Explorez tous les épisodes du podcast DoolNews
| Titre | Date | Durée | |
|---|---|---|---|
| പൗരത്വ നിയമഭേദഗതി കാലത്തെ വൈക്കം സത്യാഗ്രഹ സ്മരണ | 03 Apr 2024 | 00:12:44 | |
നമ്മള്‍ എന്തിനുവേണ്ടിയാണ് വൈക്കം സഞ്ചാര സ്വാതന്ത്ര്യത്താനായുള്ള സത്യാഗ്രഹ പ്രക്ഷോഭത്തിന്റെ ഓര്‍മ പുതുക്കുന്നത്? ഇവിടെ നിലവിലുണ്ടായിരുന്ന ഉച്ചനീചത്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിയെയും അതിന്റെ സാമൂഹിക വിവേചനതിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെയും വിവേചനത്തിനിരകളായവര്‍ തന്നെ എങ്ങനെ പുതുതായി ലഭ്യമായിരുന്ന സമര മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്‍പിച്ചുവെന്ന പ്രചോദനകരമായ ചരിത്ര പാഠം നമ്മുടെ വര്‍ത്തമാനകാല അവകാശപ്രക്ഷോഭങ്ങള്‍ക്ക് ആലംബമാക്കാനാണ്. | |||
| മിണ്ടരുത്, മിണ്ടിയാല്‍ ബി.ജെ.പി മുതലെടുക്കും. | 22 Mar 2024 | 00:12:30 | |
മുസ്‌ലീങ്ങള്‍ കൂടുതലുള്ള കോഴിക്കോടും തലശ്ശേരിയിലുമൊക്കെ പേരിനൊരു പ്രകടനം നടത്തും. ഇടത്തരം നേതാക്കന്‍മാര്‍ ചടങ്ങിനോരോ പ്രസ്താവന നടത്തും. ദേശീയ നേതാക്കന്മാരൊന്നും മിണ്ടില്ല, വക്താക്കള്‍ ഓരോ ട്വീട്ടിടും. കഴിഞ്ഞു, അങ്ങനെ നമ്മള്‍ ബി.ജെ.പിയുടെ പ്ലാന്‍ പൊളിക്കും. ഇത് പല നേതാക്കളും രഹസ്യമായും പരസ്യമായും പിന്നീട് സ്ഥിരീകരിച്ചു. പല നിരീക്ഷകരും ഇതേ കാര്യം നാട്ടുകാരെ ഉപദേശിക്കുന്നുണ്ടായിരുന്നു. മിണ്ടരുത്, മിണ്ടിയാല്‍ ബി.ജെ.പി മുതലെടുക്കും. | |||
| അനിലും പദ്മജയും പ്രേമചന്ദ്രനും - അല്‍ഫോണ്‍സച്ചന്റെ ദുഃഖങ്ങള്‍ | 09 Mar 2024 | 00:15:51 | |
ഒരു ശരാശരി ബി.ജെ.പി നേതാവിന്റെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ ഇതൊക്കെയാണ് - ചാര്‍ട്ടേര്‍ഡ് അല്ലെങ്കില്‍ സ്വകാര്യ വിമാനം, എയര്‍പോര്‍ട്ട് ഇല്ലാത്ത സ്ഥലങ്ങളാണെങ്കില്‍ ഹെലികോപ്റ്റര്‍, റോഡില്‍ റേഞ്ച് റോവര്‍, ചുറ്റും പത്തു പതിനഞ്ചു കോട്ടിട്ട സെക്യൂരിറ്റിക്കാര്‍. തട്ടി മുട്ടി ജീവിക്കാന്‍ ദിവസം ഒന്ന് രണ്ടു കോടി വേണം. ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ശരാശരി മനുഷ്യന്റെ ദിവസക്കൂലി - ഉത്തര്‍ പ്രദേശ് - 271 രൂപ, ഗുജറാത്ത് - 233 രൂപ, ആസ്സാം 263 രൂപ, ഇന്ത്യന്‍ ശരാശരി - 293 രൂപ.
| |||
| ദണ്ഡ പോലെ മറ്റൊരു ടൂളാകുന്ന ഇന്ത്യന്‍ സിനിമ | 13 Feb 2024 | 00:19:48 | |
രാമക്ഷേത്രത്തിനായുള്ള രഥയാത്രയും, ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ദേശീയതലത്തില്‍ ഹിന്ദുത്വത്തിന് ശക്തി പകര്‍ന്നപ്പോള്‍ സിനിമ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ദളിത്, മുസ്‌ലിം, സ്ത്രീവിരുദ്ധ ഉള്ളടക്കത്തില്‍ മുന്നോട്ടുപോയ സിനിമ മതേതര മൂല്യങ്ങള്‍ക്ക് ആഴത്തിലുള്ള പോറലാണ് ഏല്‍പ്പിച്ചത്. | |||
| റാവുവല്ല, മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ശില്‍പ്പി | 10 Feb 2024 | 00:10:48 | |
IMF ശക്തമായ സമ്മര്‍ദം ചെലുത്തിയപ്പോള്‍ ഇന്ത്യക്ക് 1990-കളില്‍ സാമ്പത്തിക നയങ്ങള്‍ മാറ്റാതെ രക്ഷയില്ലായിരുന്നു. അതുകൊണ്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു ആ ചുമതല ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിനെ ഏല്‍പ്പിച്ചു. ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് മൊണ്ടേക്് സിങ് അഹ്ലുവാലിയ, സി. രംഗരാജന്‍ ഇവര്‍ക്കൊപ്പം ആ ചുമതല ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. | |||
| പ്രതീക്ഷ ഇസ്രഈലില്‍ ഉയരേണ്ട ഇടതുപക്ഷത്തിലും ഫലസ്തീനികളുടെ വിപ്‌ളവത്തിലും | 09 Feb 2024 | 00:18:13 | |
ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തിനു ശേഷം ഇസ്രഈലി സൈന്യം ഗസയ്ക്ക് നേരെ യുദ്ധം തുടങ്ങിയിട്ട് നാല് മാസത്തോളമായി. ഇതുവരെ 26,000 ഫലസ്തീനികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു . ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈലിനു മേല്‍ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉണ്ട്. എന്നാല്‍ ഇസ്രഈല്‍ വെടിനിര്‍ത്തലിനു തയ്യാറാകുന്നില്ല. അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വേ് സൂചിപ്പിക്കുന്നത് 87% ഇസ്രായേലി ജൂതന്മാര്‍ ഈ ആക്രമണത്തെ പിന്തുണക്കുന്നുവെന്നാണ്. എന്നിരുന്നാലും, ഈ ഭൂരിപക്ഷ കാഴ്ചപ്പാട് പിന്തുടരാന്‍ വിസമ്മതിക്കുന്നവരും ഇസ്രഈലിലുണ്ട്. ഹൃദയം കൊണ്ട് സംവദിക്കുന്ന കുറച്ച് ഇസ്രഈലികള്‍ സമാധാനത്തിന് വേണ്ടി വാദിക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന, യുദ്ധവിരുദ്ധ പ്രവര്‍ത്തകരായ വടക്കന്‍ ഇസ്രായേലിലെ ഹൈഫ നിവാസിയായ 23 വയസ്സുള്ള ഒരു ജൂത വിദ്യാര്‍ത്ഥിയായ ഗിയ ഡാന്‍ലിനോടും ഒരു അറബ് ജിയോളജിസ്റ്റായ ഡോ. സലിം അബ്ബാസിനോടും. ആര്‍. ടി മിഡില്‍ ഈസ്റ്റ് ലേഖകനായ എലിസബത്ത് ബ്ലേഡ് സംസാരിക്കുന്നു.
