ കുടുംബമായി മാറുന്നു. ദൈവം ഇസ്രായേലുമായി ഉടമ്പടി സ്ഥാപിച്ചു എന്ന് പറയുമ്പോൾ ദൈവം ഇസ്രായേലിനെ കുടുംബമായി സ്വീകരിച്ചു എന്നാണർത്ഥം. പ്രവാചകന്മാർ പറയുന്നു, ദൈവം മണവാളനും, ഇസ്രായേൽ മണവാട്ടിയുമാണ്. പുതിയ നിയമത്തിൽ മർക്കോസിന്റെ സുവിശേഷം 2:19-20- യേശു തന്നെത്തന്നെ മണവാളനായി പറയുന്നു. മണവാളൻ കൂടെയുള്ളപ്പോൾ മണവറ തോഴർക്കു ഉപവസിക്കുവാൻ സാധിക്കുമോ?. മണവാളനായ ക്രിസ്തു, മണവാട്ടിയായ തന്റെ സഭയ്ക്ക്, തന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിച്ച ആത്മബലിയുടെ, ആത്മസമർപ്പണത്തിന്റെ ക്ലൈമാക്സ് ആണ്, കാൽവരിയിലെ കുരിശിൽ ലോകം കണ്ടത്. ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ബന്ധം ഭാര്യാഭർത്താക്കൻമ്മാർക്കിടയിലെ ബന്ധമാണ്. മനസ്സുകൊണ്ടും, ആത്മാവ് കൊണ്ടും , ശരീരം കൊണ്ടും ജീവിതം കൊടുക്കുകയാണവിടെ. യേശുവിനു നമ്മോട് ആഴമായ ബന്ധം ഉള്ളതുകൊണ്ടാണ്, തന്റെ ശരീരം നമുക്കായി പങ്കുവെച്ചത്. വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ഈ വിവാഹബന്ധത്തിന്റെ അടയാളമായാണ്. ക്രിസ്തുവുമായി നമ്മൾ ഒരു മണവാളൻ മണവാട്ടി ബന്ധത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ് യേശുവിന്റ ശരീരം നമ്മൾ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ, ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്ന നമുക്ക്, ഒരു മണവാട്ടിക്ക് മണവാളനോടുള്ള ആഴമായ സ്നേഹം യേശുവിനോട് ഉണ്ടാകേണ്ടതുണ്ട്. ഈശോയെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുത്. കുർബാന സ്വീകരിക്കുമ്പോൾ ഈശോയോടു എത്രമാത്രം സ്നേഹമുണ്ട് എന്ന ഒരു ആത്മശോധന വേണം, എത്രമാത്രം സമയം ഈശോയ്ക്കായി മാറ്റിവെച്ചിട്ടുണ്ട് എന്ന് ചിന്തിക്കുക. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു ക്വാളിറ്റി ടൈം ഈശോയ്ക്ക് കൊടുക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: നമ്മുടെ കുടുംബത്തിലുള്ളവർക്ക്, നാം സംലഭ്യരാകുക. Availability (ലഭ്യത) - പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സമയം കണ്ടെത്തുകയും അവരോടൊപ്പം ചിലവഴിക്കുകയും ചെയ്യുക. തിരക്ക് മൂലം പ്രിയപ്പെട്ടവർക്ക് പലപ്പോഴും നമ്മെ കിട്ടുന്നില്ല എന്ന സങ്കടം മാറ്റുവാൻ ശ്രമിച്ചു അവരോടൊപ്പം സമയം ചെലവഴിക്കുക. ഒഴിവാക്കേണ്ട പാപം: മറ്റുള്ളവരുമായി ഇടപഴകാതെ അവർക്കിടയിൽ അതിരുകൾ (Borders / Barriers) സൃഷ്ടിക്കുന്നത് ഒഴിവാക്കുക. സംസാരിക്കാതിരിക്കുക, ഹൃദയത്തിന്റെ വാതിലുകൾ പലർക്കു മുൻപിലും അടച്ചിടുന്ന രീതികൾ മാറ്റുക. ബന്ധങ്ങളിൽ അതിരുകൾ സൃഷ്ടിക്കുന്ന പ്രവണതകൾ ഒഴിവാക്കുക. ഇന്നത്തെ പ്രാർത്ഥന: ഈശോയേ, നീ എനിക്ക് തന്നവരെ അവസാനത്തെ നിമിഷം വരെ സ്നേഹിക്കാൻ എനിക്ക് കൃപ തരണമേ. ഇന്നത്തെ ടാസ്ക്: പ്രിയപ്പെട്ടവരുമായി (നമ്മളോട് ഏറ്റവും അടുത്തുനിൽക്കുന്ന ആളുകളുമായി) കുറച്ചു ക്വാളിറ്റി ടൈം [Quality time] ചിലവഴിക്കുക. Ep-36- Day-35- 3-9-26- Ente Ormmakkay | Day 35 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 34 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 02 sept. 2026 | 00:20:48 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയിലൂടെ നമ്മളെങ്ങനെയാണ് രക്ഷയുടെ പൂർണ്ണ അനുഭവത്തിലേക്ക് എത്തിച്ചേരുന്നത് എന്നാണ് ഇന്ന് ചിന്തിക്കുന്നത്. വിശുദ്ധ കുർബാനയിലൂടെ, അപ്പവും വീഞ്ഞുമായി മാറിയ, തന്റെ ശരീരവും രക്തവും തന്ന്, നിങ്ങൾ ഇനി ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞു യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി രക്ഷ പ്രാപിക്കാൻ വേണ്ടി ദിവ്യകാരുണ്യം നമുക്ക് തന്നു. ഈ ദിവ്യകാരുണ്യം ഒരുക്കത്തോടും, വിശുദ്ധിയോടും, അനുതാപത്തോടും, പശ്ചാത്താപത്തോടും കൂടി സ്വീകരിക്കുമ്പോൾ നമ്മൾ രക്ഷിക്കപ്പെടുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുക എന്നാൽ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടുകൾ, മനോഭാവം, ചിന്തകൾ, ജീവിതരീതി, പെരുമാറ്റശൈലി ,എല്ലാം ഭക്ഷിക്കുക എന്നതാണ്. ക്രിസ്തു എങ്ങനെ ജീവിച്ചോ, അങ്ങനെ ആയിത്തീരാനുള്ള പരിശ്രമമാണ്, ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നടക്കുന്നത്. യേശുക്രിസ്തുവിനോട് ഐക്യപ്പെടുന്നവർക്ക് നിത്യതയിൽ എത്തിച്ചേരാൻ തടസ്സമായ ശിക്ഷവിധികൾ ഇല്ലാതാകുന്നത്, കുർബാനയിൽ യേശുവിന്റെ ശരീരവും രക്തവുമായി ഐക്യപ്പെട്ട് രക്ഷ പ്രാപിക്കുമ്പോഴാണ്. രക്ഷയുടെ കൂദാശയാണ് വിശുദ്ധ കുർബാന. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ക്രിസ്തു എന്ന രക്ഷയുടെ വഴി നമുക്കറിയാവുന്ന എല്ലാ ആളുകളോടും പങ്കുവെക്കുക, എന്നതാണ് ജീവിതത്തിൽ അഭ്യസിക്കേണ്ട പുണ്യം. സുവിശേഷവേല ചെയ്യാൻ, ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കാൻ, പകർന്നു കൊടുക്കാൻ നമുക്കുത്തരവാദിത്വം ഉണ്ട്. അത് ധൈര്യപൂർവ്വം ചെയ്യാനുള്ള കൃപ കിട്ടുന്നതിനായി പ്രാർത്ഥിക്കുക. ഒഴിവാക്കേണ്ട പാപം: ക്രിസ്തുവിൻ്റെ സ്നേഹവും സുവിശേഷവും മറ്റുള്ളവരുമായി പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന് ചിന്തിക്കുന്നത് ഒഴിവാക്കേണ്ട തിന്മയാണ് (പാപമാണ്). ക്രിസ്തുവിനെ പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന ചിന്ത മാറ്റുക. ഇന്നത്തെ പ്രാർത്ഥന: കർത്താവെ, സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും, പ്രതികൂലമാണെങ്കിലും, അങ്ങയെ പങ്കുവെക്കാനുള്ള കൃപ എനിക്കു തരണമേ എന്ന് പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: ഇന്ന്, ഒരാളോടെങ്കിലും നിങ്ങളനുഭവിച്ച ക്രിസ്തുവിനെക്കുറിച്ചു പങ്കുവെക്കുക എന്നതാണ് ഇന്നത്തെ പ്രധാന ടാസ്ക്. Ep-35- Day-34- 2-9-26- Ente Ormmakkay | Day 34 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 33 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 01 sept. 2026 | 00:18:30 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയെക്കുറിച്ചു വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറഞ്ഞ വചനഭാഗങ്ങളാണ് ഇന്നത്തെ ചിന്താവിഷയം. അപ്പസ്തോല പ്രവർത്തനങ്ങൾ 20:7-ൽ കുർബാനയർപ്പിക്കുന്ന പൗലോസ് ശ്ലീഹായുടെ പ്രസംഗമധ്യേ, നിദ്രാധീനനായി മൂന്നാം നിലയിൽ നിന്ന് താഴെ വീണു മരിച്ച എവുത്തിക്കോസിനെ ഉയർപ്പിക്കുന്നു. കുർബാനയ്ക്കിടയിൽ മരിച്ച മനുഷ്യന് ജീവൻ കിട്ടുന്നു. പല തരത്തിൽ മരിച്ചതു പോലെ ജീവിക്കുന്ന മനുഷ്യരാണ് ദേവാലയത്തിൽ എത്തുന്നത്. അവരെ അവരവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് വീണ്ടെടുക്കാനുള്ള സമയമാണ് വിശുദ്ധ കുർബാന, അവരെ ഉയർപ്പിക്കുന്ന ഇടമാണ് ദിവ്യകാരുണ്യം. 1 കോറിന്തോസ് 5 ലും, 1 കോറിന്തോസ് 10-ലും -വിശുദ്ധ കുർബാനയ്ക്കു വരുന്നവർ അസൻമ്മാർഗ്ഗികൾ ആണെങ്കിൽ അവരെ കൂട്ടത്തിൽ നിന്നും നീക്കിക്കളയണമെന്നും, വിഗ്രഹാരാധകരും, വ്യഭിചാരികളും, പിറുപിറുക്കുന്നവരും, പരാതി പറയുന്നവരും ആകരുതെന്നും, പഠിപ്പിക്കുന്നു. കാരണം, നാം ആശീര്‍വ്വദിക്കുന്ന അ നുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ, നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ, അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്. ഒരേ സമയം കര്‍ത്താവിന്‍റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്‍റെ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല എന്ന് വചനം പഠിപ്പിക്കുന്നു. ക്രിസ്‌തുവിൽ ഒരു ശരീരമായ നമ്മൾ, നമ്മുടെയിടയിൽ പല തരത്തിൽ വേദനയനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനും, സഹായിക്കാനും, അവരെ മുഖ്യ ധാരയിലേക്കുയർത്തി സമൂഹത്തിൽ അന്തസ്സുള്ളവരായി ജീവിക്കാൻ പ്രാപ്‌തരാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. വീടില്ലാത്തവർ, ചികിൽസിക്കാൻ പണമില്ലാത്തവർ, ഭക്ഷണമില്ലാത്തവർ, ആത്മീയമായി തകർന്നവർ, അങ്ങനെയുള്ളവരെ കരുണയോടെ കണ്ട് അവരെ സഹായിക്കാൻ, പ്രാർത്ഥിക്കാനൊക്കെയുള്ള ഉത്തരവാദിത്വം മറക്കുന്നത്, ദിവ്യകാരുണ്യത്തിനെതിരായുള്ള അരൂപിയിലേക്കു കടന്നുവരാൻ കാരണമാകുന്നതിനാൽ ഈ മേഖലകൾ ശ്രദ്ധിക്കണം. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ നമ്മുടെ ഇടയിൽ വേദന അനുഭവിക്കുന്നവർക്കും, വീടില്ലാത്തവർക്കും, ചികിത്സിക്കാൻ വഴിയില്ലാത്തവർക്കും, ഭക്ഷണമില്ലാത്തവർക്കും, ആത്മീയമായി തകർന്നു കിടക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുക. ഇത്തരക്കാരെ കരുണയോടെ കാണുകയും, അവരെ സഹായിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അന്തസ്സോടെ ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. Ep-34- Day-33- 1-9-26- Ente Ormmakkay | Day 33 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 32 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 31 août 2026 | 00:19:21 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഈശോ പെസഹാ ആചരിക്കുകയും, വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വിശുദ്ധ മത്തായി 26:17-30, വിശുദ്ധ മർക്കോസ് 24:15 മുതലുള്ള വാക്യങ്ങൾ. സജ്ജീകൃതമായ ഒരു വലിയമാളികമുകളിലാണ് ഈശോയും ശിഷ്യൻമ്മാരും പെസഹാ ആചരിച്ചത്. അതായതു വിശുദ്ധ കുർബാന നടക്കുന്ന സ്ഥലങ്ങൾ മനോഹരമായിരിക്കണം. ആഡംബരം ഒഴിവാക്കുന്നതോടൊപ്പം, ലുബ്ധ്തും അനാദരവും പാടില്ല. ദിവ്യകാരുണ്യം സ്ഥാപിക്കപ്പെട്ടത് ഈശോ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ്. ചതിക്കപ്പെട്ട ഒരാൾ വല്ലാതെ മുറിവേറ്റ ഒരാളാണ്. അത്രയും വലിയ വേദനയിൽ നിന്നാണ് ക്രിസ്തു വിശുദ്ധ കുർബാന എന്ന സമ്മാനം ലോകത്തിനു നൽകുന്നത്. മുറിവേൽക്കുമ്പോൾ, ചതിക്കപ്പെടുമ്പോൾ, തന്റെ ഏറ്റവും നല്ലത് അവൻ വെച്ച് വിളമ്പുകയാണ്. നമ്മൾ ദിവ്യകാരുണ്യമായി മാറാനുള്ള ക്ഷണമാണ് ഈശോ നമുക്ക് തരുന്നത്. യേശു അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തു. നമ്മൾ വിശുദ്ധ കുർബാനയായി മാറണമെങ്കിൽ, നമ്മുടെ ജീവിതവും എടുക്കണം, കൃതജ്ഞതാസ്തോത്രം ചെയ്ത് വാങ്ങണം, കാരണം ഒന്നും എന്റെ കഴിവല്ല, ദൈവം തന്ന ദാനമാണ്. എല്ലാറ്റിനും നന്ദിയർപ്പിക്കണം, ആശീർവദിച്ചു കൊടുക്കണം, അങ്ങനെ ചെയ്യുമ്പോൾ നന്ദികേട് ആര് കാട്ടിയാലും പരാതിയുണ്ടാവില്ല. ആശീർവദിക്കാതെ കൊടുത്താൽ കണക്കു വെക്കും, പരാതി പറയും, ദേഷ്യം കാണിക്കും. വേദന ഏറ്റെടുക്കാതെ ഒരാളെ സ്നേഹിക്കാൻ കഴിയില്ല. ഈശോ സ്ഥാപിച്ച പുതിയ ഉടമ്പടിയാണ് വിശുദ്ധ കുർബാന, ആ ഉടമ്പടിയുടെ രക്തമാണ് നാം സ്വീകരിക്കുന്ന രക്തം. നമ്മൾ വിശുദ്ധ കുർബാനയാകുമ്പോൾ ക്രിസ്തുവിനുവേണ്ടി നമ്മളെ കൊടുക്കണം. ഇന്നത്തെ ടാസ്ക്: ജീവിതത്തിൽ ആഴത്തിൽ വേദനിപ്പിച്ച കാര്യങ്ങളെയും മുറിവുകളെയും കണ്ടെത്തി പ്രാർത്ഥനയിൽ സമർപ്പിക്കുക, ആ മുറിവുകൾക്ക് കാരണക്കാരായവരോട് ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ 'ടാസ്ക്'. ഇന്നത്തെ പ്രാർത്ഥന: സ്വന്തം മുറിവുകളെ തിരുമുറിവുകളാക്കി മാറ്റാൻ പ്രാർത്ഥിക്കുക. നമ്മുടെ മുറിവുകളെ, നമ്മെ ആഴത്തിൽ വേദനിപ്പിച്ച കാര്യങ്ങളെ, ഈശോയുടെയടുത്തു പ്രാർത്ഥനയിൽ വെക്കാം. അതുമായി ബന്ധപ്പെട്ട വ്യക്തികളോട് ക്ഷമിച്ചു പ്രാർത്ഥിക്കാം. ഈശോയെ എന്റെ മുറിവുകളെ തിരുമുറിവുകളാക്കി മാറ്റണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യാം. Ep-33- Day-32- 31-8-26- Ente Ormmakkay | Day 32 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 31 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 30 août 2026 | 00:21:50 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഇന്നേ ദിവസം ദിവ്യകാരുണ്യവുമായി ബന്ധപ്പെടുത്തി യോഹന്നാന്റെ സുവിശേഷം 21:15-19 വരെയുള്ള വചനഭാഗങ്ങളാണ് പഠിക്കുന്നത്. അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു പത്രോസിനോട് ചോദിച്ചു, യോഹന്നാന്റെ പുത്രനായ ശിമയോനെ, ഈ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? ഉവ്വ് കർത്താവെ, ഞാൻ നിന്നെ സ്നേഹിക്കുവെന്ന് നീ അറിയുന്നുവല്ലോ, കർത്താവെ, നീ എല്ലാം അറിയുന്നു. കുറ്റബോധത്തോടെയിരിക്കുന്ന പത്രോസിനോട്, യേശു ഇങ്ങനെ മൂന്നു തവണ ചോദിച്ചത്, യേശുവിനെ തള്ളിപ്പറഞ്ഞ ശിമയോനെ മറ്റൊരു തീക്കൂനയ്ക്കു മുൻപിൽ വെച്ച്, അതെ പശ്ചാത്തലം ഒരുക്കി സുഖപ്പെടുത്തുവാൻ വേണ്ടിയാണ്. ഇതൊരു ഹീലിംഗ് തെറാപ്പി ആണ്. വിശുദ്ധ കുർബാനയെ നാം കാണേണ്ടത് സുഖപ്പെടുത്തുന്ന കൂദാശയായിട്ടാണ്. കുടുംബവൃക്ഷത്തെ സുഖപ്പെടുത്തുന്നത്, ആന്തരിക സൗഖ്യം തരുന്നത് വിശുദ്ധ കുർബാനയിലൂടെയാണ്. അഗാപ്പെ എന്ന നിസ്വാർത്ഥ സ്നേഹം കൊണ്ടാണ്, ഈശോ ജീവൻ തന്ന് വിശുദ്ധകുർബാനയായി, ദിവ്യകാരുണ്യമായി നമ്മുടെയുള്ളിൽ വരുന്നത്. ദിവ്യകാരുണ്യം നമുക്കു തരുന്ന ക്ഷണം, യേശുവിനെപ്പോലെ സഹിച്ചു, ക്ഷമിച്ചു, തോറ്റുകൊടുത്തു, സ്നേഹത്തോടെ ചേർത്ത് പിടിച്ചു, ജീവൻ കൊടുത്തും യേശുവിനെ സ്നേഹിക്കാനുള്ള ക്ഷണമാണ്. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: അനുസരണം [Obedience] ഒഴിവാക്കേണ്ട പാപം: അനുസരണക്കേട് [Disobedience]- ധിക്കാരം [Defiance] ഇന്നത്തെ പ്രാർത്ഥന: ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ, എന്റെ ഹൃദയം നിന്റെ ഹൃദയം പോലെയാക്കണമേ. ഇന്നത്തെ ടാസ്ക്: വിശുദ്ധകുർബാനയുള്ള ദേവാലയങ്ങളിൽ, ആശ്രമങ്ങളിൽ ഒക്കെ പോയി ദിവ്യകാരുണ്യ ഈശോയെ സന്ദർശിച്ചു, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു, അല്പസമയം ആരാധിച്ചു വീസീത്ത നടത്തുക. കുടുംബങ്ങളിലായിരിക്കുന്നവർക്കും, ഇങ്ങനെ സൗകര്യമില്ലാത്തവർക്കും, ലോകമെമ്പാടുമുള്ള സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ, മനസ്സിൽ കണ്ട്, ആത്മീയമായി ഈശോയുടെ സാന്നിധ്യത്തിലെത്തി പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ എന്ന് ദിവസത്തിൽ മൂന്നോ നാലോ തവണ പ്രാർത്ഥിച്ചു, ദിവ്യകാരുണ്യ സ്മരണയിലായിരിക്കുവാൻ ശ്രദ്ധിക്കുക, എന്നതാണ് ഇന്നത്തെ ടാസ്ക്. Ep-32- Day-31- 30-8-26- Ente Ormmakkay | Day 31 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 30 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 29 août 2026 | 00:22:21 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 21:1-14- വരെയുള്ള വചനങ്ങൾ, യേശു തിബേരിയാസ് കടൽത്തീരത്ത് വെച്ച് ശിഷ്യന്മാർക്ക് വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തിയ ഭാഗം വിവരിക്കുന്നു. വെളിപ്പെടുത്തി എന്നാൽ, ഗ്രീക്കിൽ എപ്പിഫനി എന്നാണ്. യേശുവിന്റെ മരണം ശിഷ്യരിലുണ്ടാക്കിയ ശൂന്യത, ഭയം, അരക്ഷിതാവസ്ഥകൾ, എല്ലാ വഴികളും അടഞ്ഞ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരമില്ലാത്ത എല്ലാ അവസ്ഥകളും, നമ്മുടെ ജീവിത സാഹചര്യങ്ങളിലും നാം അനുഭവിച്ചിട്ടുണ്ട്. അപ്പോൾ മനുഷ്യരെ പിടിക്കാൻ യേശു വിളിച്ച നേതാവായ പത്രോസും കൂടെ സ്നേഹിതരും മീൻ പിടിക്കാൻ വിപരീത ദിശയിലേക്കു പോയി. തോറ്റു പോയെന്നു കരുതിയ അവർ, സ്വയം നഷ്ടപ്പെട്ടവരായി, ഒന്നും കിട്ടാതെ ആ രാത്രി തിരിച്ചുവന്നു. ഉഷസായപ്പോൾ ജീവിത തീരത്തു നിന്നും കർത്താവു ചോദിച്ചു, കുഞ്ഞുങ്ങളെ, നിങ്ങൾക്ക് മീൻ വല്ലതും കിട്ടിയോ? ലോകത്തിലുള്ളവർ ക്രൂരമായി, മനഃപൂർവം ചോദിക്കും, ജോലിയില്ലേ, ഒന്നുമായില്ലേ, എന്നിങ്ങനെ തുടങ്ങിയ ചോദ്യങ്ങൾ. അത് പോലെ ക്രൂരമായല്ല, അലിവുള്ള കർത്താവു ഇത് ചോദിച്ചത്. ക്രിസ്തുവിനെതിരായി നടന്നു നീങ്ങുന്ന കാലങ്ങളത്രയും, അവരെത്തി നിൽക്കുന്ന ദുരിതത്തിന്റെ ആഴം അവർക്കു മനസ്സിലാക്കിക്കൊടുക്കാനുള്ള യേശുവിന്റെ ശ്രമമാണിത്. യേശു വലത് വശത്തു വലയിടാൻ പറഞ്ഞു, ശിഷ്യർ മറുത്തൊന്നും പറയാതെ വലയിട്ടു, കീറാത്ത വലയിൽ 153 മത്സ്യങ്ങൾ ഉണ്ടായിരുന്നു. യേശുവിന്റെ സാന്നിധ്യമാണ്, നമ്മുടെ എല്ലാ പരിശ്രമങ്ങളെയും ആശീർവദിക്കുന്നതും ഫലവത്താക്കുന്നതും. തീ കൂട്ടിയിരിക്കുന്നതും, അതിൽ മീൻ വെച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു. അപ്പവും മീനും ഒരുക്കി, പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ അടയാളമായി യേശു പ്രാതലൊരുക്കി അവരെ കാത്തിരുന്നു. ക്രിസ്തുവിൽ ഏകാഗ്രമായി നിർത്തുന്ന, കാപട്യമില്ലാത്ത, വിഭജിക്കപ്പെടാത്ത വലയിൽ, നിൽക്കാനുള്ള ഉറപ്പുള്ള സഹായം ദിവ്യകാരുണ്യമാണ്, യേശുവാണ്. ഓരോ വിശുദ്ധ കുർബാനയിലും യേശുവാകുന്ന ദിവ്യകാരുണ്യം എന്ന പ്രാതലൊരുക്കി, അനുഗ്രഹമൊരുക്കി അവിടുന്ന് നമ്മെയും കാത്തിരിക്കുന്നുണ്ട്. നമുക്കും പോയി അവിടുത്തെ സ്വീകരിക്കാം, മനുഷ്യരെപ്പിടിക്കുന്നവരാകാം. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ ഇന്നത്തെ ദൗത്യം– പരിശീലിക്കേണ്ട പുണ്യം: നല്ലൊരു കുമ്പസാരം നടത്തുക. ഹൃദയം തുറന്ന് പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവത്തിന്റെ ക്ഷമയും കൃപയും സ്വീകരിക്കാം. പരിശീലിക്കേണ്ട പുണ്യം: ആഴമായ, അചഞ്ചലമായ ദൈവ വിശ്വാസം. ഒഴിവാക്കേണ്ട പാപം: കുമ്പസാരിക്കാനൊരുങ്ങിയപ്പോൾ മനസ്സിലായ പാപങ്ങളെല്ലാം ഉപേക്ഷിക്കുക. ഇന്നത്തെ പ്രാർത്ഥന: എല്ലാ പാപങ്ങളും അനുതപിച്ചു ഏറ്റുപറഞ്ഞു ഒരു നല്ല കുമ്പസാരം നടത്താനും, നല്ല കൃപയിലും വിശുദ്ധിയിലും ജീവിക്കാനും വേണ്ടിയും പ്രാർത്ഥിക്കാം. ഇന്നത്തെ ടാസ്ക്: നന്നായി പ്രാർത്ഥിച്ചൊരുങ്ങി കുമ്പസാരിക്കുക, യോഗ്യതയോടെ വിശുദ്ധ കുർബാന സ്വീകരിക്കുക. Ep-31- Day-30- 29-8-26- Ente Ormmakkay | Day 30 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 29 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 28 août 2026 | 00:21:12 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. എമ്മാവൂസിലേക്കു പോയ ശിഷ്യൻമ്മാർ - വിശുദ്ധ ലൂക്കായുടെ സുവിശേഷം 24:13-33- വരെയുള്ള വചന ഭാഗങ്ങളിൽ നാം കാണുന്നു, ഉത്ഥിതനായ ക്രിസ്തു അവരുടെ കൂടെ നടക്കുന്നത്. യേശു ദിവ്യകാരുണ്യമായതു തന്നെ, നമ്മുടെ കൂടെ ജീവിക്കാനാണ്. പക്ഷെ അവർ സംസാരിക്കുകയും, വാദിക്കുകയും ചെയ്തുകൊണ്ട് പോകുമ്പോൾ, യേശുവാണ് അവരുടെ കൂടെ നടക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞില്ല. അതുപോലെ ക്രിസ്തുവിനോട് ഒത്തിരി ബന്ധമില്ലാത്ത സംസാരങ്ങളും, ക്രിസ്തുവിനെതിരായ വാദഗതികളും, നമ്മുടെ കൂടെ നടക്കുന്ന ക്രിസ്തുവിൽ നിന്ന് നമ്മെ പുറകോട്ടു പിടിക്കുന്നുണ്ട്. മറ്റൊരു അപകടം ക്രിസ്തുവിനെക്കുറിച്ചുള്ള അറിവുണ്ട് , ദൈവാനുഭവം ഇല്ല എന്നതാണ്. മോശ തുടങ്ങി എല്ലാ പ്രവാചകൻമാരും തന്നെക്കുറിച്ചു പറഞ്ഞതെല്ലാം യേശു ശിഷ്യൻമ്മാർക്ക് വിവരിച്ചു കൊടുത്തപ്പോൾ അവരുടെ ഹൃദയങ്ങൾ ജ്വലിച്ചു. അപ്പം, വിശുദ്ധ കുർബാന ആശീർവദിച്ചു നൽകിയപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു, അവർ യേശുവിനെ തിരിച്ചറിഞ്ഞു. ആ വിശുദ്ധ കുർബാന അവരിൽ വരുത്തിയ മാറ്റങ്ങൾ- ദുഃഖത്താൽ ഒറ്റപ്പെട്ടു വഴിമാറി നടന്നിരുന്ന അവർക്കു, സന്തോഷമുണ്ടായി, വിശ്വാസം വർധിച്ചു, കൂട്ടായ്മയിലേക്ക് - ജെറുസലേമിലേക്ക് തിരിച്ചു പോയി, അവരവരുടെ ദൈവരാജ്യ ശുശ്രൂഷകളുടെ ഉത്തരവാദിത്വം അവരേറ്റെടുത്തു. ഈ ശിഷ്യർ ക്‌ളെയൊപ്പാസും, ഭാര്യയുമാണെന്നു പറയപ്പെടുന്നു. ആദിമാതാപിതാക്കൾ ഏദൻ തോട്ടത്തിലൂടെ നടക്കുമ്പോൾ ദൈവവും കൂടെ നടക്കുമായിരുന്നു, യേശു അവരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്തു കഴിഞ്ഞപ്പോൾ, യേശു എന്ന ദൈവം മറ്റൊരു ദമ്പതികളുടെ കൂടെ നടക്കുകയാണ്. വിശുദ്ധ കുർബാനയിലൂടെ ഈശോ നമ്മുടെയുള്ളിലും, കൂടെയും നടക്കുന്ന അനുഭവം ഈശോ നമുക്ക് തരുന്നു. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ശാന്തത [Gentleness], മാന്യത, അന്തസ്സ് [Dignity]- ശാന്തതയോടെയും , മാന്യതയോടെയും എല്ലാവരെയും സമീപിക്കാം. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സ്നേഹവും, സൗമ്യതയും നിറച്ചു അന്തസ്സ് കാത്തുസൂക്ഷിക്കാം. ഒഴിവാക്കേണ്ട പാപം: കോപം [Anger], അക്രമം [Violence] ,അഹങ്കാരം [Arrogance]- കോപം നമ്മെ നിയന്ത്രിക്കാതെ, ശാന്തതയോടെ ഓരോ സാഹചര്യത്തെയും നേരിടാം. അഹങ്കാരം മാറ്റിവെച്ചു, മറ്റുള്ളവരെ ബഹുമാനിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്യാം. ഇന്നത്തെ പ്രാർത്ഥന: പെട്ടെന്ന് പ്രതികരിക്കാൻ തോന്നുന്ന സന്ദർഭങ്ങളിലൊക്കെ ഒരൽപ്പം ശാന്തതയോടെയും, ശ്രദ്ധയോടെയും, അവധാനതയോടെയൊക്കെ, ഒന്ന് ചിന്തിച്ചു, സംസാരിക്കാനുള്ള കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: മുൻപ്, വളരെ പെട്ടെന്ന്, യാതൊരു ആലോചനയുമില്ലാതെ പെട്ടെന്ന് പ്രതികരിച്ചു പോയ സന്ദർഭങ്ങൾ ഓർത്തെടുത്തു, ആ സമയത്തെ പെരുമാറ്റത്തിൽ ഈശോയോട് മാപ്പു ചോദിക്കുകയും, ആ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുക. Ep-30- Day-29- 28-8-26- Ente Ormmakkay | Day 29 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 28 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 27 août 2026 | 00:22:26 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്‍റെ പിതാവ് കൃഷിക്കാരനുമാണ്. എന്‍റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നിങ്ങനെയുള്ള വിശുദ്ധ യോഹന്നാൻ പതിനഞ്ചാം അദ്ധ്യായത്തിലെ വചനങ്ങൾ, ഡാനിയേലച്ചൻ വ്യാഖ്യാനിക്കുന്നു. നമ്മൾ യേശുവിനെപ്പോലെയാകാനാണ് അവിടുന്ന് വിശുദ്ധ കുർബാന സ്ഥാപിച്ചത്. നമ്മൾ യേശുവിനെ ഭക്ഷിക്കുമ്പോൾ യേശു നമ്മിൽ ജീവിക്കും. ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടുകൾ, അവബോധം. ചിന്തകൾ എല്ലാം നമ്മിലൊന്നായി ധാരാളം ഫലം പുറപ്പെടുവിക്കും. ക്രിസ്തുവിനെ ഹൃദയത്തിൽ ധ്യാനിക്കുകയും, ശരീത്തിൽ ഭക്ഷിക്കുകയും വേണം. അവിടുത്തെ ശൈലി അനുകരിക്കണം. ദൈവവചനം ദഹിക്കുന്നവർക്കേ ദിവ്യകാരുണ്യം ദഹിക്കൂ. ദിവ്യകാരുണ്യത്തോട് നടത്തുന്ന സമർപ്പണവും സ്നേഹവും ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്കു കാരണമാകും. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: സഹാനുഭൂതിയും [Empathy] , അനുകമ്പയും [Compassion]- മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കി അവർക്ക് ആശ്വാസമേകാൻ ശ്രമിക്കുന്ന മനോഭാവം പരിശീലിക്കാം. ഒഴിവാക്കേണ്ട പാപം: സ്വാർത്ഥത നിറഞ്ഞ ജീവിതം [A selfish life]- ഒഴിവാക്കുക. പാപത്തിനു പകരം പുണ്യം അഭ്യസിക്കാം. ഇന്നത്തെ പ്രാർത്ഥന: കർത്താവെ, അങ്ങ് കാണുന്നത് പോലെ ലോകത്തെ കാണാൻ, എന്റെ കണ്ണുകളെ ശുദ്ധീകരിക്കണമേ. ഇന്നത്തെ ടാസ്ക്: ആരുടെയെങ്കിലും ഒരാളുടെ കണ്ണീരൊപ്പാൻ, അല്ലെങ്കിൽ അവർക്ക് ആശ്വാസമാകുന്ന ഒരു പ്രവൃത്തി ചെയ്യാൻ ഇന്ന് ശ്രമിക്കുക. ആർക്കെങ്കിലും വേണ്ടി, അവരുടെ കണ്ണുനീരിൽ ആശ്വാസമാകുന്ന ഒരു പ്രവൃത്തി ചെയ്യുക, അല്ലെങ്കിൽ സാന്നിധ്യം ആവുക. Ep-29- Day-28- 27-8-26- Ente Ormmakkay | Day 28 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 27 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 26 août 2026 | 00:21:53 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്. യോഹന്നാൻ 6:63. എന്ന വചനത്തിന്റെ വ്യാഖ്യാനത്തിൽ, യേശു എന്തിനാണ് തന്റെ ശരീരം, നമുക്ക് ഭക്ഷണമായി നൽകിയത് ? ക്രിസ്തീയ ജീവിതത്തിന്റെ ലക്‌ഷ്യം എന്താണ്? നമ്മൾ യേശുക്രിസ്തുവിനെ അറിഞ്ഞത് നമ്മൾ എന്തായിത്തീരാനാണ്? ആരായിത്തീരാനാണ്? ദൈവം നമ്മളെ എന്തിനാണ് വിളിച്ചത്? മനുഷ്യർ സത്യമാണോ നുണയാണോ പെട്ടെന്ന് വിശ്വസിക്കുന്നത്? മനുഷ്യ ശരീരത്തിന്റെ പ്രശ്നങ്ങൾ, പോരായ്മകൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല, എന്ന് യേശു പറയുന്നത്? തുടങ്ങിയ അനേകം ചോദ്യങ്ങൾക്ക് ഈ ശുശ്രൂഷയിലൂടെ നമുക്കുത്തരം ലഭിക്കുന്നു. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ക്ഷമ (Patience) - മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും മനസ്സിലാക്കി, അവരോട് സ്നേഹത്തോടെയും സഹനത്തോടെയും പെരുമാറുകയും, മനസ്സിൽ വൈരാഗ്യം സൂക്ഷിക്കാതെ ക്ഷമിക്കാൻ പഠിക്കുകയും ചെയ്യാം. ഒഴിവാക്കേണ്ട പാപം: അക്ഷമ (Impatience) - മറ്റുള്ളവരുടെ തെറ്റുകൾ സഹിക്കാതെ പെട്ടെന്ന് ദേഷ്യപ്പെടുകയും ക്ഷമിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന മനോഭാവം ഒഴിവാക്കാം. ഇന്നത്തെ പ്രാർത്ഥന: “ഈശോയെ, എന്റെ ശരീരത്തിന് കഴിയാത്തത് നിന്റെ ശരീരം കൊണ്ട് പൂർത്തിയാക്കാൻ എന്നെ സഹായിക്കണമേ” — എന്റെ ബലഹീനതകളിൽ അങ്ങയുടെ ശക്തിയിൽ ആശ്രയിച്ച് മുന്നോട്ട് പോകാൻ എന്നെ സഹായിക്കണമേ. ഈശോയായി മാറാൻ എന്നെ തടസ്സപ്പെടുത്തുന്ന, എന്റെ ശരീരത്തിന്റെ അവശതകൾ, ബലഹീനതകൾ എല്ലാം മറികടക്കാൻ എന്നെ സഹായിക്കണമേ. ഇന്നത്തെ ടാസ്ക്: ദിവസവും നമ്മൾ ആസ്വദിക്കുന്ന ഒരു 'കംഫർട്ട്', (സുഖം അല്ലെങ്കിൽ ആശ്വാസം), ചെറിയ സൗകര്യമോ ഇന്ന് മനപ്പൂർവ്വം ഒഴിവാക്കി, ആത്മനിയന്ത്രണവും ത്യാഗത്തിന്റെ മനോഭാവവും വളർത്താൻ ശ്രമിക്കാം. Ep-28- Day-27- 26-8-26- Ente Ormmakkay | Day 27 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 26 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 25 août 2026 | 00:19:10 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 13:1-20- യേശു ശിഷ്യന്‍മാരുടെ പാദം കഴുകുന്ന ഭാഗമാണ്. വിശുദ്ധ കുർബാനയുടെ മർമ്മം, ആഴമായ സ്നേഹം കൊണ്ട്, ഒരേ സമയം പിതാവിനോട് കൂടെയും, ശിഷ്യരുടെ ഉള്ളിലും വസിക്കുവാൻ യേശു എടുക്കുന്ന തീരുമാനമാണ് വിശുദ്ധ കുർബാന ആവുകയെന്നത്. വിശുദ്ധ കുർബാന എന്നത്, പാദം കഴുകാനുള്ള വിളിയാണ്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരും, യേശുവിനെ സ്വീകരിക്കുന്നവരും,മറ്റുള്ളവരുടെ ശുശ്രൂഷകരാണ്, അധികാരം പ്രയോഗിക്കുന്നവരല്ല. അവസാനം വരെ ഒരു കാരണങ്ങളുമില്ലാതെ സ്നേഹിക്കുക, അപ്പുറത്തെ ആൾക്ക് ഒരു യോഗ്യതയില്ലെങ്കിലും, വേദനിപ്പിച്ചാലും സ്നേഹിക്കുക. സ്നേഹം ഒരാളുടെ തീരുമാനമല്ല, പ്രതികരണമല്ല, സ്നേഹം അയാളുടെ സ്വഭാവമാകണം. ഈശോ നമ്മെ കഴുകിയില്ലെങ്കിൽ നമുക്കതിൽ പങ്കില്ല. വിശുദ്ധ കുർബാന വിശുദ്ധിയോടെ സ്വീകരിക്കുന്നവരാകുക. കുർബാന മാതൃക- ആചാരമല്ല, ജീവിതശൈലി ആണ്. യോഹന്നാൻ 13:34- ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങൾ പരസ്പരം സ്നേഹിക്കാനുള്ള മാതൃകയും. വിശുദ്ധകുർബാന സ്ഥാപിച്ച ഭാഗം- പൗരോഹിത്യം സ്ഥാപിച്ച ഭാഗവും കൂടിയാണ്. വിശുദ്ധകുർബാന സ്വീകരിക്കുന്നത് സ്നേഹമാകാൻ വേണ്ടിയാണ്, വഴക്കിടാനല്ല. വഴക്കിടുന്നെങ്കിൽ നമ്മൾ, Anti-Witness , Anti-Eucharistic spirituality develop ചെയ്യുന്നവരായി മാറുകയാണ്. വെറുപ്പും വൈരാഗ്യവും ഉള്ളവരാകുന്നത് എതിർ കുർബാനയുടെ, സാത്താൻ കുർബാനയുടെ ഭാഗമാണ്. സഭയ്ക്ക് വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ ദിവ്യകാരുണ്യ അവഹേളനങ്ങൾക്കു വേണ്ടിയും മാപ്പു ചോദിച്ചു പ്രാർത്ഥിക്കാം. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ *പരിശീലിക്കേണ്ട പുണ്യം: സംയമനം (Self-control) - മറ്റുള്ളവരെ സ്നേഹിക്കാനും ക്ഷമിക്കാനും മാപ്പ് കൊടുക്കാനും വിട്ടുവീഴ്ച ചെയ്യാനും പരിശീലിച്ചുകൊണ്ട് ജീവിതത്തിൽ സംയമനം (Self-control) എന്ന പുണ്യം പരിശീലിക്കാം. *ഒഴിവാക്കേണ്ട പാപം: കലഹം (വഴക്കുണ്ടാക്കുന്ന പ്രകൃതം) - വിശുദ്ധ കുർബാന സ്വീകരിച്ച ശേഷവും മനസ്സിൽ വൈരാഗ്യവും വെറുപ്പും വഴക്കും സൂക്ഷിക്കുന്നത് ഒരു 'എതിർ കുർബാനയുടെ' (Anti-eucharistic) ഭാവമാണ്; അത്തരം മനോഭാവങ്ങൾ പൂർണ്ണമായും ഒഴിവാക്കി സ്നേഹത്തിലും സമാധാനത്തിലും നമുക്ക് മുന്നേറാം. *ഇന്നത്തെ പ്രാർത്ഥന: ലോകമെമ്പാടും നടക്കുന്ന ദിവ്യകാരുണ്യ അവഹേളനങ്ങൾക്ക് പരിഹാരമായി നമുക്ക് ഒന്നുചേർന്ന് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കാം. *ഇന്നത്തെ ടാസ്ക്: സമയം ലഭിക്കുകയാണെങ്കിൽ അല്പസമയം ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പോയിരിക്കാം. ഇനി ചാപ്പലിൽ പോകാൻ സമയമില്ലാത്തവരാണെങ്കിൽ, രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു 10 മിനിറ്റ് യൂട്യൂബിൽ നിത്യാരാധനയുടെ (Perpetual Adoration) ലൈവ് വെച്ച് ഈശോയുടെ മുമ്പിൽ ഇരുന്ന് ദിവ്യകാരുണ്യ അവഹേളനങ്ങൾക്ക് മാപ്പ് ചോദിച്ചു നമുക്ക് പ്രാർത്ഥിക്കാം. Ep-27- Day-26- 25-8-26- Ente Ormmakkay | Day 26 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 25 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 24 août 2026 | 00:18:03 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ ഗ്രന്ഥത്തിലെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായമാണിന്നു പഠിക്കുന്നത്. ഇതിലെ 5 ഭാഗങ്ങൾ - യേശു അപ്പം വർദ്ധിപ്പിക്കുന്നു, യേശു വെള്ളത്തിനു മീതെ നടക്കുന്നു, ഞാനാണ് ജീവന്റെ അപ്പം- എന്ന യേശുവിന്റെ അവകാശവാദം, ക്രിസ്തുവിന്റെ തന്നെക്കുറിച്ചുള്ള വെളിപ്പെടുത്തൽ കേൾക്കുന്ന ജനത്തിന്റെ പ്രതികരണം, ജനം വളരെ നിഷേധാത്മകമായി പ്രതികരിക്കുമ്പോൾ യേശു അവിടെ എടുക്കുന്ന നിലപാട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇന്നത്തെ പ്രതിപാദ്യവിഷയങ്ങൾ. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ക്രിസ്തുവിന്റെ ശരീരവും രക്തവുമായ ദിവ്യകാരുണ്യത്തോടുള്ള ആഴമായ ഭക്തിയും സ്നേഹവും കാത്തുസൂക്ഷിക്കുക. അതുപോലെതന്നെ, വിശ്വാസം നഷ്ടപ്പെട്ടവർക്കും സഭയിൽ നിന്ന് അകന്നുപോയവർക്കും വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുക. വിശുദ്ധ കുർബാനയുടെ വില മനസ്സിലാക്കാനുള്ള കൃപ കിട്ടുന്നതിനായി പ്രാർത്ഥിക്കാം. കുമ്പസാരിച്ചൊരുങ്ങി വിശുദ്ധിയോടെ, വിശുദ്ധ കുർബാന ഈശോയുടെ തിരുശരീര രക്തങ്ങളാണെന്ന ബോധ്യത്തോടെ സ്വീകരിക്കുക. ഒഴിവാക്കേണ്ട പാപം: അവിശ്വാസം, നിരീശ്വരവാദം എന്നിവയിലേക്കു വീഴുന്നത് ഒഴിവാക്കുക. കൂടാതെ, കർത്താവിന്റെ ശരീരത്തെയും രക്തത്തെയും അയോഗ്യതയോടെയോ ലഘുവായോ സമീപിക്കുന്നതും ഒഴിവാക്കണം. വിശുദ്ധ കുർബാനയുടെ വില മനസ്സിലാക്കാതെ, അനാദരവോടെ പെരുമാറാതിരിക്കുക. ഇന്നത്തെ പ്രാർത്ഥന: യേശുവേ, അങ്ങ് കാണുന്നത് പോലെ, അങ്ങയുടെ ശരീരത്തെ കാണാൻ, എന്റെ ആന്തരിക കണ്ണുകൾ തുറന്നു തരേണമേ എന്ന് പ്രാർത്ഥിക്കാം. ഇന്നത്തെ ടാസ്ക്: ഒരു 'കുരിശിന്റെ വഴി' ചൊല്ലുകയും, ഈശോയുടെ സഹനങ്ങളെ ധ്യാനിക്കുകയും ചെയ്യുക. 'കുരിശിന്റെ വഴി' പ്രാർത്ഥന ചൊല്ലി, ഈശോയുടെ സഹനങ്ങളെ ധ്യാനിക്കാനും , ദിവ്യകാരുണ്യത്തിന്റെ വില മനസ്സിലാക്കാനും , ലാഘവബുദ്ധി ഉണ്ടാകാതെ, ഈശോയെ വേദനിപ്പിക്കുന്ന പാപം ചെയ്യാതിരിക്കുവാനും പരിശ്രമിക്കുക. Ep-26- Day-25- 24-8-26- Ente Ormmakkay | Day 25 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 24 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 23 août 2026 | 00:20:12 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ മർക്കോസിന്റെ സുവിശേഷം 6:30-44- യേശു അപ്പം വർധിപ്പിക്കുന്ന വചനഭാഗം- ജനത്തോടു അനുകമ്പ തോന്നിയ യേശു, ശിഷ്യരുടെ 5 അപ്പവും 2 മീനും കൃതജ്ഞതാ സ്തോത്രം ചെയ്തു മുറിച്ചു, ശിഷ്യരുടെ കയ്യിലൂടെ വിളമ്പിയപ്പോൾ ജനം ഭക്ഷിച്ചു തൃപ്തരായി, മിച്ചം 12 കുട്ട നിറയെ ശേഖരിക്കുകയും ചെയ്യുമാറ് അത്ഭുതം അവിടെ സംഭവിച്ചു. യേശു ശിഷ്യരോടു പറഞ്ഞു, നിങ്ങൾ തന്നെ അവർക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍ എന്ന് പറഞ്ഞു, വരും കാലങ്ങളിൽ ദിവ്യകാരുണ്യം കൊടുക്കാനുള്ള ഉത്തരവാദിത്വം, ശിഷ്യരിലൂടെ സഭയ്ക്കാണ് യേശു നൽകിയത്. വൈദികരുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്ന വചനമാണിത്. വിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, നമുക്ക് വിശ്രമം ലഭിക്കുന്ന വിജനപ്രദേശമാണ് നമ്മുടെ ദേവാലയങ്ങൾ. അവിടെ വെച്ച് കർത്താവു നമ്മോടു നേരിട്ട് സംസാരിക്കുന്നതാണ് പരിശുദ്ധ കുർബാനയിലെ വചന ശുശ്രൂഷ, അവിടെ വിശുദ്ധ കുർബാന ജനത്തിന് കൊടുക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണ്. നമുക്ക് കാഴ്ച്ച വെക്കാൻ നമ്മുടെ കയ്യിൽ എന്തെങ്കിലും ഉണ്ടാകണം. അതാണ് നാം സമർപ്പിക്കേണ്ടത്. നമ്മുടെ കണ്ണീര്, വേദന,ഭാരം, രോഗം, ജീവിതം മുഴുവൻ അങ്ങനെ നമ്മുടെ കയ്യിലുള്ളതെല്ലാം സമർപ്പിച്ചു, പുരോഹിതൻ അർപ്പിക്കുന്ന ബലി എന്റെ, നമ്മുടെ ബലിയാക്കി മാറ്റണം. നമ്മൾ സ്വീകരിക്കുന്ന വിശുദ്ധ കുർബാനയിലൂടെ, കർത്താവു നമ്മുടെ കയ്യിലുള്ളതിനെ എല്ലാം ഏറ്റെടുക്കും, ശൂന്യതയെ മാറ്റി അനുഗ്രഹമാക്കും. ഈശോ തന്നെ നമ്മുടെയുള്ളിൽ വസിക്കും. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: മറ്റുള്ളവരിലേക്ക് സഹായത്തിന്റെ കരം നീട്ടുക (Helping hand). നമ്മുടെ ചുറ്റുമുള്ളവരിൽ സഹായം ആവശ്യമുള്ള ഒരാൾക്ക് കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യാം. ചെറിയൊരു കൈത്താങ്ങ് പോലും ഒരാളുടെ ദിവസം മാറ്റിയേക്കാം. ഇന്നത്തെ ദിവസം ഒരു സഹായത്തിന്റെ കരം ആരിലേക്കെങ്കിലും ഒന്ന് നീട്ടാൻ നമുക്ക് പരിശ്രമിക്കാം. ഒഴിവാക്കേണ്ട പാപം: സ്വന്തം ആവശ്യങ്ങൾ മാത്രമാണ് വലുത് എന്ന് ചിന്തിക്കുന്ന 'സ്വാർത്ഥത' എന്ന തിന്മ. നമ്മുടെ സ്വാർത്ഥത ഒഴിവാക്കുക. ഇന്നത്തെ പ്രാർത്ഥന: കർത്താവെ, എന്റെ പരിമിതികളെ നിറവാക്കി മാറ്റേണമേ, എന്റെ ഇല്ലായ്മകളെ സമൃദ്ധിയാക്കി മാറ്റേണമേ, എന്റെ കഷ്ടപ്പാടുകളെ അനുഗ്രഹമാക്കി മാറ്റേണമേ. ഇന്നത്തെ ടാസ്ക്: സഹായം ആവശ്യമുള്ള ഏതെങ്കിലും വ്യക്തിക്ക് ഒരു കൈത്താങ്ങാവുക [A helping hand for anyone in need ]- [ഉദാഹരണത്തിന് വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയോ, യാത്രയിൽ ആരെയെങ്കിലും സഹായിക്കുകയോ ചെയ്യുന്നതാവാം. റോഡ് മുറിച്ചു കടക്കാൻ ഒരു വൃദ്ധനെ സഹായിക്കുന്നതാവാം, ലിഫ്റ്റ് കൊടുക്കുന്നതാവാം, ഒരു എക്സ്ട്രാ പൊതി കെട്ടി കൊണ്ടുപോയി ഉച്ചക്ക് ഭക്ഷണം കഴിക്കാത്തൊരാൾക്കു ഭക്ഷണം കൊടുക്കുന്നതാവാം, നമ്മുടെ ആഘോഷമായ ഹോട്ടൽ ഭക്ഷണത്തിന്റെ തുക, ഒരുപക്ഷെ ഒരു പാവപ്പെട്ട കുടുംബത്തിന്, ഭക്ഷണത്തിന്റെ തുകയായി നൽകാം, എന്നിങ്ങനെയുള്ള സഹായങ്ങൾ നമുക്ക് മറ്റുള്ളവർക്ക് നൽകാൻ സാധിക്കും ]ഒന്നിലധികം ആളുകളെ കണ്ടെത്തി സഹായിക്കുക. Ep-25- Day-24- 23-8-26- Ente Ormmakkay | Day 24 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 23 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 22 août 2026 | 00:21:55 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 2:1-11- കാനായിലെ കല്യാണവിരുന്നിൽ യേശു പരിശുദ്ധ അമ്മയുടെ ആവശ്യപ്രകാരം വെള്ളം വീഞ്ഞാക്കിയതും, 6-7 ദിവസങ്ങളിലെ പ്രത്യേകതകളും, കാനായിലെ കല്യാണവീട്ടിലെ ഒഴിഞ്ഞ 6 കൽഭരണികൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും എന്തിനെ സൂചിപ്പിക്കുന്നു എന്നും, യേശു തന്റെ കുരിശുമരണത്താൽ എങ്ങനെയാണ് മനുഷ്യനെ ശുദ്ധീകരിക്കുന്നത്, ഉൽപ്പത്തി പുസ്തകവും യോഹന്നാൻ ശ്ലീഹായുടെ സുവിശേഷവും തമ്മിലുള്ള ബന്ധം, വിശുദ്ധ കുർബാനയിലൂടെ എങ്ങനെ നമ്മുടെ ആന്തരിക വിശുദ്ധീകരണം നടക്കുന്നു, എന്നിങ്ങനെയുള്ള പ്രതീകമായുള്ള വിഷയങ്ങൾ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ ഈ എപ്പിസോഡിൽ പ്രതിപാദിക്കുന്നു. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: മാതാപിതാക്കൾ, ജീവിത പങ്കാളി, കുഞ്ഞുങ്ങൾ എന്നിങ്ങനെ നമുക്ക് ഏറ്റവും അടുത്തുനിൽക്കുന്ന പ്രിയപ്പെട്ടവരോടൊപ്പം അല്പസമയം ഗുണപരമായി (qualitatively) ചിലവഴിക്കുക. നമ്മുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നവരെ സ്നേഹിക്കുക. ഒഴിവാക്കേണ്ട പാപം: നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ആളുകളെ ശ്രദ്ധിക്കാതെ ഒഴിവാക്കി വിടുന്നതും, അവർക്ക് അർഹിക്കുന്ന സ്നേഹവും കരുതലും നൽകാതിരിക്കുന്നതും. നമ്മുടെ പ്രിയപ്പെട്ടവർക്ക് നാം കൊടുക്കാതെ പോയ സ്നേഹം, ശ്രദ്ധ, സാഹചര്യം,സമയം, ഈ മേഖലകളിൽ വന്നുപോയ തെറ്റുകൾ തിരുത്തുക. ഇന്നത്തെ പ്രാർത്ഥന: വെള്ളം പോലെ ഉള്ള എന്റെ ജീവിതത്തെ, മേൽത്തരം വീഞ്ഞു പോലെ ഗുണപരമായി അങ്ങ് മാറ്റി എന്നെ അനുഗ്രഹിക്കണമേ, എന്ന് പ്രാർത്ഥിക്കാം. "ദൈവമേ, വെള്ളം പോലെയായ എന്നെ മേൽത്തരം വീഞ്ഞുപോലെ മാറ്റി നീ അനുഗ്രഹിക്കണമേ. വെള്ളം പോലെയുള്ള എൻറെ ജീവിതത്തെ മേൽത്തരം വീഞ്ഞുപോലെ ഗുണപരമാക്കി നീ മാറ്റണമേ". ഇന്നത്തെ ടാസ്ക്: മനസ്സിലേക്ക് ആദ്യം വരുന്ന ഒന്നോ രണ്ടോ വ്യക്തികൾക്കായി (പ്രായമായ മാതാപിതാക്കളെ സന്ദർശിച്ചോ, പ്രിയപ്പെട്ടവർക്ക് കരുതൽ നൽകിയോ അല്ലെങ്കിൽ ഒരു സമ്മാനം വാങ്ങിക്കൊടുത്തോ) സമയം കണ്ടെത്തുക. നമ്മുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നവർക്ക് നമ്മൾ കൊടുക്കാതെ പോയ സ്നേഹം, ശ്രദ്ധ, സാഹചര്യം, സമയം, എല്ലാം കൊടുക്കുക. അവരോടൊപ്പമായിരിക്കുവാൻ ശ്രദ്ധിക്കുക. Ep-24- Day-23- 22-8-26- Ente Ormmakkay | Day 23 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 22 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 21 août 2026 | 00:18:40 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ദേവാലയവും വിശുദ്ധകുർബാനയുമായി ബന്ധപ്പെട്ട ചിന്തകളിൽ ശ്രദ്ധിക്കേണ്ടത്, നമ്മൾ ഒത്തിരി പരിശുദ്ധമായി സൂക്ഷിക്കേണ്ട സ്ഥലങ്ങളൊക്കെ, മലിനമാക്കാൻ ശ്രമിക്കുന്ന പിശാചിന്റെ പരിശ്രമങ്ങൾ ആണ്. വിശുദ്ധ സ്ഥലങ്ങൾ എങ്ങനെയാണു അശുദ്ധമാകുന്നത്? പിറുപിറുപ്പ്, കുറ്റം പറച്ചിൽ, ആവലാതി, പരാതി പറയൽ, മറ്റുള്ളവരെ വിധികൾ, ദൈവം തന്ന നന്മകൾ കാണാതെ പോകൽ എന്നിവയിൽ തുടങ്ങി വ്യഭിചാരത്തിൽ വരെ എത്തി നിൽക്കുന്ന പാപക്കെണികൾ വിശുദ്ധ സ്ഥലങ്ങളെ അശുദ്ധമാക്കുന്നു. പിറുപിറുപ്പ് - Grumbling- ദൈവകൃപകൾ നഷ്ടപ്പെടുത്തുന്ന പാപക്കെണിയാണിത്. നമ്മുടെ വ്യക്തിജീവിതത്തിൽ, നമ്മുടെ വീട്ടിൽ, നമ്മുടെ ഇടവകപ്പള്ളിയിൽ, ദൈവശുശ്രൂഷകൾ നടക്കുന്ന ഇടങ്ങളിൽ ,സെന്ററുകളിൽ എല്ലായിടത്തും ശ്രദ്ധിക്കേണ്ട കാര്യം, വെളിയിൽ നിന്നൊരാള് വന്ന് , നമ്മുടെ വിശുദ്ധ സ്ഥലങ്ങളെ മലിനമാക്കാൻ ദൈവം അനുവദിക്കണമെങ്കിൽ, അതിനു മുൻപ് ഇതിനകത്തുള്ളവർ, ഈ ഇടങ്ങൾ അശുദ്ധമാക്കിയെങ്കിൽ മാത്രമേ, ദൈവം ഇതനുവദിക്കൂ. നമ്മുടെ വിശുദ്ധ സ്ഥലങ്ങൾ പാവനമായി നിലകൊള്ളണമെങ്കിൽ നമ്മൾ വിശുദ്ധി പാലിച്ചു ജീവിക്കുക, ഭയഭക്തി ബഹുമാനങ്ങളോടെ അവിടെ പെരുമാറുക, പിശാചിന്റെ കെണികളിൽ വീഴാതിരിക്കാൻ സൂക്ഷിക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: കേൾക്കാനുള്ള സന്മനസ്സ് [Willingness to listen]- മറ്റുള്ളവർ പറയുന്നത് കേൾക്കാൻ മനസ്സുള്ളവരായിരിക്കുക എന്നതാണ് ഇന്നത്തെ പുണ്യം. നമുക്കൊത്തിരി പറയാനാണിഷ്ടം, മനുഷ്യരെ കേൾക്കുവാൻ മനസ്സുണ്ടായാൽ, നമ്മൾ ദൈവത്തെയും കേൾക്കാൻ തുടങ്ങും. അല്ലെങ്കിൽ നമ്മൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും, ദൈവം പറയുന്നത് കേൾക്കില്ല. സംസാരത്തിൽ തിടുക്കം കൂട്ടാത്തവരും, കേൾക്കുന്നതിൽ താല്പര്യമുള്ളവരും ആയിരിക്കണം. ഒഴിവാക്കേണ്ട പാപം: മറ്റുള്ളവരെ കേൾക്കാതിരിക്കുക (Not listening to others). മറ്റുള്ളവർ പറയുന്നത് കേൾക്കാതെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം ഇന്ന് ഉപേക്ഷിക്കാൻ ശ്രമിക്കുക. ഇന്നത്തെ പ്രാർത്ഥന: "ദൈവമേ, ശ്രവിക്കുന്ന ഒരു ഹൃദയം എനിക്ക് തരണമേ" [Lord, give me a listening heart] എന്ന് സോളമൻ പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, നിങ്ങൾക്ക് എന്തെങ്കിലും പറയാൻ തോന്നുമ്പോഴെല്ലാം അത് പറയാതെ മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കുക എന്നതാണ് ഇന്നത്തെ ടാസ്ക്. ഒരു കാര്യം പറയാൻ വെമ്പൽ വരുമ്പോൾ, അതിനെ അടക്കുക, ഒരു പത്തു പ്രാവശ്യം ആലോചിച്ചിട്ടേ, ഒരു കാര്യം പറയണോ, വേണ്ടയോ എന്ന് തീരുമാനിക്കാവൂ. പെട്ടെന്ന് ഒരു കാര്യം പറയാൻ തോന്നുമ്പോൾ, അത് പറയേണ്ട എന്ന് വെക്കുക, അങ്ങനെ സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരായി മാറുക, കേൾക്കാൻ ശ്രദ്ധിക്കുക. Ep-23- Day-22- 21-8-26- Ente Ormmakkay | Day 22 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 21 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 20 août 2026 | 00:22:02 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. കര്‍ത്താവു സീയോനെതിരഞ്ഞെടുത്തു; അതിനെ തന്‍റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു: ഇതാണ് എന്നേക്കും എന്‍റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു. എന്ന് സങ്കീർത്തനങ്ങൾ 132:13-14 -വചനം പറയുമ്പോൾ അത് ദേവാലയത്തെക്കുറിച്ചു മാത്രമല്ല, നമ്മളാകുന്ന ദേവാലയത്തെക്കുറിച്ചു കൂടിയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും നമ്മുടെ ആത്മാവിൽ വസിക്കുന്നു. അതിനാൽ ശരീരം നിർമ്മലമായി സൂക്ഷിക്കണം. അരൂപിയായ ദൈവം, അദൃശ്യനായ ദൈവം നമ്മുടെയിടയിലേക്കു വന്ന്, നമ്മുടെ ജീവിതത്തിൽ ഇടപെടാനാഗ്രഹിക്കുമ്പോൾ, അവിടുന്നിറങ്ങിവന്ന്, നമ്മുടെ ജീവിതത്തിൽ ഓപ്പറേറ്റ് ചെയ്യാനുപയോഗിക്കുന്ന മീഡിയം ആണ് ബലിപീഠം. ആ ബലിപീഠത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യകാരുണ്യം നമ്മിൽ വരുമ്പോൾ നമ്മിൽ ദൈവം ജീവിക്കുന്നു. മറ്റുള്ളവർ നമ്മെ കാണുമ്പോൾ ദൈവത്തെ കാണാൻ കഴിയണം. ദേവാലയത്തിൽ നിന്ന് കിട്ടുന്നതെല്ലാം, വിശുദ്ധ കുർബാന സ്വീകരിക്കുന്ന നമ്മിലൂടെ മറ്റു മനുഷ്യർക്കു കിട്ടണം ഇതാണ് യേശു ആഗ്രഹിക്കുന്നത്. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: വൃത്തി (Cleanliness). നമ്മൾ ദൈവത്തിന്റെ ആലയങ്ങളാണെന്ന ബോധ്യത്തോടെ ശരീരം തലമുടി മുതൽ നഖം വരെ വൃത്തിയായി സൂക്ഷിക്കുക. ഒപ്പം കിടക്കുന്ന സ്ഥലം, ജോലി ചെയ്യുന്ന ഇടങ്ങൾ, വീട്, പരിസരങ്ങൾ, വാഹനം എന്നിവയെല്ലാം എപ്പോഴും വൃത്തിയായി കൊണ്ടുനടക്കാൻ പരിശീലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം. Cleanliness is next to Godliness. വൃത്തി ദൈവികതയുടെ അടുത്ത് നിൽക്കുന്നതാണ്. നമ്മളും നമുക്ക് ചുറ്റുമുള്ളതും എല്ലാം വൃത്തിയുള്ളതാക്കണം, കാരണം നമ്മൾ ദൈവത്തിന്റെ ആലയങ്ങളാണ്. ശുചിത്വം ദൈവഭക്തിക്കു തുല്യമാണ്. ഒഴിവാക്കേണ്ട പാപം: വൃത്തിഹീനത അഥവാ വൃത്തികേട് (Uncleanliness). നമ്മൾ ആയിരിക്കുന്ന ഇടങ്ങളിലെ വൃത്തികേടുകളും, ശുചിത്വത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും അലങ്കോലമായ അവസ്ഥകളും ഇന്ന് പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ജീവിതത്തിലെ എല്ലാ മേഖലകളിൽ നിന്നും വൃത്തിക്കും,വിശുദ്ധിക്കും, എതിരായുള്ള എല്ലാ പാപങ്ങളും ഒഴിവാക്കുക. ഇന്നത്തെ പ്രാർത്ഥന: "ദൈവമേ, എനിക്ക് വൃത്തിയും വെടിപ്പും അച്ചടക്കവുമുള്ള ഒരു ജീവിതം തരണമേ" എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: ഇന്ന് നിങ്ങളുടെ വീടും താമസിക്കുന്ന സ്ഥലവും ഉപയോഗിക്കുന്ന വസ്തുക്കളും ശ്രദ്ധയോടെ നിരീക്ഷിക്കുക. അവ വൃത്തിയുള്ളതല്ലെങ്കിൽ, അവയെല്ലാം സമയം കണ്ടെത്തി വൃത്തിയാക്കി അടുക്കി വെക്കുക എന്നതാണ് ഇന്നത്തെ ടാസ്ക്. വൃത്തി നമ്മുടെ ആത്മീയതയുടെ ഭാഗമാണ്. Ep-22- Day-21- 20-8-26- Ente Ormmakkay | Day 21 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 20 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 19 août 2026 | 00:20:19 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ ഗ്രന്ഥത്തിൽ, നമ്മുടെ കർത്താവിന്റെ ബലിപീഠങ്ങൾ വിശുദ്ധമായി കാത്തു സൂക്ഷിക്കണം എന്ന് പറയുന്നു. ദൈവത്തെ ആരാധിക്കുമ്പോൾ, നമ്മെ പരിശുദ്ധരാകാൻ സഹായിക്കുന്നതാകണം ബലിപീഠം. അല്ലാത്ത ബലിപീഠങ്ങളെല്ലാം അശുദ്ധമാണ്. പൈശാചിക ബലിപീഠങ്ങൾ നമ്മെ വിശുദ്ധമാക്കാതെ, അശുദ്ധമാക്കുന്നു. നമ്മളോ, നമ്മുടെ പൂർവികരോ ഏതെങ്കിലും വിധത്തിൽ പിശാചിന് ബലിപീഠങ്ങൾ പണിതിട്ടുണ്ടോയെന്നു പരിശോധിക്കണം, ഈ പാപങ്ങളുടെ ബലിപീഠങ്ങൾ തകർക്കണം. പൂർവികർക്കു വേണ്ടി ശക്തമായി പ്രാർത്ഥിക്കണം. നമ്മൾ കർത്താവിന്റെ നാമത്തിൽ മാപ്പു ചോദിച്ചു, സാത്താന്റെ ബലിപീഠം തകർത്തു, അനുദിന വിശുദ്ധ കുർബാനകളിൽ കർത്താവിന്റെ ബലിപീഠങ്ങൾ പണിയണം. 'യേശുവിന്റെ നാമത്തിൽ, യേശുവിന്റെ രക്തം തളിച്ച്, ഞങ്ങളുടെ കുടുംബവൃക്ഷത്തിൽ നിന്ന്, അവിടെ പ്രവേശിച്ച, പൈശാചിക അരൂപികൾ വിട്ടു മാറാൻ കൽപ്പിക്കുന്നു.' എന്നാവർത്തിച്ചു പ്രാർത്ഥിക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: നാവിനെ നിയന്ത്രിക്കുക (Controlling the tongue). സംസാരത്തിൽ നിയന്ത്രണം പാലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം. ഒഴിവാക്കേണ്ട പാപം: നാവിലൂടെയുള്ള തിന്മകൾ (Sins of the tongue). വാക്കുകൾ കൊണ്ടുള്ള പാപങ്ങളും തിന്മകളും ഇന്ന് പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക. ഇന്നത്തെ പ്രാർത്ഥന: സങ്കീർത്തനങ്ങൾ 141:3-ൽ പറയുന്നതുപോലെ, "കർത്താവേ എന്റെ നാവിന് കടിഞ്ഞാണിടണമേ, എന്റെ അധരകവാടത്തിന് കാവൽ ഏർപ്പെടുത്തണമേ" എന്ന് പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: ഇന്ന് ഓരോ തവണ സംസാരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുകയും, നാവുകൊണ്ട് തെറ്റുകൾ വരുത്താതിരിക്കാൻ ജാഗ്രത പാലിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ ടാസ്ക്. Ep-21- Day-20- 19-8-26- Ente Ormmakkay | Day 20 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 19 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 18 août 2026 | 00:22:31 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ദേവാലയത്തിൽ വെച്ച് ഏശയ്യാ പ്രവാചകൻ കണ്ടു. ഏശയ്യാ 6:1-ൽ നാം വായിക്കുന്നു. നമ്മൾ ആരാധിക്കുന്ന ദൈവം പരിശുദ്ധനാണ്. ഏറ്റവും പരിശുദ്ധിയോടെ വേണം നമ്മൾ വിശുദ്ധ കുർബാനയെയും, ദിവ്യകാരുണ്യത്തെയും സമീപിക്കേണ്ടത്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഈശോയുടെ ശരീര രക്തങ്ങളാകുന്ന തീക്കനലാൽ നമ്മൾ ശുദ്ധീകരിക്കപ്പെടുകയും, ദൈവം നമ്മെ ഉപയോഗിക്കുകയും ചെയ്യും. ദൈവം പരിശുദ്ധനും, നാം പാപികളുമാണ്. ദൈവത്തിനടുത്തു വരുമ്പോൾ നമുക്ക് യഥാർത്ഥ പാപബോധം ഉണ്ടെങ്കിൽ, നമ്മുടെ ആരാധന ശരിയാണ്. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: പരസ്പര ബഹുമാനം (Mutual Respect). മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കരുതാനും, ഏതു നിസ്സാരപ്പെട്ട മനുഷ്യനെയും ആദരവോടെയും ബഹുമാനത്തോടെയും കാണാനും പരിശീലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം. ഒഴിവാക്കേണ്ട പാപം: പുച്ഛവും നിന്ദയും (Contempt and Mockery). മറ്റുള്ളവരെ പുച്ഛത്തോടെ സംസാരിക്കുന്നതും അവരെ വിലയില്ലാത്തവരായി കാണുന്നതും നിന്ദിക്കുന്നതുമായ സ്വഭാവം പൂർണ്ണമായും ഒഴിവാക്കുക. ഇന്നത്തെ പ്രാർത്ഥന: "കർത്താവേ, ഈ എളിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ" എന്ന് പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: ഇന്ന് നിങ്ങൾ സംസാരിക്കുന്ന ഒരു അഞ്ച് പേരോടെങ്കിലും (അവർ ആരായാലും) ഈ കാര്യം മനസ്സിൽ വെച്ചുകൊണ്ട് പൂർണ്ണമായ ആദരവോടെയും ബഹുമാനത്തോടെയും മാത്രം സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് ഇന്നത്തെ ടാസ്ക്. Ep-20- Day-19- 18-8-26- Ente Ormmakkay | Day 19 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 18 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 17 août 2026 | 00:17:57 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. 