| |||
| അയോധ്യ; നീതിയും ജനാധിപത്യവും നിശബ്ദമായ ചരിത്രം | 24 Jan 2024 | 00:49:28 | |
പള്ളി പൊളിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയും ഭീതിയോടെയും ശ്രവിക്കുകയും അത് ദേശീയ തലത്തില്‍ വലിയ നാണക്കേടാണെന്നു വിചാരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ നിന്ന്, പള്ളി പൊളിച്ച് പണിത അമ്പലത്തിന്റെ ഉദ്ഘാടനത്തിന് ഗവണ്‍മെന്റ് അവധി പ്രഖ്യാപിക്കുകയും, മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാം പ്രാണപ്രതിഷ്ഠ ആഘോഷമാക്കുകയും ചെയ്യുന്ന കാലത്ത് നീതിയെക്കുറിച്ച് എന്തെന്ത് പ്രതീക്ഷകളാണ് നമ്മള്‍ ബാക്കി വയ്‌ക്കേണ്ടത് എന്നറിയില്ല. എന്തായാലും ഒരു കാര്യമുറപ്പാണ്. സുപ്രീംകോടതി വിധി വന്നതോട് കൂടി ബാബര്‍ പള്ളിപണിതത് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന കെട്ടുകഥ പൊളിഞ്ഞു. | |||
| ഇന്ത്യന്‍ ഫുട്‌ബോളിന് മലയാളത്തില്‍ മരുന്നുണ്ട് | 17 Jan 2024 | 00:03:02 | |
മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. പക്ഷേ, അതിന്റെ ഗുട്ടന്‍സ് ഇതുവരെ പിടികിട്ടിയിട്ടില്ല. അറിയുന്നവര്‍ പറഞ്ഞുതരൂ. പക്ഷേ, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് മലയാളത്തില്‍ മരുന്നുണ്ട് ! ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരം കഴിഞ്ഞ് ഇന്ത്യന്‍ കോച്ച് ഇഗര്‍ സ്റ്റിമാക്ക് മാധ്യമങ്ങളെ കാണുന്നു. ലോകഫുട്‌ബോളില്‍ ആരെയും തോല്‍പ്പിക്കാന്‍ കരുത്തുള്ള ഓസ്‌ട്രേലിയയോട് രണ്ട് ഗോളിന് മാത്രം തോറ്റ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ പറഞ്ഞത് രണ്ടേരണ്ടുകാര്യം. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇറക്കാന്‍ പറ്റിയ നാല് പ്രധാനതാരങ്ങള്‍ ഇല്ലാതെയാണ് ഓസ്‌ട്രേലിയന്‍ വെല്ലുവിളി ഏറ്റെടുത്തത് എന്ന്. മറ്റൊന്ന് ആകെ 13 ദിവസം മാത്രമാണ് ഏഷ്യന്‍ കപ്പിനായി ടീമിനെ ഒരുക്കാന്‍ കിട്ടിയുള്ളൂവെന്നും. രണ്ടും ശരിയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പാതിയിലേറെ പിന്നിട്ട് കാലും കയ്യും മനസ്സും തളര്‍ന്നാണ് മിക്ക കളിക്കാരും ദേശീയ ക്യാമ്പില്‍ എത്തിയത്. ഇവരെയൊക്കെ മത്സരസജ്ജമാക്കുക എന്ന പണി ഏറ്റെടുത്ത് നടത്തിയത് രണ്ട് മലയാളികള്‍. ഒരാള്‍ ടീം ഫിസിയോ ജിജി ജോര്‍ജ്, രണ്ടാമന്‍ ടീം ഡോക്ടര്‍ ഷെര്‍വിന്‍ ഷെരീഫ്. കളിക്കാരും കോച്ചും എടുത്ത പണിക്കൊപ്പം തന്നെ പറയേണ്ട ' നയിപ്പ് ' ഇരുവരും ഇന്ത്യന്‍ ടീമിനെ ഒരുക്കാന്‍ ചെയ്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയക്ക് എതിരെ നമ്മുടെ ടീം പൊരുതിയെങ്കില്‍ അതില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്. ഓരോ കളിക്കാരനെയും വേറെവേറെയായി കണ്ട് ഇവര്‍ ഒരുക്കിയ ' ചികിത്സ ' യുടെ ഗുണം നാളെ ഉസ്‌ബെക്കിസ്ഥാനെതിരെയും കാണാം. ഇന്ത്യന്‍ ടീമിന്റെ രഹസ്യായുധം എന്ന് നായകന്‍ സുനില്‍ സുനില്‍ ഛേത്രി വിശേഷിപ്പിച്ച ജിജി സാറിനെ ഞാന്‍ ആദ്യം കാണുന്നത് 2006 ഗുഡ്ഗാവ് സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ ഫിസിയോ ആയാണ്. അതിന് മുന്‍പ് തന്നെ അദ്ദേഹം കേരള ടീമിന് ഒപ്പം ഉണ്ട്. ഏറെ കാലം കേരള ടീമിന്റെ ഭാഗമായിരുന്ന ജിജി 2011 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. തൃശൂര്‍ എലൈറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജിജി, ചെയ്യുന്ന ജോലിയില്‍ ഉസ്താദ് എന്ന് ആരും പറയും. മൂപ്പര്‍ക്ക് ഇത് ഇന്ത്യന്‍ ടീമിനൊപ്പം രണ്ടാം ഏഷ്യന്‍ കപ്പ്. ഡോക്ടര്‍ ഷെര്‍വിന്‍ ഷെരീഫ് ചാവക്കാട് സ്വദേശി. 2017 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഷെര്‍വിന്‍ കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ സര്‍വീസിലാണുള്ളത്. സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഷെര്‍വിനോട് ചോദിക്കാന്‍ ആദ്യം തോന്നിയത്. അടുത്ത മത്സരത്തില്‍ ഉസ്ബക്കിനെതിരെ ആദ്യമത്സരത്തില്‍ പരിക്ക് പറ്റിയ സന്ദേശ് ജിങ്കാന്‍ കളിക്കുമോ എന്ന്. ടീമിനെ തീരുമാനിക്കുന്നത് ' ഞാന്‍ അല്ല ' എന്ന ക്ലാസ് മറുപടി. നാളത്തെ മത്സരം മിസ്സ് ചെയ്യാന്‍ മാത്രമുള്ള പരിക്ക് ജിങ്കാന് ഇല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യന്‍ കളിക്കാര്‍ ലോകത്തെ പ്രബല ഫുട്‌ബോള്‍ ടീമുകളില്‍ നിന്ന് ഏതെല്ലാം കാര്യങ്ങളില്‍ ' കുറവ് ' നേരിടുന്നുണ്ട് എന്ന് പിന്നെ ചോദിച്ചു. ഫിസിക്കില്‍ എന്ന് മറുപടി. പിന്നെ വിഷയം വിശദമാക്കി. ഉദ്ദേശിച്ചത് ഉയരം, തടി എന്നിവ മാത്രം അല്ല, കാഴ്ച്ചയിലൂടെ അളക്കാന്‍ കഴിയാത്ത എയറോബിക് ഫിറ്റ്‌നസ്, മസില്‍ പവറിന്റെ വിവിധ തലങ്ങള്‍ ഇവയെല്ലാം ആണ് പ്രധാനമായും എന്ന്. പക്ഷേ, മേലെ പറഞ്ഞതിന്റെ എല്ലാ കുറവുകളും സ്‌കില്‍ കൊണ്ട് മറികടക്കാന്‍ പറ്റുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ ലോക ഫുട്‌ബോള്‍ രാജ്യങ്ങളെ അദ്ദേഹം ഇതിന് ഉദാഹരണമായി കാണിക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങളില്‍ നമുക്ക് വിശദമായി പിന്നീട് സംസാരിക്കാം എന്നും പറഞ്ഞു. | |||
| ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; അമേരിക്കക്ക് മുന്നില്‍ വിനീത ദാസനാകുന്ന ഇസ്രഈല്‍ | 21 Dec 2023 | 00:14:51 | |
ന്യൂ ജഴ്‌സിയിലെ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിരമിച്ച പ്രൊഫസറും 'ന്യൂ പൊളിറ്റിക്‌സിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും'ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ' അംഗവുമായ സ്റ്റീഫന്‍ ഷാലോമുമായി znetwork.org ന്റെ ഭാഗമായ Revolution Z എന്ന പോഡ്കാസ്റ്റിലെ അവതാരകനായ മൈക്കല്‍ ആല്‍ബെര്‍ട്ട് നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ, മൂന്നാം ഭാഗം .............
| |||
| തകര്‍ക്കാന്‍ പറ്റാത്ത ഹമാസും തളരുന്ന മൊസാദും | 09 Dec 2023 | 00:16:47 | |
ഇസ്രഈലിന് അങ്ങേയറ്റത്തെ അഹങ്കാരവും സ്വയം വാഴ്ത്താനുള്ള കഴിവുമെല്ലാം ഉണ്ടെന്നിരുന്നാലും ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്നത് സാധ്യമല്ല. പ്രത്യേകിച്ച് ഇസ്രഈല്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കഴിവുകേട് ഒക്ടോബര്‍ 7 ന് നമ്മള്‍ കണ്ടതാണ്. | |||
| ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; ഫലസ്തീനിന്റെയും ഇസ്രഈലിന്റെയും സ്വയം പ്രതിരോധത്തിനുള്ള അവകാശം | 01 Dec 2023 | 00:19:57 | |
ന്യൂ ജഴ്‌സിയിലെ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിരമിച്ച പ്രൊഫസറും 'ന്യൂ പൊളിറ്റിക്‌സിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും'ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ' അംഗവുമായ സ്റ്റീഫന്‍ ഷാലോമുമായി znetwork.org ന്റെ ഭാഗമായ Revolution Z എന്ന പോഡ്കാസ്റ്റിലെ അവതാരകനായ മൈക്കല്‍ ആല്‍ബെര്‍ട്ട് നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ, രണ്ടാം ഭാഗം | |||
| ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത് | 01 Dec 2023 | 00:21:25 | |
ന്യൂ ജഴ്‌സിയിലെ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിരമിച്ച പ്രൊഫസറും 'ന്യൂ പൊളിറ്റിക്‌സിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും'ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ' അംഗവുമായ സ്റ്റീഫന്‍ ഷാലോമുമായി znetwork.org ന്റെ ഭാഗമായ Revolution Z എന്ന പോഡ്കാസ്റ്റിലെ അവതാരകനായ മൈക്കല്‍ ആല്‍ബെര്‍ട്ട് നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ, ഒന്നാം ഭാഗം | |||
| ഇനഫ് ഈസ് ഇനഫ്; മൂന്ന് രാജികള്‍ പറയുന്നത് | 27 Nov 2023 | 00:08:41 | |
രാജി വെച്ച ഈ മൂന്നു പേരും തങ്ങളുടെ ഉന്നത പദവികള്‍ ഉപേക്ഷിച്ചിറങ്ങിയത് മനുഷ്യനിലും മനുഷ്യത്വത്തിലുമുള്ള പ്രതീക്ഷയും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാന്‍ സഹായകമാവും.! ഈ മാതൃകാപരമായ മനുഷ്യപക്ഷംചേരല്‍ എത്ര നികൃഷ്ടമായാണ് നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ തമസ്‌കരിച്ചു കളഞ്ഞത്! | |||