1 രാജാക്കൻമാർ 18-ൽ വായിക്കുന്നു, ഏലിയാ പ്രവാചകൻ ജേസബേൽ വധിക്കുമെന്ന് പേടിച്ചോടുമ്പോൾ, വഴിയിൽ കർത്താവിന്റെ ദൂതൻ ഏലിയായ്ക്കു അപ്പം കൊടുത്തു, അടുത്ത യാത്രയ്ക്കും, ദൗത്യത്തിനുമായി ശക്തിപ്പെടുത്തുന്ന ഭാഗം. പഴയ നിയമത്തിലെ പരിശുദ്ധ കുർബാനയുടെ പ്രതീകമാണീ അപ്പം. ഏലിയാ 40 രാവും 40 പകലും നടന്ന് കർത്താവിന്റെ മലയായ ഹോറെബിൾ എത്തിയത് ദിവ്യകാരുണ്യത്തിന്റെ ശക്തിയിൽ ആണ്. തളർന്നു മരിക്കാനാഗ്രഹിച്ച ഏലിയാ ഈ അപ്പം ഭക്ഷിച്ചു, കർത്താവിന്റെ മൃദു സ്വരം കേട്ടപ്പോൾ, ഏലിയാ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ജ്വലിച്ചു. വിശുദ്ധ കുർബാനയിൽ അഭയം പ്രാപിച്ചാൽ, അവിടുത്തെ സ്വീകരിച്ചാൽ നമുക്കും കർത്താവിന്റെ സ്വരം കേൾക്കാൻ പറ്റും. 40 ദിവസത്തെ ഈ പ്രാർത്ഥന കഴിയുമ്പോൾ, ഏലിയയ്ക്കുണ്ടായ ഈ തീക്ഷ്ണതയിലേക്കു കർത്താവു നമ്മളെ കൊണ്ടുവരും. മുന്നോട്ടുള്ള ജീവിതവഴികളിൽ വിശുദ്ധ കുർബാന വ്യക്തത തരും, വഴി നടത്തും. ഓരോ വിശുദ്ധ കുർബാനയിലും ദൈവത്തെ ആരാധിക്കുക. ഏലിയാ പ്രവാചകൻ നേരിട്ട ഭീഷണിയും ആത്മീയ തളർച്ചയും നമ്മെ ഓർമ്മിപ്പിക്കുന്നത്, ശക്തമായ വിശ്വാസജീവിതത്തിനിടയിലും മനുഷ്യൻ തളർന്നുപോകാം എന്ന സത്യമാണ്.തളർന്നുപോകുന്ന ജീവിതസാഹചര്യങ്ങളിൽ കരുത്ത് നൽകുന്ന ദിവ്യകാരുണ്യം നമ്മുടെ സ്വർഗീയ ഭക്ഷണമാണ്. ആത്മീയ വിജയങ്ങൾക്ക് ശേഷമുള്ള Spiritual Exhaustion, ആത്മഹത്യാ ചിന്തകൾ തുടങ്ങിയവയെ ദൈവീക ഇടപെടലിലൂടെ എങ്ങനെ അതിജീവിക്കാം എന്ന് Fr. Daniel Poovannathil പങ്കുവെക്കുന്നു. ഇന്നത്തെ ആത്മീയ ചിന്തകൾ പരിശീലിക്കേണ്ട പുണ്യം - വിശ്വാസം (Faith). ഏലിയാ പ്രവാചകന് ഉണ്ടായിരുന്നതുപോലെ ആഴമായ വിശ്വാസം, കർത്താവെ എനിക്കും തരേണമേ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ പുണ്യം. ഉപേക്ഷിക്കേണ്ട തിൻമ - അവിശ്വാസവും സംശയങ്ങളും (Unbelief and doubts). നമ്മുടെ ഹൃദയത്തിൽ നിന്ന് അവിശ്വാസവും സംശയങ്ങളും മാറിപ്പോകുന്നതിന് വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക് (Task): മൂന്ന് നേരത്തെ പ്രധാന ഭക്ഷണങ്ങൾക്ക് (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം) ഇടയിലുള്ള സമയങ്ങളിൽ സ്നാക്സ് (Snacks) കഴിക്കുന്ന ശീലം ഇന്നത്തെ ദിവസത്തേക്ക് പൂർണ്ണമായും ഒഴിവാക്കുക. (ഉപവാസം എടുത്തു പ്രാർത്ഥിക്കുന്നവർക്ക് ഈ ടാസ്ക് ബാധകമല്ല). പ്രത്യേക പ്രാർത്ഥന: "കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ" (ലൂക്കാ 17:5) എന്ന് അപ്പസ്തോലന്മാർ പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുക. Ep-19- Day-18- 17-8-26- Ente Ormmakkay | Day 18 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 17 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 16 août 2026 | 00:18:47 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഇന്ന് നമ്മൾ ഏലിയാ പ്രവാചകൻ അർപ്പിച്ച ബലിയെക്കുറിച്ചു ചിന്തിക്കുന്നു. യഥാർത്ഥ ദൈവം ആരാണെന്നു തെളിയിക്കാൻ കാര്‍മല്‍മലയില്‍ ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്‍മാരെയും ഒരുമിച്ചുകൂട്ടി, 1 രാജാക്കൻമാർ 18-ൽ വായിക്കുന്നു. വിഭജിക്കപ്പെട്ട ഹൃദയത്തോടെ ജീവിക്കാതെ സത്യദൈവത്തെ പൂർണ്ണ വിശ്വാസത്തോടെ ആരാധിക്കാൻ ഏലിയാ പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നു. പന്ത്രണ്ട് കല്ലുകൾകൊണ്ട് ബലിപീഠം പണിതതുപോലെ, വിശുദ്ധ കുർബാനയിൽ സഹോദരങ്ങളുമായി അനുരഞ്ജനപ്പെട്ട് ഒരുമയോടെ ദൈവത്തെ ആരാധിക്കണം. ഏലിയായുടെ ബലിപീഠത്തിൽ സ്വർഗ്ഗത്തിൽ നിന്ന് തീ ഇറങ്ങിയതുപോലെ, കുർബാനയിലും പരിശുദ്ധാത്മാവിന്റെ അഗ്നി നമ്മിൽ ജ്വലിക്കുന്നു. ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചു പറയും, കര്‍ത്താവുതന്നെ ദൈവം! കര്‍ത്താവുതന്നെ ദൈവം. ഏലിയായുടെ വിശ്വാസ പ്രഖ്യാപനം പോലെ, നമ്മൾ ഓരോ വിശുദ്ധ കുർബാനയിലും പങ്കെടുക്കുമ്പോൾ, നമ്മൾ സത്യദൈവത്തിലുള്ള നമ്മുടെ വിശ്വാസം ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയാണ്. പല കുടുംബങ്ങളിലും കുടുംബപ്രാർത്ഥനയില്ലാതെ, പള്ളിയിൽ പോക്കില്ലാതെ, ദൈവത്തെക്കുറിച്ചു സംസാരിക്കാതെ, പഠിപ്പിക്കാതെ, കർത്താവിന്റെ ബലിപീഠം തകർന്നു കിടക്കുകയാണ്. വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോൾ ദൈവം അഗ്നിയിറക്കി ബലിവസ്തു ദഹിപ്പിച്ചത് പോലെ, ശത്രുതയുടെ മതിലുകൾ തകർത്തു , കുടുംബമൊന്നു പുതുക്കിപ്പണിത് ,ദൈവമഹത്വം പ്രകടമാക്കാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ എല്ലാ പ്രശ്നങ്ങളിലും ദൈവം പ്രവർത്തിക്കും. ഇന്നത്തെ ആത്മീയ ചിന്തകൾ പരിശീലിക്കേണ്ട പുണ്യം - ഡിജിറ്റൽ ഫാസ്റ്റിങ്ങ് -[Digital Fasting]- ഇന്നത്തെ ദിവസം സോഷ്യൽ മീഡിയ, മൊബൈൽ ഉപയോഗം ഉപേക്ഷിച്ച്, ഡിജിറ്റൽ ലോകത്തിൽ നിന്ന് ഒരു ഉപവാസം എടുക്കുക എന്നതാണ് ഇന്നത്തെ പുണ്യം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മൊബൈൽ ഉപയോഗിക്കുക. ഉപേക്ഷിക്കേണ്ട തിൻമ - സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം. ഉറങ്ങാൻ പോകുമ്പോഴും ഉണരുമ്പോഴും അനാവശ്യമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക. മൊബൈൽ, സോഷ്യൽ മീഡിയ അടുത്തില്ലാതെ ഉറങ്ങാൻ പോവുക, രാവിലെ എഴുന്നേറ്റാലുടൻ മൊബൈൽ നോക്കാതിരിക്കുക. ഇന്നത്തെ ടാസ്ക് (Task): നമ്മുടെ കുടുംബത്തിൽ പെടാത്ത, നേരിട്ട് വലിയ ബന്ധങ്ങളില്ലാത്ത ഒരാൾക്ക് (ഉദാഹരണത്തിന്: വീട്ടിൽ പണിക്ക് വരുന്നവർ, തെരുവിൽ ജീവിക്കുന്നവർ, അല്ലെങ്കിൽ ആശുപത്രിയിൽ കിടക്കുന്നവർ) ഒരു നേരത്തെയെങ്കിലും ഭക്ഷണം മാന്യമായി കൊടുക്കാൻ ശ്രമിക്കുക എന്നതാണ് ഇന്നത്തെ ടാസ്ക്. പ്രത്യേക പ്രാർത്ഥന: "കർത്താവേ, എന്നോടുത്തരമരുളണമേ, കർത്താവേ, എന്നോടുത്തരമരുളണമേ, കർത്താവേ, എന്നോടുത്തരമരുളി, എന്നോട് ദയ തോന്നണമേ, എന്നാവർത്തിച്ചു പ്രാർത്ഥിക്കാം, (Lord, answer me, have mercy on me) ." ഏലിയാ പ്രവാചകനുണ്ടായിരുന്നത് പോലെ, ദൈവമേ എനിക്കും തീക്ഷ്ണത തരേണമേ എന്നും യാചിക്കാം. പ്രത്യേക പ്രാർത്ഥന: "കർത്താവേ, എന്നോടുത്തരമരുളണമേ, കർത്താവേ, എന്നോടുത്തരമരുളണമേ, കർത്താവേ, എന്നോടുത്തരമരുളി, എന്നോട് ദയ തോന്നണമേ, എന്നാവർത്തിച്ചു പ്രാർത്ഥിക്കാം." ഏലിയാ പ്രവാചകനുണ്ടായിരുന്നത് പോലെ, ദൈവമേ എനിക്കും തീക്ഷ്ണത തരേണമേ എന്നും യാചിക്കാം. Ep-18- Day-17- 16-8-26- Ente Ormmakkay | Day 17 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 16 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 15 août 2026 | 00:14:55 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഇന്ന് നമ്മൾ സോളമൻ രാജാവ് അർപ്പിച്ച ബലികളെ കുറിച്ചു ചിന്തിക്കുന്നു. സോളമന്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു. രാജാവിന്റെ ബലി കര്‍ത്താവിനു പ്രീതികരമായി. എന്ത് അനുഗ്രഹമാണ് വേണ്ടതെന്നു ദൈവം ചോദിച്ചപ്പോൾ സോളമന്‍ രാജാവ്, നന്‍മയും തിന്‍മയും വിവേചിച്ച റിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും, എന്നാണ് പ്രാർത്ഥിച്ചത്. സോളമന്‍റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി. ജ്ഞാന വും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്‍റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും. മറ്റൊരു ബലിയിൽസോളമന്‍ പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു. രാജാവിന്റെ ബലി കര്‍ത്താവിനു പ്രീതികരമായി. ഇതുപോലെ നമ്മുടെ കുർബാനയർപ്പണങ്ങളും ദൈവത്തിനു പ്രീതികരമാകുവാൻ വേണ്ടി പ്രാർത്ഥിക്കാം. ആത്മീയ പുണ്യങ്ങൾ നമ്മിൽ നിറയുവാനായി ഓരോ വിശുദ്ധ കുർബാനയിലും പ്രാർത്ഥിക്കാം. ഗിബെയോനിൽ സോളമൻ രാജാവ് അർപ്പിച്ച ആയിരം ഹോമബലികളെക്കുറിച്ച് Fr. Daniel Poovannathil വിശദീകരിക്കുന്നു. സമ്പത്തോ പ്രശസ്തിയോ ചോദിക്കാതെ, ദൈവഹിതം തിരിച്ചറിയാൻ ഒരു “ശ്രവിക്കുന്ന ഹൃദയം” ആണ് സോളമൻ ആവശ്യപ്പെട്ടത്. ദേവാലയ സമർപ്പണത്തിൽ സ്വർഗ്ഗത്തിൽ നിന്ന് അഗ്നി ഇറങ്ങിയത് ദൈവസാന്നിധ്യത്തിൻ്റെ അടയാളമായിരുന്നു. ദൈവരാജ്യവും അവിടുത്തെ നീതിയും ആദ്യം തേടുമ്പോൾ, ആവശ്യമായ മറ്റെല്ലാം ദൈവം നമുക്ക് നൽകും. ഇന്നത്തെ ആത്മീയ ചിന്തകൾ പരിശീലിക്കേണ്ട പുണ്യം - പ്രത്യാശ [Hope]- ലോകത്തുള്ള മറ്റു മനുഷ്യരെപ്പോലെ പ്രത്യാശയില്ലാത്തവരായി ദുഃഖിക്കാതെ, കർത്താവിൽ എപ്പോഴും പ്രത്യാശ വെക്കുക എന്നതാണ് ഇന്നത്തെ പുണ്യം. ഉപേക്ഷിക്കേണ്ട തിൻമ - നിരാശ [Despair]- ഇച്ഛാഭംഗം, പ്രത്യാശയില്ലായ്മ (Despair, hopelessness) തുടങ്ങിയ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. ഇന്നത്തെ ടാസ്ക് (Task): മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന, അഭിനന്ദനം നൽകുന്ന വാക്കുകൾ (Encouraging words), ബോധപൂർവ്വം പറയാൻ ഇന്ന് ശ്രമിക്കുക, എന്നതാണ് ഇന്നത്തെ ടാസ്ക്. പ്രത്യേക പ്രാർത്ഥന: ഏതെങ്കിലും 5 സങ്കീർത്തനങ്ങൾ (Psalms) , ഇന്ന് ഉറങ്ങുന്നതിനു മുൻപ്, ദിവസത്തിന്റെ പല ഭാഗങ്ങളിലായി, ഓരോ സങ്കീർത്തനം വെച്ച് വായിച്ചു പ്രാർത്ഥനയാക്കി കാഴ്ച്ച വെക്കുക. Ep-17- Day-16- 15-8-26- Ente Ormmakkay | Day 16 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 15 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 14 août 2026 | 00:19:03 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഇന്ന് നമ്മൾ ദാവീദ് അർപ്പിച്ച ബലിയെ കുറിച്ചു ചിന്തിക്കുന്നു. ദാവീദ് രാജാവിന്, മനുഷ്യനെന്ന നിലയിൽ തന്റെ പ്രവർത്തികളെക്കുറിച്ചു അഹങ്കാരം തോന്നി. ജനസംഖ്യാ കണക്കെടുക്കാൻ തീരുമാനിക്കുന്നു. എല്ലാം ദൈവത്തിന്റെ സമ്മങ്ങളാണെന്നു തിരിച്ചറിഞ്ഞില്ല. ദൈവകോപം വന്നപ്പോൾ ദാവീദ് അത് പാപമാണെന്നു തിരിച്ചറിഞ്ഞു, അനുതപിച്ചു പ്രായശ്ച്ചിത്ത ബലി, 50 ഷെക്കലൽ വില കൊടുത്തു അർപ്പിക്കുന്നു. ദൈവം മഹാമാരിയെ മാറ്റി അനുഗ്രഹിക്കുന്നു. പിന്നീട് ആ ബലിയർപ്പണ സ്ഥലം ജെറുസലേം ദേവാലയത്തിനു വേണ്ടി സോളമനാൽ തിരഞ്ഞെടുക്കപ്പെടുന്നു , യേശു കുരിശിലെ ബലി പൂർത്തിയാക്കിയ സ്ഥലവും ഇത് തന്നെയായി മാറുന്നു. വില കൊടുത്തു ബലിയർപ്പിച്ച സ്ഥലം, അനേകർക്ക് വിലയുള്ള ബലിസ്ഥലമായി മാറി. അതുപോലെ നമുക്കും നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി വില കൊടുത്തു ബലിയർപ്പിക്കാം. ദൈവത്തിന്റെ പ്രീതി നേടാം. നമ്മുടെ പാപങ്ങൾക്ക് അനന്തരഫലങ്ങളുണ്ട്. വിശുദ്ധ കുർബാനയ്‌ക്കെതിരെ നിൽക്കുന്ന വലിയ പാപമാണ് അഹങ്കാരം, കാരണം ദിവ്യകാരുണ്യം ദൈവം തന്നെത്തന്നെ ഏറ്റവും ചെറുതാക്കി, എളിമപ്പെടുത്തി ആത്മദാനം ചെയ്തതിന്റെ പ്രതീകമായതുകൊണ്ട്, ദിവ്യകാരുണ്യത്തിന്റെ അരൂപിക്കെതിരായ ഒരു പാപമാണ് അഹങ്കാരം. അതിനാൽ എളിമയെന്ന പുണ്യത്തിൽ ജീവിച്ചു, ദിവ്യകാരുണ്യ ഭക്തിയിൽ വളരാം. ഇന്നത്തെ ആത്മീയ ചിന്തകൾ - പരിശീലിക്കേണ്ട പുണ്യം - ഉത്തരവാദിത്തബോധം (Taking responsibility). നാം ചെയ്യുന്ന തെറ്റുകളുടെയും അധർമ്മങ്ങളുടെയും ഉത്തരവാദിത്തം, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വയം ഏറ്റെടുക്കാൻ പരിശീലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം. നമ്മൾ ചെയ്ത അധർമ്മങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കാൻ മനസ്സു കൊണ്ട് ശ്രദ്ധിക്കണം. മറ്റൊരാളെ കുറ്റപ്പെടുത്തുകയോ, പ്രതി ചേർക്കുകയോ ചെയ്ത്, നമ്മൾ ചെയ്ത അധർമ്മത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമ്മൾ ഒളിച്ചോടരുത്. പകരം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ, എന്നേറ്റു പറഞ്ഞു നമ്മൾ ആ തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഉപേക്ഷിക്കേണ്ട തിൻമ - മറ്റുള്ളവരെ കുറ്റപ്പെടുത്തൽ (Blaming others). നമ്മുടെ തെറ്റുകൾക്കും വീഴ്ചകൾക്കും മറ്റുള്ളവരെ പ്രതിചേർക്കുകയും അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക. മറ്റുള്ളവരുടെ ചുമലിൽ നമ്മുടെ അധർമ്മത്തിന്റെ ഭാരം കെട്ടിവെക്കുന്ന ശീലം, മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം നീതീകരിക്കുന്ന ശീലം ഒഴിവാക്കണം. പ്രത്യേക പ്രാർത്ഥന: "ഈശോയേ, എന്റെ ഹൃദയം അങ്ങയുടെ തിരുഹൃദയം പോലെ ആക്കണമേ" എന്ന് പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക് (Task): നമ്മൾ ഇന്ന് ഉറങ്ങുന്നതിനു മുൻപ് 5 പ്രാവശ്യമെങ്കിലും കുരിശു വരച്ചു ദൈവത്തെ ആരാധിക്കുക. ഉദാഹരണത്തിന്, വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ്, ബൈബിൾ വായിക്കുന്നതിനു മുൻപ്, ഭക്ഷണം കഴിക്കുന്നതിനു മുൻപ്, വാഹനം ഓടിക്കുന്നതിനു മുൻപ്, [ഒരു കാര്യം ചെയ്യുന്നതിന് മുൻപ്], ഉറങ്ങുന്നതിനു മുൻപ് എന്നിങ്ങനെ ചുരുങ്ങിയത് 5 പ്രാവശ്യം കുരിശു വരച്ചു പ്രാർത്ഥിച്ചു, ഇന്ന് കർത്താവിന്റെ കുരിശിലെ ബലിയെ ആരാധിക്കുക. Ep-16- Day-15- 14-8-26- Ente Ormmakkay | Day 15 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 14 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 13 août 2026 | 00:19:44 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രം അനുസരിച്ചു, കാൽവരിയിൽ ഈശോ അർപ്പിച്ച യാഗമായ കുരിശുമരണം, ഇസ്രായേൽ ജനത്തിന് വേണ്ടി ദൈവം സ്ഥാപിച്ച 5 ബലികളുടെ പൂർണ്ണമായ പൂർത്തീകരണമാണ്. ലേവ്യരുടെ പുസ്തകം 1 മുതൽ 7 അദ്ധ്യായങ്ങളിൽ വിവരിക്കുന്ന 5 ബലികൾ എങ്ങനെയാണ് വിശുദ്ധ കുർബാനയിൽ, ദിവ്യകാരുണ്യത്തിൽ പൂർത്തിയാകുന്നതെന്നു ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ വിവരിക്കുന്നു. ദൈവത്തോടുള്ള പൂർണ്ണമായ ആത്മസമർപ്പണത്തിന്റെ പ്രതീകമാണ് ദഹനബലി. ഈശോ കുരിശിൽ തന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചതിലൂടെ ഇത് പൂർത്തിയായി. ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന ബലിയാണ് സമാധാനബലി അഥവാ സ്തോത്രബലി; ‘Eucharist’ എന്നറിയപ്പെടുന്ന വിശുദ്ധ കുർബാന ഇതിന്റെ പൂർത്തീകരണമാണ്. അറിവില്ലായ്മയാൽ ചെയ്തുപോയ പാപങ്ങൾക്ക് പരിഹാരമായ പാപപരിഹാരബലിയും, നഷ്ടപരിഹാരം നൽകേണ്ട പാപങ്ങൾക്കായുള്ള പ്രായശ്ചിത്തബലിയും സമർത്ഥിക്കുന്നു. പഴയനിയമത്തിലെ ഈ അഞ്ച് ബലികളും യേശുക്രിസ്തുവിന്റെ കുരിശിലെ ബലിയിൽ പൂർണ്ണത പ്രാപിച്ചു. ഇന്ന് നാം അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ ഈ ബലികളുടെ അർത്ഥവും പൂർണ്ണതയും ഒരുമിച്ച് അനുഭവിക്കാം. ദൈവസന്നിധിയിൽ പൂർണ്ണമായി സമർപ്പിക്കപ്പെടുന്ന ഓരോ നിമിഷവും നമ്മുടെ ജീവിതത്തെ അനുഗ്രഹത്തിന്റെ വഴിയിലേക്ക് നയിക്കുന്നു. According to Catholic theology, the sacrifice of Jesus on Calvary, offered through His death on the Cross, is the complete fulfillment of the five sacrifices established by God for the people of Israel. In this episode, Fr. Daniel Poovannathil explains how the five sacrifices described in Leviticus, Chapters 1–7, find their fulfillment in the Holy Eucharist and the Eucharistic Sacrifice. The Burnt Offering was a symbol of complete self-surrender to God, and it was fulfilled when Jesus offered Himself completely on the Cross. The Peace Offering, or Thanksgiving Offering, was offered in gratitude for God’s blessings; the Holy Eucharist, known as Eucharist—meaning thanksgiving—is its fulfillment. The Sin Offering provided atonement for sins committed unintentionally, while the Guilt Offering addressed sins requiring reparation. These five sacrifices of the Old Testament reached their perfect fulfillment in the sacrifice of Jesus Christ on the Cross. Today, in the Holy Eucharist, we can experience the meaning and fulfillment of all these sacrifices in their fullness. Every moment of complete surrender before God leads our lives more deeply along the path of His grace and blessing. Ep-15- Day-14- 13-8-26- Ente Ormmakkay | Day 14 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 13 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 12 août 2026 | 00:19:07 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഒരു വിശ്വാസസമൂഹം എന്ന നിലയിൽ നമ്മൾ ആരാണെന്നും, നമ്മുടെ നിയോഗമെന്താണെന്നും ഉള്ള വ്യക്തതയില്ലായ്മ, Identity crisis, ഇതിനുള്ള ഉത്തരമാണ്, പുറപ്പാട് 19:5-6 -അതുകൊണ്ടു നിങ്ങള്‍ എന്‍റെ വാക്കുകേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്‍േറതാണ്. നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധജനവുമായിരിക്കും. എന്ന ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ, നമ്മൾ പുരോഹിത രാജ്യവും വിശുദ്ധജനവുമാണ്, Priestly Nation, Holy People എന്ന സത്യത്തെ മുൻനിർത്തി ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ പഠിപ്പിക്കുന്നത്. നമ്മൾ ആരാണെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഇല്ലാത്തതാണ് പലപ്പോഴും പല പ്രശ്നങ്ങൾക്കും കാരണം. ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ‘പുരോഹിത രാജ്യവും’ ‘വിശുദ്ധ ജനവും’ ആയിട്ടാണ്. ദൈവം നമ്മെ അടിമത്തങ്ങളിൽ നിന്ന് മോചിപ്പിക്കുന്നത് അവിടുത്തെ ആരാധിക്കാനാണ്. വിശുദ്ധ കുർബാനയിലൂടെയാണ് ഒരു വിശ്വാസി തൻ്റെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തുന്നത്; വിശുദ്ധ കുർബാന ഒരു ചടങ്ങല്ല, മറിച്ച് നമ്മുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന യാഥാർത്ഥ്യമാണ്. ആത്മീയ കാര്യങ്ങളിലെ ഉദാസീനത ഒഴിവാക്കി, ദൈവഭയത്തോടെയും വിശ്വാസത്തോടെയും കർത്താവിനോട് ചേർന്ന് നിൽക്കാം. ഇന്നത്തെ ആത്മീയ ചിന്തകൾ - പരിശീലിക്കേണ്ട പുണ്യം - ദൈവഭയം ഉണ്ടാകാൻ പ്രാർത്ഥിക്കുക . [Fear of God ] ഉപേക്ഷിക്കേണ്ട തിൻമ - ആത്മീയ ലാഘവത്വം, ലാഘവബുദ്ധി , ഉദാസീനത. [Spiritual neglegence/Indifference, Spiritual Frivolity] ഇന്നത്തെ ടാസ്ക് (Task): ഫോൺ അടക്കമുള്ളവ മാറ്റി വെച്ച്, 15 മിനിറ്റ് തികഞ്ഞ നിശബ്ദത പാലിച്ചു, ശാന്തമായി ഇരിക്കുക, സ്വസ്ഥമായി ഇരുന്ന്, കർത്താവിനെ കേൾക്കാനും, ദൈവം എന്തെങ്കിലും സംസാരിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കാനും ഈ സമയം വിനിയോഗിക്കുക. പ്രത്യേക പ്രാർത്ഥന: കർത്താവെ, എന്നെ യഥാർത്ഥ ആരാധകനാക്കി മാറ്റേണമേ. എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക. [Lord, make me a true worshipper] As a community of believers, the lack of clarity about who we are and what our calling is can lead to an identity crisis. The answer is found in Exodus 19:5–6, where God declares that those who listen to His voice and keep His covenant will be His treasured possession, a kingdom of priests and a holy nation. Based on this powerful Word of God, Fr. Daniel Poovannathil teaches us about our true identity and calling as a Priestly Nation and a Holy People. This message invites us to rediscover who we are in God's eyes, understand our divine mission, and live faithfully according to our covenant with Him. Ep-14- Day-13- 12-8-26- Ente Ormmakkay | Day 13 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV പുരോഹിത രാജ്യവും, വിശുദ്ധ ജനവും | |||
| Ente Ormmakkay | Day 12 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 11 août 2026 | 00:18:50 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. പഴയ നിയമത്തിലെ "മന്ന" എങ്ങനെയാണ്, "പരിശുദ്ധ കുർബാനയിൽ" പൂർത്തിയാകുന്നത് എന്നും, "മന്ന" എങ്ങനെയാണ്, "ദിവ്യകാരുണ്യത്തിന്റെ" നിഴലായിരിക്കുന്നത് എന്നും ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ പഠിപ്പിക്കുന്നു. മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിന് ദൈവം നൽകിയ അന്നമായിരുന്നു മന്ന. പിന്നീട് യേശുക്രിസ്തുവിലൂടെ അത് ജീവനുള്ള അപ്പമായ ദിവ്യകാരുണ്യത്തിൽ പൂർത്തിയായി. മന്ന വാഗ്ദത്തഭൂമിയുടെ മുൻരുചി നൽകിയതുപോലെ, വിശുദ്ധ കുർബാന നമുക്ക് സ്വർഗ്ഗീയ ജീവിതത്തിന്റെ മുൻരുചി നൽകുന്നു. ജീവിതത്തിലെ തളർച്ചകളിലും പ്രയാസങ്ങളിലും ഏലിയാ പ്രവാചകന് ലഭിച്ച ഭക്ഷണം പോലെ, നമ്മുടെ വിശ്വാസയാത്രയിൽ ശക്തി പകരുന്ന ആത്മീയ ആഹാരമാണ് ദിവ്യകാരുണ്യം. ഇന്നത്തെ ആത്മീയ ചിന്തകൾ - പരിശീലിക്കേണ്ട പുണ്യം - സ്നേഹം (Love) - ചുറ്റുമുള്ളവരോട് കരുണയോടെയും സ്നേഹത്തോടെയും പെരുമാറാൻ നമുക്ക് ബോധപൂർവ്വം ശ്രമിക്കാം. ഉപേക്ഷിക്കേണ്ട തിൻമ - ശത്രുതയും പകയും (Enmity and resentment) - മനസ്സിനെ ഭാരപ്പെടുത്തുന്ന പകയും ശത്രുതയും ഇന്ന് നമുക്ക് ഉപേക്ഷിക്കാം. മറ്റുള്ളവരോടുള്ള നീരസം നമ്മുടെ തന്നെ സമാധാനം കെടുത്തുന്നു എന്ന് തിരിച്ചറിഞ്ഞ് അത് ദൈവത്തിന് വിട്ടുകൊടുക്കാം. ഇന്നത്തെ ടാസ്ക് (Task): നമുക്ക് ആരോടെങ്കിലും ഉള്ളിൽ നീരസമോ ക്ഷമിക്കാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ, അവരെ ഒന്ന് ഓർക്കാം. അവരുടെ പേര് ഒരു കടലാസിലോ മനസ്സിലോ കുറിച്ചു വെക്കുക. എന്നിട്ട് അവർക്ക് വേണ്ടി ഹൃദയപൂർവ്വം ഒരു 'സ്വർഗ്ഗസ്ഥനായ പിതാവേ' ചൊല്ലി പ്രാർത്ഥിക്കാം. അവരോട് ക്ഷമിക്കാനും സ്നേഹത്തോടെ പെരുമാറാനും ഉള്ള ശക്തി നൽകണമേ എന്ന് ഈശോയോട് ചോദിക്കാം. പ്രത്യേക പ്രാർത്ഥന: കർത്താവെ, "അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക് നൽകണമേ" (Give us this day our daily bread), എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക. ഈ പ്രാർത്ഥന വെറും ഒരു യാചനയല്ല, മറിച്ച് ദൈവം നമ്മെ കരുതുന്നു എന്ന വലിയ വിശ്വാസമാണ്. ഇന്ന് ഇടയ്ക്കിടെ ഈ വാക്കുകൾ ഓർമ്മിക്കാം. Ep-13- Day-12- 11-8-26- Ente Ormmakkay | Day 12 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV The Living Bread(ജീവന്റെ അപ്പം)| Day 12 #FrDanielPoovannathil #EucharisticDeliverance #EucharisticAdorationMalayalam #ourfatherinheaven അനുദിന വിശുദ്ധ കുർബാനയർപ്പണം, വിശുദ്ധ കുർബാനയിൽ നിന്ന് ശ്രദ്ധ മാറ്റുന്ന എല്ലാ പാപങ്ങളെയും ഉപേക്ഷിക്കുക. | |||
| Ente Ormmakkay | Day 11 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 10 août 2026 | 00:22:08 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. പഴയ നിയമത്തിലെ പെസഹാ എങ്ങനെ, യേശുക്രിസ്തുവിന്റെ കുരിശു മരണത്തിലും, ദിവ്യകാരുണ്യത്തിലും പൂർത്തിയായി എന്ന് പഠിക്കുന്നു. പെസഹായും വിശുദ്ധ കുർബാനയും തമ്മിലുള്ള 7 ബന്ധങ്ങളെക്കുറിച്ചു ഈ എപ്പിസോഡിൽ അച്ചൻ പങ്കുവെയ്ക്കുന്നു. ലോകം, പാപം, പിശാച് ഈ ത്രിവിധ ശത്രുക്കളിൽ നിന്ന്, യേശുക്രിസ്തു നമ്മെ രക്ഷിച്ച, അവിടുത്തെ പീഡാനുഭവത്തിന്റെയും, കുരിശു മരണത്തിന്റെയും, ഉത്ഥാനത്തിൻ്റെയും ഓർമ്മയാണ് ദിവ്യകാരുണ്യം. ഈശോ പറഞ്ഞു, എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ. എനിക്ക് വേണ്ടി ഈശോ അർപ്പിച്ച ബലിക്ക് ഞാൻ തന്നെ നന്ദി പറയണം. പരിശീലിക്കേണ്ട പുണ്യം - സത്യസന്ധത (Truthfulness). ഉപേക്ഷിക്കേണ്ട തിൻമ - കാപട്യം (Hypocrisy). ഇന്നത്തെ ടാസ്ക് (Task): ലോകത്തു സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യത്തെ മനസ്സിൽ ധ്യാനിച്ച്, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, എന്നു പറഞ്ഞു മൂന്നു പ്രാവശ്യം ഏറ്റുപറഞ്ഞു ദിവ്യകാരുണ്യത്തിലെഴുന്നള്ളിയിരിക്കുന്ന യേശുവിനെ ആരാധിക്കുക. പ്രത്യേക പ്രാർത്ഥന: "യേശുവേ നിന്റെ വിലയേറിയ രക്തമാണ് എന്റെ സംരക്ഷണം" (Your precious blood is my protection) എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക. -----We explore how the Passover of the Old Testament was fulfilled in the Passion and Crucifixion of Jesus Christ and finds its fullness in the Holy Eucharist. In this episode, Fr. Daniel shares seven profound connections between Passover and the Holy Eucharist. The Eucharist is the memorial of Jesus Christ’s Passion, Crucifixion, and Resurrection—through which He delivered us from our threefold enemies: the world, sin, and the devil. Jesus said, “Do this in remembrance of me.” The Holy Eucharist reminds us of the sacrifice Christ offered for our salvation and invites us to respond with gratitude for the sacrifice He made for each one of us. Ep-12- Day-11- 10-8-26- Ente Ormmakkay | Day 11 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV യേശുവേ, അങ്ങയുടെ പരിശുദ്ധമായ, വിലയേറിയ രക്തമാണ് എന്നെ പൊതിയുന്നത്, സംരക്ഷിക്കുന്നത്. എന്നാവർത്തിച്ചു ചൊല്ലി പ്രാർത്ഥിക്കുക. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴും ചൊല്ലാവുന്ന പ്രാർത്ഥനയാണിത്. Your precious blood is my protection. | |||