| ബ്രിട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തില്‍ ഇല്ലാത്ത ഇസ്രഈലും | 21 Nov 2023 | 00:13:16 | |
ഒരു ജനതയെ സ്വന്തം നാട്ടിലെ അഭയാര്‍ത്ഥികളാക്കി മാറ്റിക്കൊണ്ട് അമേരിക്കന്‍ സഹായത്തോടെ അധിനിവേശം നടത്തിയ ഇസ്രഈലിന്റെ കിരാതത്വമാണ് ആ പുസ്തകം അനാവരണം ചെയ്യുന്നത്. അറബ് നാടുകളില്‍ നിന്ന് പര്യവേഷണം നടത്തി കണ്ടെത്തിയ എണ്ണപ്പാടങ്ങളില്‍ കണ്ണ് നട്ട് അവര്‍ക്ക് നടുക്ക് ഒരു കുട്ടിക്കുരങ്ങനെ പാലൂട്ടി വളര്‍ത്തുകയായിരുന്നു അമേരിക്ക. എന്നും അമേരിക്ക പറയുന്ന ചുടു ചോറ് മാന്തിപ്പോരുകയായിരുന്നു ഇസ്രഈല്‍. ആ ഇസ്രഈലിന് വേണ്ടി എത്രയെത്ര തവണയാണ് അമേരിക്ക വീറ്റോ പ്രയോഗം നടത്തിയത്! | |||
| ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല | 14 Oct 2023 | 00:15:16 | |
ഇനിയങ്ങോട്ട് ഇസ്രാഈലുകാര്‍ പേടിയോടെയും ഫലസ്തീന്‍കാര്‍ സ്വപ്‌നങ്ങളോടെയും ഉറങ്ങും. ചര്‍ച്ചകള്‍ ഇസ്രാഈലുകാര്‍ക്ക് പേടിയില്ലാതെ ഉറങ്ങാന്‍ വേണ്ടിയായിരിക്കും. ഇസ്രാഈലുകാര്‍ക്ക് സമാധാനവും ഫലസ്തീനികള്‍ക്ക് രാജ്യവും വേണം. ഇസ്രാഈലുകള്‍ക്ക് സമാധാനം വേണമെങ്കില്‍ ഫലസ്തീനികള്‍ക്ക് രാജ്യമുണ്ടാകണം, തിരിച്ചു പറഞ്ഞാല്‍ ഫലസ്തീനികള്‍ക്ക് രാജ്യമുണ്ടാകണമെങ്കില്‍ ഇസ്രാഈലുകാര്‍ക്ക് പേടിയുണ്ടാകണം. | |||
| മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇ.ഡി ഇടപെടലുകളും ഹിന്ദുത്വവാദികളുടെ വിദ്വേഷപ്രചരണവും | 27 Sep 2023 | 00:11:36 | |
കരുവന്നൂര്‍ബാങ്ക് തട്ടിപ്പുകളെ നിമിത്തമാക്കി കേരളത്തിലെ സഹകരണമേഖലയെയാകെ തകര്‍ക്കാനും മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്കും വഴിയൊരുക്കുന്ന തരത്തില്‍ കേരളത്തിലെ സഹകരണസ്ഥാപനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുമുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍നിന്ന് ജനാധിപത്യ മതനിരപേക്ഷവാദികള്‍ക്ക് മാറിനില്‍ക്കാനാവില്ല. പലരുടെയും അന്ധമായ സി.പി.ഐ(എം) വിരോധവും താല്‍ക്കാലികമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള ത്വരയും കേരളത്തിന്റെ നട്ടെല്ലായ സഹകരണമേഖലയെ കയ്യടക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് സഹായകരമായിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. | |||
| ആര്‍.ഡി.എക്‌സും കോളനിക്കാരും ന്യൂ-ജന്‍ അമ്മാവന്മാരും | 26 Sep 2023 | 00:10:41 | |
ആര്‍.ഡി.എക്‌സിന്റെ പിന്നണിയിലുള്ള സിനിമാക്കാരെ കുറ്റം പറയാന്‍ കഴിയില്ല. തിയേറ്ററില്‍ മധ്യവയസ്‌കന്മാര്‍ കയറിയാലേ സിനിമ ഹിറ്റ് ആകൂ എന്ന് അവരോട് ആരോ പറഞ്ഞു കൊടുത്തു. ഭാവനാ ശൂന്യരായ ആ പാവങ്ങള്‍ പഴയ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമൊക്കെ കുറെ സിനിമകള്‍ യുട്യൂബില്‍ കണ്ടു. നല്ല സ്‌റ്റൈലന്‍ ബംഗ്ലാവും മാരുതി കാറും സുന്ദരികളായ നായികമാരെയും കൊടുത്തു വേലയും കൂലിയുമില്ലാത്ത നായകന്മാരെ കരാട്ടെ കളിക്കാനും ഉത്സവം നടത്താനും വിട്ടു. ദളിത് കോളനി പശ്ചാത്തലമാക്കി കുറെ ക്രൂരന്മാരെയും ദുഷ്ടന്മാരെയും ദേഹത്തു കറുത്ത പെയിന്റടിച്ചു തല്ലുണ്ടാക്കാന്‍ വിട്ടു. | |||
| ചിലരൊക്കെ സംസാരിക്കാതിരിക്കുന്നതാണ് നല്ലത് | 23 Jul 2023 | 00:11:17 | |
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ സംസാരിക്കാതെ പറ്റില്ല, ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും, വല്ലപ്പോഴുമെങ്കിലും സംസാരിക്കാതെ പറ്റില്ല. നല്ല സുഹൃത്തുക്കള്‍, ഉപദേശകര്‍, പുസ്തകങ്ങള്‍, കുടുംബം, കുട്ടികള്‍ തുടങ്ങിയവയാണ് പുതിയ തലമുറയുമായി സംവദിക്കാന്‍ നേതാക്കളെ പ്രാപ്തരാക്കേണ്ടത്. മോഡിയുടെ നിര്‍ഭ്യാഗ്യവും അതാണ്, സുഹൃത്തുക്കളില്ല, വായനായില്ല, ഉപദേശകരില്ല, കുടുംബവും കുട്ടികളുമില്ല. പഠനം മുഴുവന്‍ ആര്‍.എസ്.എസ് ശാഖകളിലായിരുന്നു, അതാണെങ്കില്‍ വാട്‌സാപ്പ് അമ്മാവന്മാരുടെ സായാഹ്ന ക്ലബ്ബാണ്. അത് കൊണ്ടാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ രാജ്യം അപഹാസ്യരാകുന്നത്. വാട്‌സാപ്പ് അമ്മാവന്മാര്‍ പോലും നാണിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു കളയും | ഫാറൂഖ് ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനത്തിന്റെ ഓഡിയോ രൂപം | |||
| ഖത്തര്‍; തുല്യതയുടെ വേള്‍ഡ് കപ്പ് | 21 Dec 2022 | 00:09:56 | |
ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും ഖത്തര്‍ വിസ സൗജന്യമായി നല്‍കി. എയര്‍പോര്‍ട്ടിലും ഇന്റര്‍വ്യൂവും സ്‌ക്രൂട്ടിണിയും ഉണ്ടായില്ല, പാസ്‌പോര്‍ട്ട് മെഷീന്‍ റീഡിങ് നടത്തി ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ രാജ്യത്ത് ഇറങ്ങാന്‍ അനുവദിച്ചു. അടുത്ത വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന അമേരിക്കയും കാനഡയും എത്ര ഫുടബോള്‍ പ്രേമികള്‍ക്ക് വിസ കൊടുക്കും എന്നത് കണ്ടു തന്നെ അറിയണം. | |||
| ലോകകപ്പ് ഫുഡ്‌ബോള്‍: ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളിലെ കാണാപ്പുറങ്ങള്‍ | 20 Nov 2022 | 00:13:14 | |
കുടിയേറ്റ തൊഴിലാളികളുടെയും എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തിന്റെയും പേരില്‍ ഖത്തര്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു എന്നത് തീര്‍ത്തും അംഗീകരിക്കാവുന്ന കാര്യം. പക്ഷേ വിമര്‍ശനങ്ങള്‍ വസ്തുതാ പരമായിരിക്കണം. അല്ലാതെ വംശീയ വിദ്വേഷത്തിന്റെയോ 'ഓറിയന്റലിസ'ത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കരുത്... #Qatarworldcup2022 #qatar #lgbtqia #RacismStillExists #WesternMedia | |||
| EWS വിധി: ഇന്ത്യന്‍ ഭരണഘടന അതിന്റെ ആത്മാവിനെ കൈവിടുമോ ? | എ.എം. യാസിര്‍ | 13 Nov 2022 | 00:04:42 | |
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംരക്ഷിക്കാനുളള വിധിയാണിതെന്ന് രണ്ട് വിഭാഗങ്ങളാണ് കരുതിവരുന്നത്. ഒന്ന് ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. രണ്ടാമത്തേത് മനുവാദികളാണ്. ഇന്ത്യന്‍ സമൂഹത്തെ ജാതിയാല്‍ വിഭജിച്ചപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നല്‍കിയ സംവരണം നഷ്ടപ്പെടുത്തുക വഴി ഭാവിയില്‍ കീഴാള ജാതിക്കാരെ തങ്ങള്‍ക്ക് അടിമകളായി ലഭിക്കുമെന്നാണ് മനുവാദികളുടെ ഉളളിലിരിപ്പ് | |||
| E.A. Jabbar Interview | കേരളത്തിലെ നാസ്തികര്‍ സംഘപരിവാറിന് മണ്ണൊരുക്കാന്‍ തുടങ്ങിയിട്ടുണ്ട് | Part 1 | 13 Nov 2022 | 00:43:20 | |
കേരളത്തിലെ നാസ്തികര്‍ സംഘപരിവാറിന് മണ്ണൊരുക്കാന്‍ തുടങ്ങിയിട്ടുണ്ട് | E.A. Jabbar / Neethu RemaMohan | DoolTalk | Part 1 | |||
| Sadio Mane | സെനഗലിന്റെ മാണിക്യം ജനപ്രിയനായ കഥ | D Sport | 13 Nov 2022 | 00:04:40 | |
കഴിവും മികവും കൊണ്ട് കണ്ണടച്ച് തുറക്കും മുമ്പ് ഫുട്ബോളിൽ പേരും പ്രശസ്തിയുമുണ്ടാക്കിയ മാനെ തന്റെ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റി തുടങ്ങി. സെനഗലിലെ ബാമ്പലി എന്ന തന്റെ കൊച്ചു ഗ്രാമത്തിൽ സ്കൂൾ പണിതതോടൊപ്പം തൊട്ടടുത്ത് ഒരു ആശുപത്രി കൂടി കെട്ടിപ്പൊക്കി. അതിനൊരു കാരണവുമുണ്ട്! | |||
| പണപ്പെരുപ്പമല്ല, കോര്‍പ്പറേറ്റ് ആര്‍ത്തിയാണ് നമ്മുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം: ബേര്‍ണി സാന്‍ഡേര്‍സ് | 12 Nov 2022 | 00:12:53 | |
അമേരിക്കയും ലോകവും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പണപ്പെരുപ്പമല്ലെന്നും കോര്‍പ്പറേറ്റ് ആര്‍ത്തിയാണെന്നും വിശദീകരിക്കുകയാണ് അമേരിക്കന്‍ സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്‌സ്. അമേരിക്കയില്‍ വര്‍ധിക്കുന്ന തൊഴിലാളികളും മുതലാളികളും തമ്മിലുള്ള സാമ്പത്തിക അസമത്വത്തേയും ഈ ഘട്ടത്തിലും ലാഭമായി കോടികള്‍ കൊയ്യുന്ന കോര്‍പ്പറേറ്റുകളെ കുറിച്ചും അദ്ദേഹം കണക്കുകളിലൂടെ വിശദീകരിക്കുന്നു | മൊഴിമാറ്റം : ഷാദിയ നാസിര് | |||
| പട്ടാളത്തെ കൂലിക്കെടുക്കുന്ന ദല്‍ഹിയിലെ കച്ചവടക്കാര്‍ | 19 Jun 2022 | 00:05:58 | |