| Ente Ormmakkay | Day 10 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 09 août 2026 | 00:20:00 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ആരാധനയുടെ ശരീരഭാഷ പരിശീലിക്കേണ്ട പുണ്യം - ആരാധനയ്ക്കുചിതമായ ശാരീരിക ഭാഷ ധരിക്കാൻ, ബോഡി ലാംഗ്വേജ് എടുക്കാൻ ശ്രദ്ധിക്കുക. ഉപേക്ഷിക്കേണ്ട തിൻമ - ആരാധയ്ക്കു വിരുദ്ധമായ ശാരീരിക ഭാഷ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇന്നത്തെ ടാസ്ക് (Task): കരങ്ങളുയർത്തി പ്രാർത്ഥിക്കുക , അപ്പാ, ദൈവമേ, കർത്താവെ എന്ന് വിളിച്ചു പ്രാർത്ഥിക്കുക. പ്രത്യേക പ്രാർത്ഥന: സങ്കീർത്തനങ്ങൾ 130:5 - ഞാൻ കാത്തിരിക്കുന്നു, എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു, അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു. Ep-11- Day-10- 9-8-26- Ente Ormmakkay | Day 10 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | |||
| Ente Ormmakkay | Day 9 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 08 août 2026 | 00:15:29 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. Ep-10- Day-9- 8-8-26- Ente Ormmakkay | Day 9 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV ഉൽപ്പത്തി 41:46-49-ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്സായിരുന്നു. ഫറവോയുടെ മുന്‍പില്‍നിന്നു പോയി അവന്‍ ഈജിപ്തു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. സുഭിക്ഷത്തിന്‍റെ ഏഴു വര്‍ഷം ഭൂമി സമൃദ്ധമായി വിളവു നല്‍കി. ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു. കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം ജോസഫ് ശേഖരിച്ചുവച്ചു. അത് അളക്കാന്‍ വയ്യാത്തതുകൊണ്ട് അവന്‍ അളവു നിര്‍ത്തി. -------വിശുദ്ധ ബൈബിളിലെ പഴയ നിയമത്തിലെ ജോസഫും , കർത്താവായ യേശുവും തമ്മിലുള്ള സാദൃശ്യങ്ങൾ താരതമ്യം ചെയ്തു , അതു പഠന വിഷയമാക്കുന്നു. ഓരോ കുർബാനയിലേക്കും നമ്മൾ കടന്നു ചെല്ലുമ്പോൾ നാം ഓർക്കണം, ഈ കുർബാനയാകാൻ ഈശോ ഒരുപാടു സഹിച്ചതാണ്. അത് അവിടുത്തെ നമ്മോടുള്ള സ്നേഹമാണ്. ഈശോ നമ്മെ എത്രമാത്രം സ്നേഹിച്ചുവെന്നറിയാൻ നമ്മൾ കുരിശിലേക്കു നോക്കണം. ഈശോ നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാൻ കുർബാനയിലേക്കു നോക്കണം. വിശുദ്ധ കുർബാനയാകാൻ ഈശോ സഹിച്ചത് പോലെ ,ഈശോ മറ്റൊന്നിനും വേണ്ടി സഹിച്ചിട്ടില്ല, കർത്താവു നമുക്ക് വേണ്ടി തീറെഴുതിത്തന്ന മഹാ സ്നേഹമാണ് കുർബാനയിൽ നമ്മൾ കാണുന്നതെന്ന് ,ഓരോ വിശുദ്ധ കുർബാനയിലും നാം മനസ്സിലാക്കണം. അഭ്യസിക്കേണ്ട പുണ്യം - മിതഭോജനം -ഭക്ഷണത്തിന് അതർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുക. ഉപേക്ഷിക്കേണ്ട തിൻമ - അമിത ഭോജനം ഇന്നത്തെ ടാസ്ക് (Task): ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഇന്ന് കർത്താവിനെ പ്രതി ഒഴിവാക്കാൻ ശ്രമിക്കുക. പ്രത്യേക പ്രാർത്ഥന: കർത്താവെ, ഭക്ഷണത്തേക്കാൾ കൃപാവരത്തെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. | |||
| Ente Ormmakkay | Day 8 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 07 août 2026 | 00:21:45 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. Ep-9- Day-8- 7-8-26- Ente Ormmakkay | Day 8 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV ഉല്പത്തി പുസ്തകത്തിലെ യാക്കോബിന്റെ ദർശനമായ 'യാക്കോബിന്റെ കോവണി'യെ അടിസ്ഥാനമാക്കി, ബലിപീഠത്തിന്റെ യഥാർഥ ആത്മീയ പ്രാധാന്യം Fr. Daniel Poovannathil ഈ സന്ദേശത്തിൽ വിശദീകരിക്കുന്നു. ബലിപീഠം വെറുമൊരു മൺകൂമ്പാരമോ കല്ലുകൊണ്ടുള്ള നിർമ്മിതിയോ അല്ല, ദൈവം മനുഷ്യന്റെ ജീവിതത്തിൽ പ്രവർത്തിക്കുകയും തന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്ന വിശുദ്ധ ഇടമാണ്. നമ്മുടെ വിശ്വാസത്തോടും പ്രാർത്ഥനയോടും കൂടി ഉയർത്തുന്ന ആത്മീയ ബലിപീഠങ്ങൾ തലമുറകളിലേക്ക് അനുഗ്രഹമായി മാറുകയും, നമ്മുടെ പൂർവികർ പണിത ബലിപീഠങ്ങളുടെ അനുഗ്രഹമോ ശാപമോ നമ്മെ ബാധിക്കാമെന്നും ഈ സന്ദേശത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. ബലിപീഠം - ആത്മീയ ലോകത്തിൽ സ്ഥിതി ചെയ്യുന്ന ദൈവപിതാവിന്, പുത്രനായ ഈശോയ്ക്ക്, പരിശുദ്ധാത്മാവിന്, ഈ ഭൂമിയിൽ വന്ന്, മനുഷ്യന്റെ ജീവിതത്തിൽ ഇടപെടുന്നതിനുള്ള മാധ്യമമാണ്, മീഡിയം ആണ് ബലിപീഠം. ബലിപീഠത്തിനു ജീവനുണ്ട്, അതിൽ ദൈവശക്തി ഇല്ലാതാകുന്നില്ല. ബലിപീഠത്തിൽ കർത്താവിന്റെ ആക്ടിവിറ്റി ,ആക്റ്റീവ് ആണ്. നമ്മൾ മരിച്ചാലും ബലിപീഠം ഇല്ലാതാകുന്നില്ല. നമ്മൾ ദിവ്യകാരുണ്യമായ് ബലിയർപ്പിക്കുമ്പോൾ, നമ്മുടെ ബലിപീഠങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. യാക്കോബിന്റെ കോവണി | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 8 #FrDanielPoovannathil #EucharisticDeliverance ഇന്നത്തെ ചിന്ത: നന്ദിയുള്ള ഹൃദയം അഭ്യസിക്കേണ്ട പുണ്യം - നന്ദി -Gratitude- ദൈവം നിങ്ങളുടെ ജീവിതത്തിൽ ചെയ്ത പത്ത് നല്ല കാര്യങ്ങൾ ഇന്ന് ഓർത്തെടുക്കുക. ഓരോന്നിനും ഹൃദയപൂർവ്വം നന്ദി പറയുക. ഉപേക്ഷിക്കേണ്ട തിൻമ - നന്ദികേട് - പരാതി - The vice to be removed is ingratitude and the tendency to complain. പരാതി പറയുന്ന സ്വഭാവം ഇന്ന് പൂർണ്ണമായും ഒഴിവാക്കാം. നന്ദിയില്ലാത്ത മനസ്സിന്റെ ലക്ഷണമാണ് എപ്പോഴും കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നത്. ഇന്നത്തെ ടാസ്ക് (Task): ഇന്ന് ഞാനൊരു പരാതിയും പറയില്ല എന്ന് തീരുമാനമെടുക്കുക. അടുത്ത 24 മണിക്കൂർ നേരത്തേക്ക് പരാതികൾ ഒന്നും പറയില്ല എന്ന് ഉറച്ച തീരുമാനമെടുക്കുക. എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടായാലും പരിഭവിക്കാതെ സമാധാനത്തോടെ ഇരിക്കാൻ ശ്രമിക്കുക. പ്രത്യേക പ്രാർത്ഥന: സങ്കീർത്തനങ്ങൾ 116:12 -14- കര്‍ത്താവ് എന്‍റെ മേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തു പകരം കൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ജനത്തിന്‍റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും. ഈ പ്രാർത്ഥന ഇന്ന് പലതവണ ഏറ്റു ചൊല്ലാം. | |||
| Ente Ormmakkay | Day 7 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 06 août 2026 | 00:19:26 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. Ep-8- Day-7- Ente Ormmakkay | Day 7 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV ഉൽപ്പത്തി 22- അധ്യായത്തിൽ അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കുവാൻ കൊണ്ടുപോകുന്നു. കർത്താവിന്റെ കുരിശിലെ ബലിയും , പരിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തി, അബ്രഹാമിന്റെ ബലിയെ മനസിലാക്കാം. അബ്രാഹം തന്റെ ഏകമകനായ ഇസഹാക്കിനെ ബലികഴിക്കാൻ തയ്യാറായതും, ദൈവം ലോകത്തിനുവേണ്ടി തന്റെ ഏകജാതനായ യേശുവിനെ നൽകിയതും തമ്മിലുള്ള സാദൃശ്യം ഈ സന്ദേശത്തിൽ നമുക്ക് മനസ്സിലാകാം. ഇസഹാക്കിന്റെ ബലി നടന്ന മോറിയ മലയും യേശുവിന്റെ കുരിശുമരണം നടന്ന കാൽവരിയും ഒരേ മലയുടെ ഭാഗങ്ങളാണ്. ദൈവം കുഞ്ഞാടിനെ നൽകും" എന്ന അബ്രാഹമിന്റെ പ്രവചനം യേശുക്രിസ്തുവിലൂടെ പൂർത്തിയായി. അതേപോലെ നമുക്ക് ലഭിക്കേണ്ട ശിക്ഷ യേശു ഏറ്റെടുത്തു. ഓരോ വിശുദ്ധ കുർബാനയിലും നമ്മൾ പങ്കെടുക്കുമ്പോൾ അത് പാപപരിഹാര ബലിയാണെന്നുള്ള ഓർമ്മ നമുക്കുണ്ടാവണം. അലസത വെടിഞ്ഞ് പ്രാർത്ഥനയിലും വായനയിലും ഉത്സാഹം കാണിക്കുകയും, ദൈവത്തിലേക്കുള്ള മടങ്ങിവരവിനായി നമുക്ക് പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. അഭ്യസിക്കേണ്ട പുണ്യം - ഉത്സാഹം -Diligence ഉപേക്ഷിക്കേണ്ട തിൻമ - അലസത -Laziness ഇന്നത്തെ ടാസ്ക് (Task): 15 മിനിറ്റു നേരത്തെ എഴുന്നേറ്റ് ബൈബിൾ വായിക്കുക, പ്രാർത്ഥിക്കുക. പ്രത്യേക പ്രാർത്ഥന: വിലാപങ്ങൾ 5:21-കര്‍ത്താവേ, ഞങ്ങള്‍ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ! ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ!, എന്ന പ്രാർത്ഥന പലതവണ ആവർത്തിച്ച് ചൊല്ലുക. | |||
| Ente Ormmakkay | Day 6 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 05 août 2026 | 00:21:26 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. Ep-7- Day-6- ബലിയർപ്പണത്തിലൂടെ മനുഷ്യർക്ക് ലഭിക്കുന്ന ദൈവകൃപകൾ -ആറാം ദിവസം .പൂർവ്വികർ വഴി നഷ്ടമായ കൃപകൾ വീണ്ടെടുക്കാം | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 6#FrDanielPoovannathil #EucharisticDeliverance നമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ ദൈവാനുഗ്രഹങ്ങളെ എങ്ങനെ തിരിച്ചുപിടിക്കാം? 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ആറാം ദിവസത്തിൽ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നമ്മെ നയിക്കുന്നത് വലിയൊരു തിരിച്ചറിവിലേക്കാണ്. നമ്മുടെ പൂർവ്വികരിൽ നിന്ന് നമുക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങൾ പലപ്പോഴും പാപങ്ങൾ വഴിയോ തെറ്റായ വഴികളിലൂടെയോ തടസ്സപ്പെട്ടു പോകാറുണ്ട്. നഷ്ടപ്പെട്ട കുടുംബാനുഗ്രഹങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴി ബലിപീഠങ്ങളാണ്. മെൽക്കിസെദേക് അപ്പവും വീഞ്ഞും അർപ്പിച്ച് അബ്രാഹത്തെ അനുഗ്രഹിച്ചതുപോലെ, വിശുദ്ധ കുർബാനയിലൂടെയും ആരാധനയിലൂടെയും നമുക്ക് ഈ കൃപകൾ തിരികെ ലഭിക്കും. ഇന്നത്തെ പുണ്യം: മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കുക. ഒഴിവാക്കേണ്ട തിന്മ: ശത്രുതയും പകയും ഒഴുവാക്കാം. ഇന്നത്തെ ടാസ്ക് (Task): വിശുദ്ധ ബൈബിളിലെ 1 കോറിന്തോസ് 13-ാം അധ്യായം (സ്നേഹത്തിന്റെ ഗീതം) രണ്ടു മൂന്ന് പ്രാവശ്യം ശ്രദ്ധാപൂർവ്വം വായിക്കുക പ്രത്യേക പ്രാർത്ഥന: "കർത്താവേ, ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ" എന്ന പ്രാർത്ഥന പലതവണ ആവർത്തിച്ച് ചൊല്ലുക. ---ദൈവത്തിൽ നിന്ന് മനുഷ്യന്റെ കരങ്ങളിലൂടെ മറ്റു മനുഷ്യരിലേക്ക് കൈമാറപ്പെടുന്ന ദൈവാനുഗ്രഹങ്ങളുടെ പേരാണ് ആശീർവാദം. പൂർവികർ നഷ്ടപ്പെടുത്തിയ അനുഗ്രഹം, അബ്രാമിന്, മെല്‍ക്കിസെദെക്ക് എന്ന പുരോഹിതൻ തിരിച്ചു കൊടുക്കുന്നത്, അപ്പവും വീഞ്ഞും ബലിയർപ്പിച്ചിട്ടാണ്, ബലിപീഠം പണിതിട്ടാണ്. നമ്മുടെ പൂർവികർ നഷ്ടപ്പെടുത്തിയ ദൈവകൃപകൾ നമ്മൾ തിരിച്ചു പിടിക്കേണ്ടത്, ബലിപീഠത്തിലൂടെയാണ്, ബലിയർപ്പിച്ചുകൊണ്ടാണ്. Blessing is the grace of God, bestowed through human hands and passed on to others according to His divine plan. The blessing that had been lost through our forefathers was restored to Abram through Melchizedek, the priest, who offered bread and wine upon the altar. This message reminds us that the divine graces lost through sin are restored through the altar and through sacrifice. As we approach the altar with faith and offer ourselves to God, we are invited to reclaim the blessings, grace, and communion that He desires to pour into our lives. How can we reclaim the blessings of God that have been lost in our lives? On Day 6 of the 40 Days Eucharistic Deliverance Prayer, Fr. Daniel Poovannathil leads us to a profound spiritual insight. The blessings intended for us through our forefathers can often be hindered by sin and wrong choices. The altar is God's appointed place for restoring what has been lost. Just as Melchizedek blessed Abraham by offering bread and wine, we too receive God's restoring grace through the Holy Eucharist and Eucharistic Adoration. This message invites us to return to the altar in faith, reclaim the blessings God has prepared for us, and experience His healing, restoration, and abundant grace. | |||