അതിര്‍ത്തി കാക്കുന്ന സൈനികര്‍ ബാധ്യതയല്ല ആസ്തിയാണ് എന്ന് ഇന്ത്യക്കാര്‍ക്കറിയാം. അവര്‍ക്ക് ഇത്രയും കാലം ശമ്പളവും പെന്‍ഷനും കൊടുത്തിട്ടുണ്ട്. അതിലാരും ഇന്നുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല, സന്തോഷിച്ചിട്ടേ ഉള്ളൂ. പട്ടാളക്കാര്‍ക്ക് അന്തസ്സോടെയുള്ള ഒരു ജീവിതം സാധ്യമാകാത്ത ഒരു രാജ്യവും നിലനില്‍ക്കില്ല. ദല്‍ഹി ഭരിക്കുന്ന കച്ചവടക്കാര്‍ അത് ഉടനെ മനസ്സിലാക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമം, നോട്ടു നിരോധനം, ജി.എസ്.ടി, സി.എ.എ, എന്‍.ആര്‍.സി, കാര്‍ഷിക നിയമം, വിവാഹ പ്രായം പതിനെട്ടാക്കല്‍- തുടങ്ങി ആവേശം കയറി നടപ്പിലാക്കിയ മറ്റെല്ലാ നിയമങ്ങളും പോലെ ഇതും ഒന്നുകില്‍ പൊളിയും, അല്ലെങ്കില്‍ മരവിപ്പിക്കും. അതുവരെ സംഘികളുടെ വ്യൂവര്‍ഷിപ്പ് കൊണ്ട് ജീവിക്കുന്ന യൂട്യൂബ് ചാനലുകാരും രണ്ട് രൂപക്ക് ട്വീറ്റ് ചെയ്യുന്ന ഐ.ടി സെല്ലുകാരും ഇതുവെച്ച് കാശുണ്ടാക്കും. പിന്നെ മറക്കും. | |||
| Smruthy Paruthikkad | ജയ് ശ്രീരാം വിളിച്ച് ലൈംഗികാധിക്ഷേപം നടത്തുന്നവരോട് | Dool Talk | 15 Feb 2022 | 00:20:32 | |
അശ്ലീല വീഡിയോയുമായി അധിക്ഷേപിക്കാന്‍ ഇറങ്ങുന്നവരോടുള്ള തന്റെ മറുപടി വ്യക്തമാക്കുകയാണ് സ്മൃതി പരുത്തിക്കാട്. ന്യൂസ് റൂമുകളിലെ സ്ത്രീ പ്രാതിനിധ്യം, റിപ്പോട്ടര്‍മാര്‍ക്കിടയിലെ ലിംഗ വിവേചനം, ടെലിവിഷന്‍ അവതാരകരെ കുറിച്ചുള്ള 'സൗന്ദര്യ സങ്കല്‍പങ്ങള്‍' എന്നീ വിഷയങ്ങളെ കുറിച്ചും സ്മൃതി സംസാരിക്കുന്നു. #smruthyparuthikkad #journalist #dooltalk | |||
| ഹിജാബ്; ഏത് സംവാദമാണ് ഇപ്പോള്‍ നടക്കേണ്ടത്. കെ.ഇ.എന്‍. സംസാരിക്കുന്നു #KEN #karnataka #hijab | 15 Feb 2022 | 00:48:46 | |
ഹിജാബ്; ഏത് സംവാദമാണ് ഇപ്പോള്‍ നടക്കേണ്ടത്. കെ.ഇ.എന്‍. സംസാരിക്കുന്നു #KEN #karnataka #hijab | |||
| പെണ്ണുണ്ടോ, എന്നാ ഇത് 'പെണ്ണ് കേസാക്കാം' | 06 Feb 2022 | 00:05:18 | |
പെണ്ണുണ്ടോ, എന്നാ ഇത് 'പെണ്ണ് കേസാക്കാം' | Swapna Suresh | Trollodu Troll | |||
| ഹിജാബ് അല്ല വിദ്യാഭ്യാസമാണ് നിരോധിക്കപ്പെടുന്നത് | 06 Feb 2022 | 00:09:41 | |
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്ന എന്തെങ്കിലും നിയമമുണ്ടോ? ഇഷ്ടമുള്ള മതത്തിന്റെ രീതികള്‍ പിന്തുടരുന്നതിനെ പറ്റി ഭരണഘടനയും കോടതികളും എന്താണ് പറഞ്ഞിട്ടുള്ളത് ? ഹിജാബ് നിരോധനം വിദ്യാഭ്യാസം നിഷേധിക്കലാകുന്നതെങ്ങനെ? ഹിജാബിനെതിരെ നടക്കുന്ന തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളടക്കം കര്‍ണാടകയില്‍ നിവലിലെന്താണ് നടന്നുകൊണ്ടിരിക്കുന്നത് ? | Dool Explainer | |||
| സി.പി.ഐ.എം. കെ റെയില്‍ പണിയുന്നത് ആര്‍ക്ക് വേണ്ടി ? മറുപടികളുമായി കെ.ടി. കുഞ്ഞിക്കണ്ണന്‍ | 02 Feb 2022 | 00:24:09 | |
കെ റെയിലിനെ കുറിച്ച് കുറ്റകരമായ 'മരയടി' നടത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ് കാരശ്ശേരി മാഷ് | മറുപടികളുമായി കെ.ടി. കുഞ്ഞിക്കണ്ണന്‍ #KRail #ktkunhikannan #MNKarassery | |||
| Media One | Reporter TV | അപ്പോ നിങ്ങള്‍ പേടിച്ചില്ലേ...? | Trollodu troll | 02 Feb 2022 | 00:05:06 | |
Media One | Reporter TV | അപ്പോ നിങ്ങള്‍ പേടിച്ചില്ലേ...? | Trollodu troll | |||
| കൊച്ചേ... അനുഗ്രഹമല്ല...ശാപം. ചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റുവോ? #christianity #trollodutroll #DoolNews | 28 Jan 2022 | 00:04:53 | |
കൊച്ചേ... അനുഗ്രഹമല്ല...ശാപം. ചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റുവോ? | |||
| Republic day parade 2022 | അവന്‍മാര്‍ക്ക് വെറൈറ്റി വേണമത്രേ | Trollodutroll | 27 Jan 2022 | 00:05:30 | |
Republic day parade 2022 | അവന്‍മാര്‍ക്ക് വെറൈറ്റി വേണമത്രേ | Trollodutroll | |||
| ഒരു പത്മഭൂഷണ്‍ എടുക്കട്ടെ...വോ വേണ്ട... | 26 Jan 2022 | 00:06:30 | |
രാജ്യത്തെ പരമോന്നത പദവികളില്‍ ഒന്നായ പത്മ അവാര്‍ഡ് നിരസിക്കുന്നത് വഴി ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവുമായ സഖാവ് ബുദ്ധദേബ് ഭട്ടാചാര്യ. | |||
| അങ്ങനെ ലോകായുക്തയും 'കാരണഭൂതന്‍' കൊണ്ടുപോയി #lokayuktha #pinarayivijayan #keralagovt | 25 Jan 2022 | 00:05:00 | |
അങ്ങനെ ലോകായുക്തയും 'കാരണഭൂതന്‍' കൊണ്ടുപോയി | |||
| അമ്മച്ചിയാണേ ഞാന്‍ കൂറുമാറില്ല. എന്‍ ഉയിര്‍ കോണ്‍ഗ്രസിന്, എന്‍ ഉടല്‍ കോണ്‍ഗ്രസിന് #Congress #goacongress #GoaElections2022 | 24 Jan 2022 | 00:06:27 | |
അമ്മച്ചിയാണേ ഞാന്‍ കൂറുമാറില്ല. എന്‍ ഉയിര്‍ കോണ്‍ഗ്രസിന്, എന്‍ ഉടല്‍ കോണ്‍ഗ്രസിന് | |||
| ചരിത്രം വഴിതെറ്റും ചിലര്‍ വരുമ്പോള്‍ | 23 Jan 2022 | 00:06:22 | |
ചരിത്രം വഴിതെറ്റും ചിലര്‍ വരുമ്പോള്‍ | |||
| ഹൃദയത്തിനകത്ത് | Hridayam Review | ANNA'S VIEW | 21 Jan 2022 | 00:06:30 | |
കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ വരച്ചുകാണിക്കുന്ന സിനിമയാണ് ഹൃദയം. അയാളുടെ ജീവിതത്തിലെ പ്രണയമടക്കമുള്ള വിവിധ ഘടകങ്ങളെ സംഗീതസാന്ദ്രമായും പുതുമായാര്‍ന്ന ഭംഗിയിലും അവതരിപ്പിക്കുന്ന ഹൃദയം പക്ഷെ, കൃത്രിമത്വവും ക്രിഞ്ചുമായ നിമിഷങ്ങളും സംവിധാനത്തിലെ പാളിച്ചകളും ചില പഴഞ്ചന്‍ സ്റ്റീരിയോടൈപ്പുകളും കൊണ്ട് ഒരല്‍പം പുറകോട്ട് പോകുകയാണ് #Hridayam #PranavMohanlal #VineethSreenivasan #KalyaniPriyadarshan | |||
| സമ്മേളനത്തിന് വന്നിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത് | Trollodu troll #CPIM #mammootty #kodiyeribalakrishnan | 21 Jan 2022 | 00:05:34 | |
സമ്മേളനത്തിന് വന്നിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത് | Trollodu troll | |||
| യു.പിയില്‍ ബി.ജെ.പി എളുപ്പത്തില്‍ ജയിക്കില്ല | U P Election 2022 | BJP | Samajwadi Party | Dool Explainer | 21 Jan 2022 | 00:07:23 | |
മന്ത്രിമാരടക്കമുള്ള നേതാക്കള്‍ രാജിവെച്ചു മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നതോടെ എന്താണ് യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത്? മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ പൊളിറ്റിക്‌സുമല്ലാതെ പുതിയ എന്തെല്ലാം തന്ത്രങ്ങളാണ് ബി.ജെ.പി അണിയറയില്‍ ഒരുക്കുന്നത് ? സമാജ്‌വാദി പാര്‍ട്ടിയും അഖിലേഷ് യാദവും ചേര്‍ന്ന് യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തി ഭരണം പിടിക്കുമോ? കര്‍ഷകസമരത്തെ തുടര്‍ന്നുണ്ടായ ബി.ജെ.പി വിരുദ്ധ വികാരം ഇപ്പോഴും ശക്തമാണോ? ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു | |||
| രണ്ടുംകൂടെ ഒന്നിച്ച് വേണ്ട വെട്ടിയാറെ | Trollodu Troll | 20 Jan 2022 | 00:06:06 | |
മലയാളികളുടെ പ്രിയപ്പെട്ട പൊളിറ്റിക്കലി കറക്ട് ആയ സോഷ്യല്‍ മീഡിയ ഹാസ്യതാരം ശ്രീകാന്ത് ചേട്ടനെതിരെ മീടു ആരോപണം വരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ആദ്യം ഒരെണം വന്നു, അത് ചേട്ടനോടുള്ള അസ്സൂയ കാരണം ശത്രുക്കള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് എന്നായിരുന്നു പുള്ളീടെ ഫാന്‍സ് കരുതിയിരുന്നത്. അങ്ങനെ സംശയിക്കാനും ന്യായം ഉണ്ടല്ലോ കണ്ടില്ലെ, നമ്മുടെ ദീലീപേട്ടനെ കുറിച്ച് തന്നെ എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത്. | |||
| എ.കെ. ഗോപാലന്റെ സമരജീവിതചിത്രം. | 20 Jan 2022 | 00:17:52 | |
കേരളത്തിന്റെ അതിരുകള്‍ കടന്ന് തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും ബീഹാറിലെയും മഹാരാഷ്ട്രയിലെയും പഞ്ചാബിലെയുമെല്ലാം തൊഴിലാളിസമരങ്ങളില്‍ ഓടിയെത്തിയ, ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്റെ സമരജീവിതചിത്രം. #AKG #AKGopalan #CPIM | |||
| ആണിന് മാത്രം പറഞ്ഞതാണോ സെക്‌സ് | WomanXplaining | 20 Jan 2022 | 00:03:48 | |
ആണിന് മാത്രം പറഞ്ഞതാണോ സെക്‌സ് | WomanXplaining | |||