| Ente Ormmakkay | Day 5 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 04 août 2026 | 00:21:52 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. Ep-6- Day-5- ബലിയർപ്പണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു -അഞ്ചാം ദിവസം.- ഫാദർ ഡാനിയേൽ പൂവണ്ണത്തിലിന്റെ 'എന്റെ ഓർമ്മയ്ക്കായി' എന്ന 40 ദിവസത്തെ ദിവ്യ കാരുണ്യ ശുശ്രൂഷയുടെ അഞ്ചാം ദിവസത്തിലായിരിക്കുമ്പോൾ, ജീവിതത്തിലെ വെല്ലുവിളികളെയും തടസ്സങ്ങളെയും പ്രാർത്ഥനയിലൂടെ എങ്ങനെ മറികടക്കാം എന്ന് അബ്രഹാമിന്റെ ജീവിതകഥയുമായി ബന്ധപ്പെടുത്തി പങ്കുവെക്കുന്നു. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിന്റെ പ്രാധാന്യവും, മറ്റുള്ളവരോട് സ്നേഹത്തോടെയും ഔദാര്യത്തോടെയും പെരുമാറേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ മനസ്സിലാക്കാം. ദൈവിക പദ്ധതികളിലേക്ക് എത്തിച്ചേരാൻ ആരാധന അത്യന്താപേക്ഷിതമാണ്. ഒരു സ്ഥലത്ത് ബലിപീഠം പണിയുമ്പോൾ അവിടെ ദൈവത്തിന്റെ ആധിപത്യം സ്ഥാപിക്കപ്പെടുകയും പൈശാചിക ശക്തികൾ തകരുകയും ചെയ്യുന്നു. സാമ്പത്തികവും അല്ലാത്തതുമായ ജീവിതതടസ്സങ്ങൾ മാറാൻ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കുചേരാം. Father Daniel Poovannathil discussing the spiritual significance of Abraham's altars, emphasizing how faithful participation in the Holy Eucharist and practicing generosity can break spiritual bondages and bring divine blessings into one's life. പരിശുദ്ധ കുർബാനയുടെ ബലിയർപ്പണവും ആരാധനയും, എല്ലാറ്റിനും പരിഹാരമാണ്. ദൈവം പറഞ്ഞതനുസരിച്ചു, പൂർവ്വ പിതാവായ അബ്രഹാം, തന്റെ ഭാര്യയോടും, സഹോദരപുത്രൻ ലോത്തിനോടുമൊപ്പം, ഹാരാനിൽ നിന്നും കാനായിലെത്തി ബലിപീഠം പണിത് ബലിയർപ്പിച്ചു. യോഗ്യതയോടെ ബലിയർപ്പിച്ചാൽ നമ്മുടെ ജീവിതത്തിലും വിടുതലും അനുഗ്രഹവും പ്രാപിക്കാമെന്നു ഈ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു. The Holy Sacrifice of the Eucharist and Eucharistic Adoration are the answer to every need. In obedience to God's call, our forefather Abraham, together with his wife and his nephew Lot, journeyed from Haran to Canaan, where he built an altar and offered sacrifice to the Lord. This message reminds us that when we approach God with a sincere heart and offer ourselves worthily, we too can experience His deliverance, blessings, and transforming grace in our lives. | |||
| Ente Ormmakkay | Day 4 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 03 août 2026 | 00:25:51 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു -Ep-5- Day-4-നാലാം ദിവസം.- Communion | കൂട്ടായ്മ | Tree of Life | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day4#FrDanielPoovannathil #EucharisticDeliverance വിശുദ്ധ കുർബാനയെ എന്തുകൊണ്ടാണ് 'കൂട്ടായ്മ' എന്ന് വിളിക്കുന്നത്? ദൈവവുമായി മാത്രമല്ല, പരസ്പരം ഒരുമയോടെ ജീവിക്കാനുള്ള വിളിയാണ് വിശുദ്ധ കുർബാന നമ്മെ പഠിപ്പിക്കുന്നത്. കായേന്റെയും ആബേലിന്റെയും ബലിയർപ്പണത്തിന്റെ ചരിത്രത്തിലൂടെ, ദൈവം പുറമേയുള്ള കാഴ്ചകളേക്കാൾ ഹൃദയത്തിന്റെ ആത്മാർത്ഥതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. നമ്മുടെ കുറവുകൾ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് മടങ്ങിവരാനും, വിശുദ്ധ കുർബാനയുടെ യഥാർഥ അർഥം ജീവിതത്തിൽ അനുഭവിക്കാനും, ദൈവത്തോടും സഹോദരങ്ങളോടും കൂടുതൽ ചേർന്നുനിൽക്കാനും ഈ സന്ദേശം നമ്മെ സഹായിക്കും. Why is the Holy Eucharist called Communion? The Eucharist is not only an invitation to deepen our relationship with God but also a call to live in unity with one another. Through the story of Cain and Abel, we are reminded that God values the sincerity of the heart more than outward appearances or offerings. This message encourages us to recognize our shortcomings, return to God with repentance, discover the true meaning of the Holy Eucharist, and grow in deeper communion with both God and our brothers and sisters in Christ. | |||
| Ente Ormmakkay | Day 3 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 31 juil. 2026 | 00:25:51 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ദൈവത്തിന്റെ വിശ്രമദിവസമായ ഏഴാമത്തെ ദിവസത്തെ കുറിച്ച് പറയുന്നു -സാബത്തു ദിവസം - മൂന്നാം ദിവസം. ദൈവം വിശുദ്ധീകരിച്ച ഏഴാം ദിവസത്തിന്റെ ആത്മീയ പ്രാധാന്യവും, അതിലൂടെ ലഭിക്കുന്ന യഥാർത്ഥ വിശ്രമവും ഈ സന്ദേശം നമ്മെ ഓർമിപ്പിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം പുതുക്കി, അവിടുത്തോട് വിശ്വസ്തരായി ജീവിക്കുമ്പോൾ ജീവിതത്തിലെ ഭാരങ്ങളും ആകുലതകളും ദൈവസന്നിധിയിൽ സമർപ്പിച്ച് സമാധാനം കണ്ടെത്താൻ സാധിക്കും. ആത്മീയ അന്ധത മാറ്റി ദൈവത്തിന്റെ സ്വരം തിരിച്ചറിഞ്ഞ് അവിടുത്തെ ഹിതമനുസരിച്ച് നമുക്ക് ജീവിക്കാം. This message reminds us of the profound spiritual significance of the seventh day, which God sanctified, and the true rest that is found in His presence. By renewing our relationship with God and remaining faithful to Him, we can surrender the burdens and anxieties of life into His hands and experience His lasting peace. As our spiritual blindness is removed, may we recognize God's voice more clearly and live according to His holy will. ദൈവീക വിശ്രമത്തിലേക്ക് | ഏഴാം ദിവസത്തെ വിശുദ്ധി | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 3 | |||
| Ente Ormmakkay | Day 2 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 31 juil. 2026 | 00:23:13 | |
Ente Ormmakkay | Day 2 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ജീവന്റെ വൃക്ഷം - The Tree of Life - Ep-3- Day-2 -രണ്ടാം ദിവസം Ente Ormmakkay | Day 2 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV വിശുദ്ധ കുർബാനയിലൂടെ ദൈവവുമായി നഷ്ടപ്പെട്ട ബന്ധം എങ്ങനെ വീണ്ടും കണ്ടെത്താം? ഏദൻ തോട്ടത്തിൽ മനുഷ്യന് നഷ്ടമായ ദൈവസാന്നിധ്യത്തിലേക്ക് തിരികെ വിളിക്കുന്ന ദൈവത്തിന്റെ മഹത്തായ ദാനമാണ് ദിവ്യകാരുണ്യം. വിശുദ്ധിയുടെ പ്രാധാന്യവും നമ്മുടെ ശരീരവും മനസ്സും ദൈവത്തിനായി വിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഈ സന്ദേശം ഓർമ്മിപ്പിക്കുന്നു. ദിവ്യകാരുണ്യ ആരാധനയും പ്രത്യേക പ്രാർത്ഥനകളും വഴി മനസ്സിന് സമാധാനവും ആത്മീയ ഉണർവ് ലഭിച്ച് ദിവ്യകാരുണ്യ നാഥനോടൊപ്പം ഈ 40 ദിവസത്തെ യാത്രയിൽ പങ്കുചേർന്ന് ദൈവത്തിന്റെ സ്നേഹവും സമാധാനവും അനുഭവിക്കാം. Day 2 - 40 ദിന ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ 'എന്റെ ഓർമയ്ക്കായ്' Fr. Daniel Poovannathil The Path to Purity | Tree of Life | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 2 #FrDanielPoovannathil #EucharisticDeliverance The Holy Eucharist is God's magnificent gift, calling us back to the Divine presence that humanity lost in the Garden of Eden. This message reminds us of the significance of holiness and the necessity of keeping our bodies and minds sacred for God. Through the Eucharistic Adoration and special prayers, you can find peace of mind and spiritual awakening. Join this 40-day journey with the Lord of the Holy Eucharist to experience God's love and peace. | |||
| Ente Ormmakkay | Day 1 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 31 juil. 2026 | 00:21:14 | |
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശ്വദേവാലയം -കോസ്മിക് ടെംപിൾ -Ep-2- Day-1- ഒന്നാം ദിവസം- ആറ് ദിവസങ്ങൾകൊണ്ട് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച് ഏഴാം ദിവസം വിശ്രമിച്ചു. ആ വിശ്രമം ദൈവസാന്നിധ്യത്തിൽ ആയിരിക്കാനുള്ള വിശുദ്ധമായ ഒരു സമയമാണ്. ആ സാന്നിധ്യത്തിലേക്ക് നമ്മെ നയിക്കുന്ന വഴിയാണ് ആരാധന. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവിടുത്തെ അറിയാനും സ്നേഹിക്കാനും ആരാധിക്കാനുമാണ്. ഈ 40 ദിവസത്തെ യാത്ര ആ വിളിയെ കൂടുതൽ ആഴത്തിൽ ജീവിക്കാനും ദൈവത്തോട് കൂടുതൽ അടുക്കാനുമുള്ള മനോഹരമായ അവസരമാണ്. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer is a precious invitation from the Lord to experience His abundant grace. This 40-day spiritual journey with the Eucharistic Lord leads us into a deeper encounter with God's love and presence. Day 1 – The Universal Church: The Cosmic Temple God created the heavens and the earth in six days and rested on the seventh. This divine rest is an invitation to dwell in God's holy presence—a presence we enter through worship. We were created to know God, love Him, and worship Him. As we begin this 40-day journey, let us embrace this beautiful opportunity to deepen our relationship with the Lord and respond more fully to His call to live in communion with Him. | |||
| ഒരുക്ക ശുശ്രൂഷ-Introduction | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV | 31 juil. 2026 | 00:19:30 | |
ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം. Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു. This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with one another, and complete surrender through the anointing of the Holy Spirit. Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence. | |||