| പ്രാക്ടിക്കല്‍ ക്ലാസ് വേണമെന്ന് പറഞ്ഞവരൊക്കെ എന്ത്യേ ? | Trollodu troll | ANUSHA ANDREWS | 18 Jan 2022 | 00:05:25 | |
പ്രാക്ടിക്കല്‍ ക്ലാസ് വേണമെന്ന് പറഞ്ഞവരൊക്കെ എന്ത്യേ ? | Trollodu troll | ANUSHA ANDREWS | |||
| ദീദീ ദാമോദരന്‍ സംസാരിക്കുന്നു | 18 Jan 2022 | 00:11:12 | |
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടിനോടും സംഘടനക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് ഡബ്ല്യു.സി.സി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ | |||
| ആ ഹേമ കമ്മിറ്റിക്കോ കമ്മീഷനോ വേണ്ടി ചെലവാക്കിയ 1,655,0000 രൂപയുണ്ടാര്‍ന്നേല്‍, എത്ര തിരുവാതിര കളിക്കാമായിരുന്നു...| Trollodu Troll | 18 Jan 2022 | 00:06:13 | |
സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനോ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നിരന്തര പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്, 2017ല്‍ രൂപീകരിച്ചത് കമ്മീഷനല്ലായിരുന്നുവെന്നും അതൊരു കമ്മിറ്റി മാത്രമായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. | |||
| മേപ്പടിയാൻ ഒരു സംഘപരിവാർ സ്ഥല/സിനിമാ കച്ചവടം | Meppadiyan Review | ANNA'S VIEW | 16 Jan 2022 | 00:06:19 | |
വമ്പന്‍ അടിപിടികളും വിറപ്പിക്കുന്ന വില്ലന്മാരുമില്ലാതെ, അത്യാവശ്യം ആകാംക്ഷയോട് കൂടി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍. പക്ഷെ കെട്ടിലും മട്ടിലും പഴക്കമുള്ള സിനിമയെന്ന ഒരു പ്രതീതി നല്‍കുന്ന ഈ ചിത്രം, വളരെ വ്യക്തമായി സംഘപരിവാര്‍ നരേറ്റീവുകളെ കഥാപശ്ചാത്തലത്തിലും പ്രതീകങ്ങളിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. | |||
| കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് Trollodu Troll | 16 Jan 2022 | 00:06:40 | |
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ നിന്നും ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി മുഴുവന്‍ വായിച്ചാല്‍, കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് എന്ന് സംശയം തോന്നിപ്പോകും. റേപ്പിനെ അതിജീവിച്ചവര്‍ക്ക് അവരുടെ പരാതി കോടതിയെയോ പൊലീസിനേയോ ബോധിപ്പിക്കാന്‍ ഒരു സാക്ഷി കൂടിയേ തീരു എന്ന് നിര്‍ബന്ധം പറയുന്ന പോലെയാണ് വിധി പകര്‍പ്പ് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. റേപ്പ് ചെയ്യപ്പെട്ട സ്ത്രീയോട് എന്തുകൊണ്ട് നിങ്ങള് മുന്നേ പരാതിപ്പെട്ടില്ല എന്ന് ചോദിക്കുന്നത്. പോലെയുള്ള ക്രൂരവും അസംബന്ധവുമായ ചോദ്യങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥ ചോദിക്കുന്നു എന്നത് കഷ്ടമാണ്. | |||
| ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്,... അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു... | 16 Jan 2022 | 00:42:02 | |
'കൂട് മാറുന്നത് കരിയറിന്റെ ഭാഗം മാത്രം' സംഘപരിവാറിന് ലഭിക്കുന്ന തുല്യ പ്രാതിനിധ്യം, മാധ്യമങ്ങളുടെ രാഷ്ട്രീയം, മാനേജ്‌മെന്റുകളുടെ നിലപാട്, ഇന്ത്യയിലെ മാധ്യമ സാഹചര്യങ്ങള്‍, ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്,... അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു... | |||
| ഞങ്ങള്‍ സമാധാനപ്രിയരാണ് എന്ന് കോണ്‍ഗ്രസ്, എന്തോ എങ്ങനെ | 13 Jan 2022 | 00:07:31 | |
ഞങ്ങള്‍ ചോര കണ്ടാല്‍ തല കറങ്ങുന്ന പാവം വെള്ളരിപ്രാവുകളാണ്, എസ്.എഫ്.ഐ മാത്രമാണ് കൊലയാളികള്‍ എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറയുമ്പോള്‍ അതിലൂടെ വളച്ചൊടിക്കപ്പെടുന്ന സത്യം എസ്.എഫ്.ഐ യുടെ 35 ഓളം പ്രവര്‍ത്തകര്‍ ക്യാംപസുകളില്‍ കൊല്ലപ്പെട്ടതില്‍ ഏറെ പേരെയും കൊലപ്പെടുത്തിയത് കെ.എസ്.യു പ്രവര്‍ത്തര്‍ ആണെന്നതാണ്. കോണ്‍ഗ്രസുകാര്‍ നടത്തിയ ഈ കൊലകളെ ഇങ്ങനെ എണ്ണിയെണ്ണി പറയേണ്ടി വരുന്നത് ക്രൂരമായ ഒരു കൊലപാതകത്തിന് ശേഷവും അതില്‍ അപലപിക്കാതെ കൊലയെ ന്യായീകരിക്കാന്‍ നേതാക്കള്‍ മുഴുവന്‍ രംഗത്ത് വരുന്നത് കൊണ്ടാണ്. | |||